Image

നടിയെ ആക്രമിച്ച കേസ്: ബി. സന്ധ്യക്കെതിരെ ഡിജി.പി സെന്‍ കുമാര്‍

Published on 30 June, 2017
 നടിയെ ആക്രമിച്ച കേസ്: ബി. സന്ധ്യക്കെതിരെ ഡിജി.പി സെന്‍ കുമാര്‍
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിലെ സംഘത്തലവന്‍എഡിജിപി ദിനേന്ദ്ര കശ്യപാണെന്നും അദ്ദേഹവുമായി കൂടിയാലോചിച്ചു വേണം നടപടികളെന്നും ഓര്‍മിപ്പിച്ചു പൊലീസ് മേധാവി ഡിജിപി ടി.പി. സെന്‍കുമാര്‍.

എഡിജിപി ബി.സന്ധ്യ ഒറ്റയ്ക്കു അന്വേഷണം നടത്തേണ്ടെന്നു സെന്‍കുമാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി

അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയാതെ ഒരു കാര്യവും മുന്നോട്ടു പോകരുത്. പല വിവരങ്ങളും പുറത്തു പോകുന്നുവെന്നും ഡിജിപിയുടെ ഭാഗത്തുനിന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രഫഷനല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും സെന്‍കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

സര്‍വീസില്‍ നിന്നു സെന്‍ കുമാര്‍ ഇന്ന് വിരമിക്കും മുന്‍പാണു ഉത്തരവിറങ്ങിയത്‌ 

സന്ധ്യ അന്വേഷിച്ച സൗമ്യ കേസ് കോടതിയില്‍ ഉദ്ധേശിച്ച ശിക്ഷ നേടിക്കൊടുക്കാതിരുന്നതും മറ്റും അവര്‍ക്കെതിരായ നിലപാടിനു കാരണമായിട്ടുണ്ട്

നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പൊലീസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസിന്റെ തീരുമാനം കഴിഞ്ഞദിവസം 13 മണിക്കൂറാണ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിോച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നതും 

നടിയെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും രാജിവക്കണമെന്ന് ബിജെപി.

ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മ്മികമായും ഇവര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഇരയെ അവഹേളിക്കാനാണ് ഇവര്‍ തയാറായത്. അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറാനും ഇവര്‍ തയാറായി. അക്രമണ കേസുമായി ഇവര്‍ക്ക് പങ്കുള്ളതാണോ ഈ ഉറഞ്ഞു തുള്ളലിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എംഎല്‍എയുടെ പങ്കും അന്വേഷിക്കണം. നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ട്. മാത്രമല്ല കേസിലെ പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറുമായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാന്‍– ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി സിനിമാ താരങ്ങള്‍ക്കുള്ള ബന്ധവും അന്വേഷിക്കണം. ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇടക്കുവച്ച് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. ഈ കേസ് അട്ടിമറിക്കാന്‍ നേരത്തെയും മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതാണ്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളില്‍ ഇതില്‍ ഗൂഡാലോചനയില്ലെന്നു പറഞ്ഞ് അന്വേഷണത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. ഇതെല്ലാം കേസില്‍ ഇടതു ജനപ്രതിനിധികളായ ചിലര്‍ക്കുള്ള പങ്ക് മറയ്ക്കാനാണെന്നും രമേശ് തിരുവനന്തപുരത്തു പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് പി.ടി.തോമസ് എംഎല്‍എ. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യം ഡിജിപി ഇപ്പോള്‍ ശരിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ ജനപ്രതിനിധി കൂടിയായ മുകേഷ് പ്രതികരിച്ച രീതി ശരിയായില്ല. ഇക്കാര്യത്തില്‍ സിപിഎം അഭിപ്രായം വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

നടിക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെയാണ് ദിലീപ് പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇത് തന്നെ മാനസികമായി വളരെയധികം വിഷമിപ്പിക്കുന്നതാണ്. ഇതിനിടെയാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതും അത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്നും താരം വ്യക്തമാക്കി.

ചാനലില്‍ നടത്തിയ പരാമര്‍ശം ബോധപൂര്‍വ്വമായിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും ദിലീപ് പറഞ്ഞു.

അതേസമയം, എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് താരസംഘടനയായ അമ്മ. ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ ഭാരവാഹികള്‍.

ദിലിപീനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനെ മാത്രമല്ല അമ്മയിലെ ഒരംഗങ്ങളെയും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
വാര്‍ത്താ സമ്മേളനത്തില്‍ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം താരങ്ങളെ പ്രകോപിപ്പിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ മുകേഷ് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയായോ, നടിയ്‌ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചയായോ തുടങ്ങിയ ചോദ്യങ്ങളാണ് അമ്മ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.

Join WhatsApp News
Vayanakkaran 2017-06-30 11:30:18
I am not BJP, actually I am aginst BJP. But this case the BJP man said the right thing.  Also I am with the Media. This Cinema gods and supers must be questioned. Look like there is no proper enquiry or justice. The poor and innocent people always suffer. US Malayalees please do not worship or enter tain this cine Gods.

vayanakaaran 2017-06-30 14:25:02
എല്ലാവരും നടിയെ പീഡിപ്പിച്ചുവെന്ന് ശബ്‍ദം വയ്ക്കുമ്പോൾ അവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതായി കാണുന്നില്ല.  എന്ത് പീഡനമാണ് നടന്നത്. നടി അത്
വ്യക്തമാക്കട്ടെ. ജനം മുഴുവൻ പീഡനം പീഡനം എന്നും പറഞ്ഞ നിലാവത്ത് കോഴികൾ അലയുന്ന പോലെ അലയുകയാണ്. എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങൾ എഴുതുന്നില്ല. ഇനിയിപ്പോൾ മഞ്ജു വാര്യർ ദിലീപിനോട് പക പൊക്കാൻ ഒരു നാടക തട്ടികൊണ്ട് പോകൽ നടത്തിയെന്നും  കഥയുണ്ടാക്കി പണ്ട് കാലത്താണെങ്കിൽ ഉദയ സ്റ്റുഡിയോക്കാർക്കും, നീലാകാർക്കും പടം പിടിക്കാമായിരുന്നു. ന്യു ജനെറേഷന് അങ്ങനെ ഭാവനയൊന്നുമില്ല. (നടിയുടെ പേരല്ല).
Johny 2017-06-30 13:54:27
അഭയ എന്ന കന്യാസ്ത്രീ കിണറിൽ ചാടി ആത്മഹത്യാ ചെയ്തു. മലങ്കര വറുഗീസ് ഉച്ചക്ക് ഊണ് കഴിക്കാൻ പോയപ്പോൾ തനിയെ വെട്ടി മരിച്ചു. ടി പി ചന്ദ്രശേഖരനും അതുപോലൊരു കടുംകൈ ചെയ്തു. സൂര്യനെല്ലി പെൺകുട്ടി ഒരു ബാല വേശ്യ ആയിരുന്നു. ഇതൊക്കെ വിശ്വസിക്കുന്ന മലയാളിക്ക് ഈ പ്രമുഖ നടിയെ അവർ തന്നെ  തട്ടിക്കൊണ്ടു പോയി സ്വയം പീഡിപ്പിച്ചു എന്ന് വിശ്വസിക്കാനും ബുദ്ധിമിട്ടില്ല. കാരണം അവർ സമ്പൂർണ സാക്ഷരതാ നേടിയ പുള്ളികൾ അല്ലെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക