Image

അന്തരാഷ്ട്ര ടൂറിസം മേള (ഐ.റ്റി.ബി) മാര്‍ച്ച് 07 മുതല്‍ ബെര്‍ലിനില്‍

ജോര്‍ജ് ജോണ്‍ Published on 02 March, 2012
അന്തരാഷ്ട്ര ടൂറിസം മേള (ഐ.റ്റി.ബി) മാര്‍ച്ച് 07 മുതല്‍ ബെര്‍ലിനില്‍
ബര്‍ലിന്‍ ‍: ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്ട്ര ടൂറിസം മേള (ഐ.റ്റി.ബി) മാര്‍ച്ച് 07 മുതല്‍ 11 വരെ ബെര്‍ലിനില്‍ നടക്കും. ബെര്‍ലിന്‍ കോണ്‍ഗ്രസ് ഹാളില്‍ നടക്കുന്ന ഈ വര്‍ഷത്തെ 46-ാമത് ടൂറിസം മേളയില്‍ 180 ലോകരാജ്യങ്ങളില്‍ നിന്നുമായി 11163 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു. മൊത്തം 160000 ചതുരശ്ര മീറ്റര്‍ വിസ്ത്രീണത്തില്‍ 26 ഹാളുകളിലായിട്ടാണ് ഈ മേള ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ പങ്കാളി രാജ്യം ഈജിപ്റ്റ് ആണ്. പ്രദര്‍ശന ഹാള്‍ 23 മ ല്‍ 121 പ്രദര്‍ശകരുമായി ഈജിപ്റ്റ് ഈ മേളയില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ കേന്ദ്ര ടൂറിസം മന്ത്രി സുബോദ് കാന്ത് ഷായുടെ നേത്യുത്വത്തില്‍ 184 പ്രദര്‍ശകരുമായി ഇന്ത്യ 46-ാമത് ഐ.റ്റി.ബി. ല്‍ പങ്കെടുക്കുന്നു. ഇതില്‍ 22 പ്രദര്‍ശകര്‍ കേരളത്തില്‍ നിന്നുമുള്ളവരാണ്. സോമതീരം, അബാദ് പ്ലാസാ ഗ്രൂപ്പ്, സി.ജിഎച്ച്., ഗ്രേറ്റ് ഇന്ത്യാ ടുര്‍ എന്നീ ടൂറിസം മേഖലയിലെ പ്രധാനികളോടൊപ്പം കെ.റ്റി.ഡി.സി., കേരളാ ടൂറിസം എന്നീ സംസ്ഥാന ടൂറിസം വകുപ്പുകളുടെ പവലിയനുകളും ഐ.റ്റി.ബി. ഹാള്‍ 5.2 യ ല്‍ ലോകത്തിന് മുമ്പില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പ്രദര്‍ശിപ്പിക്കുന്നു.

മാര്‍ച്ച് 06 ന് വൈകിട്ട് 06.00 മണിക്ക് ഐ.സി.സി. ഹാളില്‍ ജര്‍മന്‍ സാമ്പത്തിക-ടെക്‌നോളജി മന്ത്രി ഡോ.ഫിലിപ്പ് റോസ്‌ലര്‍, ബെര്‍ലിന്‍ മേയര്‍ ക്ലൗസ് വോവെറൈറ്റ്, ഈജിപ്റ്റ് ടൂറിസ്റ്റ് മന്ത്രി മൊനിര്‍ ഫക്‌റി അബ്ദര്‍ നോര്‍ എന്നിവര്‍ സംയുക്തമായി ഈ ടൂറിസം മേള ഉദ്ഘാടനം ചെയ്യും. ബെര്‍ലിന്‍ മെസെ പ്രസിഡന്റ് റെയ്മണ്ട് ഹോഷ് സ്വാഗതവും, വേള്‍ഡ് ടൂറിസം ജനറല്‍ സെക്രട്ടറി തലേബ് റിഫായി, ജര്‍മന്‍ ടൂറിസം ഫെഡറേഷന്‍ പ്രസിഡന്റ് ക്ലൗസ് ലേപ്പല്‍ എന്നിവര്‍ ആശംസയും പറയും. തുടര്‍ന്ന് പങ്കാളി രാജ്യം ഈജിപ്റ്റ് അവതരിപ്പിക്കുന്ന കലാ സാംസ്‌കാരിക സായാഹ്നം അരങ്ങേറും.

മാര്‍ച്ച് 07 മുതല്‍ 09 വരെ ടൂറിസം മേഖലയിലെ വിദഗ്ദ്ധര്‍ക്കും, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായരിക്കും പ്രവേശനം. മാര്‍ച്ച് 10 - 11 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് ഈ ലോക ടൂറിസ മേള കാണാവുന്നതാണ്. ഇന്ത്യന്‍ ടൂറിസം മന്ത്രി സുബോദ് കാന്ത് ഷാ മാര്‍ച്ച് 08 ന് വൈകുന്നേരം 07.00 മണിക്ക് ബെര്‍ലിനിലെ മാരിറ്റിം ഹോട്ടലില്‍ വച്ച് ജര്‍മനിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററന്മാരെയും, ഇന്ത്യന്‍ പവലിയനിലെ പ്രദര്‍ശകരെയും കൂടിക്കാഴ്ച്ചക്കും, അത്താഴവിരുന്നിനും ക്ഷണിച്ചിട്ടുണ്ട്.
അന്തരാഷ്ട്ര ടൂറിസം മേള (ഐ.റ്റി.ബി) മാര്‍ച്ച് 07 മുതല്‍ ബെര്‍ലിനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക