Image

ഇരുകാലികളുടെ തൊഴുത്ത് (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 30 June, 2017
ഇരുകാലികളുടെ തൊഴുത്ത് (കവിത: ഫൈസല്‍ മാറഞ്ചേരി)
തൊഴുത്ത് കണ്ടാല്‍ തൊഴുതു നില്‍ക്കണം
പശുവിനെ കണ്ടാലോ വഴി മാറി നടക്കണം
പുതിയ അയിത്തക്കാലം തുടങ്ങുകയായി
പുതിയ രക്ഷകര്‍ വരുന്നുണ്ട്

തൊഴുത്തില്‍ ഒരു നിലവിളി ഉയരുന്നു
തെരുവില്‍ ഒരു ആരവം ഉയരുന്നു
ദരിദ്രന്‍റെ കൂരയില്‍ കൂട്ടനിലവിളി
കത്തി ചാമ്പലാവുന്നു ജീവന്റെ മോഹങ്ങള്‍

തിന്നത് നോക്കാനല്ല തിന്നാന്‍ തരാനുമല്ല
നിന്റെ താടിയില്‍ തീക്കൊടുത്ത് രസിക്കാന്‍
ഭരണ കര്‍ത്താക്കള്‍ ഊര് ചുറ്റുന്നു
ക്യാമറ നോക്കി കസര്‍ത്തു നടത്തുന്നു

മുകളിരിക്കുന്നവന്‍ ചിരിക്കുന്നു
എത്രയോ ക്രൂരരെ പാതാളത്തിലയച്ചവന്‍
എന്നിട്ടും പഠിക്കുന്നില്ല പുതിയ ജന്മങ്ങള്‍
ചരിത്രത്തിന്റെ താള് കാണാത്തവര്‍

ഫറോവയും കാറൂനും ഹിറ്റ്‌ലറും മുസോലിനിയും
ക്രൂര ചരിത്രം തീര്‍ത്തവരെത്ര യെത്ര
അഹങ്കരിക്കുന്നു വിഡ്ഡികള്‍ മൂഢ സ്വര്‍ഗത്തില്‍
പ്രകൃതി ഒന്ന് വിറക്കും പിന്നെ പ്രളയം, നിലക്കാത്ത പ്രളയം

Join WhatsApp News
andrew 2017-06-30 12:38:34

To the Egocentric biped in you

it is estimated there are at least 7 billion humans now, by 2050 it will be 9 billion & 18 billion by 2100.

  • now you are just one in 7

  • you live for few years in one planet out of 8 which orbits around a star -Sun.

  • Sun is just one star in more than 300 Billion stars.

  • 300+ Billion stars are in one Galaxy of which there are 200+ billion Galaxies This is the so far known Universe, but it is possible there are several Universes like the one we live.

  • We the insignificant animal on 2 legs; kill others for god,wealth, politics,sex …......& make this Planet a towering inferno- a hell

  • but all we need is few seconds to say bye-bye for ever to all we amaze in a life time and by few hrs even the bio-body is no more.

  • So stop, look around, help others, the sick, poor, the under privileged....

    -let that be your Legacy.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക