Image

പുസ്തകവും വായനയും (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 04 July, 2017
പുസ്തകവും വായനയും            (ജി. പുത്തന്‍കുരിശ്)
ഉത്തമ മിത്രമായെന്നുമെന്നും
പുസ്തകം ചാരെയുണ്ടായിരിക്കും.
അജ്ഞത പാടെ തുടച്ചുമാറ്റി
വിജ്ഞാനമേകി വെളിച്ചമേകാന്‍
കൂരിരുളില്‍ പ്രതിസന്ധികളില്‍
നേര്‍വഴികാട്ടിടാന്‍ ദീപമായി
അല്ലലാലങ്ങു തളര്‍ന്നിടുമ്പോള്‍
ഉല്ലാസമേകിയുണര്‍ത്തിടുവാന്‍
ആശങ്ക സംഭ്രമം ആകാംക്ഷയാല്‍
ആശയറ്റാകുലരായിടുമ്പോള്‍,
ഉത്തമ പുസ്തകം എത്തിടുന്നു
ചിത്തത്തിനു•േഷം ഏകിയേകി
പോയിടാം പോകാത്ത ദേശമൊക്കെ
വായനയാലാര്‍ക്കും എങ്ങുമെന്നും
കാണാം കാണാത്ത ജനതതിയെ
കാണാം ഭിന്ന ജാതി വര്‍ണ്ണങ്ങളും,
വ്യത്യസ്ത വിശ്വാസം നിഷ്ഠകളും
വ്യത്യസ്ത ജീവിത ശൈലികളും
തരുമവ പുത്തന്‍ ദര്‍ശനങ്ങള്‍
അറിവും ധാര്‍മ്മിക ചിന്തകളും
ഒരുവനൊരുവനെ ആദിരിപ്പാന്‍
കരുതുവാന്നിന്യോം സ്‌നേഹമോടെ
അകറ്റുവാന്‍ തെറ്റിദ്ധാരണകള്‍
അകറ്റി അകലം ചുരുക്കിടുവാന്‍
അറിവ് പകരുന്നു പുസ്തകങ്ങള്‍
ഗുരുവിനെപ്പോലെ ചേര്‍ന്ന്‌നിന്ന്


പുസ്തകവും വായനയും            (ജി. പുത്തന്‍കുരിശ്)
Join WhatsApp News
sudhir panikkaveetil 2017-07-04 04:45:02
വായനയുടെ മഹത്വം മനസ്സിലാക്കുന്നവർ നല്ല എഴുത്തുകാർ. ശ്രീ പുത്തൻ കുരിസ്സു വായനക്ക് സമർപ്പിക്കുന്ന ഒരു ഉപാസനയാണ് ഈ കവിത. ആശംസകൾ ശ്രീ പുത്തൻ കുരിസ്സു.
Thomas 2017-07-07 14:37:10
Good poem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക