Image

ബി.ജെ.പിയോടു മൃദുസമീപനമാണുള്ളതെന്നു മാണി

Published on 30 June, 2017
ബി.ജെ.പിയോടു മൃദുസമീപനമാണുള്ളതെന്നു മാണി
എല്ലാവരോടും മൃദുസമീപനമാണുള്ളതെന്നും അത് ബി.ജെ.പിയോടുമുണ്ടെന്നും കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം മാണി. 

ജി.എസ്.ടി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അര്‍ധരാത്രി ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കെ.എം മാണി പങ്കെടുക്കുന്നുണ്ട്. ജി.എസ്.ടി ഉന്നതാധികാര സമിതി മുന്‍ ചെയര്‍മാനെന്ന നിലയിലാണ് കെ.എം മാണിയെ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹവും കേരള കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാരും ചടങ്ങില്‍ പങ്കെടുക്കും. 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങിലും മാണി പങ്കെടുത്തിരുന്നു.
ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എം പങ്കെടുക്കും.  
Join WhatsApp News
Christian 2017-06-30 05:49:17
അതു വേണോ മാണിച്ചാ. മകനു മന്ത്രി സ്ഥാനം കിട്ടാന്‍ ക്രിസ്ത്യാനികളെ പിളര്‍ത്തണോ? ജനദ്രോഹികളായ ചില ബിഷപ്പുമാര്‍ താല്‍ക്കാലിക ലാഭത്തിനു തുണച്ചാലും വര്‍ഗീയവാദികളുമായി കൂട്ടുകൂടുന്നത് ജനം സഹിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക