Image

വിന്‍സെന്റ് ഇമ്മാനുവേല്‍ ഫൊക്കാന ഫിനാന്‍സ് കമ്മറ്റി ചെയര്‍, ജോര്‍ജ് നടവയല്‍ സ്‌പോക്‌സ്‌ പേഴ്‌സണ്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 07 July, 2017
വിന്‍സെന്റ് ഇമ്മാനുവേല്‍ ഫൊക്കാന ഫിനാന്‍സ് കമ്മറ്റി ചെയര്‍, ജോര്‍ജ് നടവയല്‍ സ്‌പോക്‌സ്‌ പേഴ്‌സണ്‍
ന്യൂ യോര്‍ക്ക്: ഫൊക്കാന ഫിനാന്‍സ് കമ്മറ്റി ചെയര്‍മാനായി വിന്‍സെന്റ് ഇമ്മാനുവേലിനേയും സ്‌പോക്‌സ്‌പേഴ്‌സണായി പി ഡി ജോര്‍ജ് നടവയലിനേയും നിയോഗിച്ചു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ , ജനറല്‍ സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറാര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം.

2018 ജൂലയ് 4 മുതല്‍ 7 വരെ ഫിലഡല്‍ഫിയ വലിഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനുള്ള സാമ്പത്തിക സമാഹരണവും ക്രമീകരണങ്ങളും;ഫൊക്കാനയുടെ സംസ്‌കരികവും സാമുഹികവുമായ ദാര്‍ശനീക കാഴ്ച്ചപ്പാടുകളുടെ കാലോചിതമായ പ്രസരണവുമാണ് ഈ നിയമനങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. ഈ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വിന്‍സെന്റ് ഇമ്മാനുവേലിന്റെ സാമ്പത്തിക നയകാര്യ സമര്‍ഥ്യവും ജോര്‍ജ് നടവയലിന്റെ രചനാ പരിചയങ്ങളും സഹായിക്കുമെന്ന് തമ്പി ചാക്കോ ചുണ്ടികാണിച്ചു.

മാദ്ധ്യമ പ്രവര്‍ത്തകന്‍, ബിസിനസ്സ്‌കാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍,നയചതുരന്‍ എന്നീ നിലകളില്‍ വിന്‍സെന്റ് കഴിഞ്ഞ 35 വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. എഴുതുകാരന്‍ , പത്രപ്രവര്‍ത്തകന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷണിലെ മുന്‍ ഉദ്യോഗസ്ഥന്‍ എന്നീനിലകളില്‍ പി ഡി ജോര്‍ജ് നടവയല്‍ ശ്രദ്ധേയനാണ്.

ഫൊക്കാന ഭാരവാഹികളായ തമ്പി ചാക്കോ (പ്രസിഡന്റ് ) ഫിലിപ്പോസ് ഫിലിപ്പ് (ജനറല്‍ സെക്രട്ടറി ) ഷാജി വര്‍ഗീസ്(ട്രഷറാര്‍) ജോയി ഇട്ടന്‍ ( എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് )ജോസ് കാനാട്ട്(വൈസ് പ്രസിഡന്റ്)ജോര്‍ജി വര്‍ഗീസ് (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍) പോള്‍ കറുകപ്പള്ളില്‍ (ഫൌണ്ടേഷന്‍ ചെയര്‍മാന്‍) മാധവന്‍ നായര്‍ (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍) ലീലാ മാരേട്ട് (ഫൊക്കാന ദേശിയ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ )ഡോ. മാത്യു വര്‍ഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി) ഏബ്രഹാം വര്‍ഗീസ്(അഡീഷണല്‍ അസോ. സെക്രട്ടറി)ഏബ്രഹാം കളത്തില്‍( അസോ. ട്രഷറര്‍) സണ്ണി മറ്റമന(അഡീ. അസോ. ട്രഷറര്‍) സുധാ കര്‍ത്താ (നാഷണല്‍ കോര്‍ഡിനേറ്റര്‍ ) എന്നിവര്‍ ഉള്‍പ്പെടുന്ന സമിതികളും മറ്റു ഫൊക്കാനാ സമിതികളും ഫൊക്കാന ഫൊക്കാന പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്നശ്രദ്ധയുടെസാഫല്യം മിഴിവുറ്റതാക്കുകയാണ് ദ്യത്യം.   
വിന്‍സെന്റ് ഇമ്മാനുവേല്‍ ഫൊക്കാന ഫിനാന്‍സ് കമ്മറ്റി ചെയര്‍, ജോര്‍ജ് നടവയല്‍ സ്‌പോക്‌സ്‌ പേഴ്‌സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക