Image

പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ പ്രീമിയം 30% കുറഞ്ഞേക്കും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 30 June, 2017
പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ പ്രീമിയം 30% കുറഞ്ഞേക്കും (ഏബ്രഹാം തോമസ്)
വാഷി്ംഗ്ടണ്‍: അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിക്കുന്ന പുതിയ ആരോഗ്യ പരിരക്ഷാ ബില്ലില്‍ പോളിസി ഉടമകള്‍ മാസം തോറും നല്‍കേണ്ട പ്രീമിയം ഇപ്പോളുള്ളതിനെ അപേക്ഷിച്ച് 30% കുറവായിരിക്കും എന്നറിയുന്നു. എന്നാല്‍ ആശുപത്രി ചികിത്സകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ട വിഹിതം കൂടുതലായിരിക്കും. നിഷ്പക്ഷ കോണ്‍ഗ്രഷനല്‍ ബജറ്റ് ഓഫീസ് നടത്തിയ വിശകലനത്തിലാണ് ഈ വിവരം പുറത്ത് വന്നത്.

ഇപ്പോള്‍ നിലവിലുള്ള സില്‍വര്‍ വിഭാഗത്തില്‍ ഏറ്റവും കുറവ് വരുമാനം ഉള്ളവര്‍ സ്വയം വഹിക്കേണ്ടത് പ്രതിവര്‍ഷം 36000 ഡോഴറാണ്, ഇത് പുതിയ നിയമത്തില്‍ ബ്രോണ്‍സ് വിഭാഗത്തില്‍ 6000 ഡോളര്‍ പ്രതിവര്‍ഷം ആയിരിക്കും. 30% കുറയുന്നത് എല്ലാ വിഭാഗം വരുമാനക്കാര്‍ക്കും ഒരു പോലെ ആയിരിക്കില്ല.

കുറഞ്ഞ വരുമാനക്കാര്‍ക്ക് ഇപ്പാള്‍ ലഭിക്കുന്ന സബ്‌സിഡി കുറയും. ഇപ്പോള്‍ തന്നെ പലര്‍ക്കും ഒബാമ കെയറിലെ പ്രീമിയം താങ്ങാന്‍ കഴിയില്ല. പ്രീമിയം കുറച്ച്, സബ്‌സിഡിയും കുറക്കുമ്പോള്‍ സ്ഥിതി മാറുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഡിഡക്ടിബിള്‍സിലും കോ പേയിലും ഇപ്പോള്‍ ലഭിക്കുന്ന ഇളവ് കുറയാനാണ് സാധ്യത. എല്ലാ നിയമങ്ങളിലും ഓഫറുകളിലും സാധാരണയായി സൂക്ഷ്മ പരിശോധനയില്‍ മാത്രം കാണാന്‍ കഴിയുന്ന ഫൈന്‍ പ്രിന്റ് പുതിയ നിയമത്തിലും ശ്രദ്ധാ പൂര്‍വ്വം വായിച്ച് മനസ്സിലാക്കണം എന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പ്രീമിയം കുറയുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പദ്ധതികള്‍ ഇപ്പോഴുള്ള അത്രയും ഉദാരമായിരിക്കില്ല. രണ്ടാമത് പോളിസി എടുക്കുന്നവര്‍ കുറെക്കൂടി പ്രായക്കുറവുള്ളരായിരിക്കും.

2010 ലെ അഫോര്‍ഡബിള്‍ (ഒബാമ) കെയര്‍ ആക്ട് മില്യന്‍ കണക്കിന് അമേരിക്കക്കാര്‍ക്ക് താങ്ങാനാവും ആരോഗ്യ പരിരക്ഷ നല്‍കുവാനാണ് ഉദ്ധേശിച്ചത്. പക്ഷെ ഫലത്തില്‍ വളരെയധികം ജനങ്ങള്‍ കഷ്ടപ്പെടുന്നതായാണ് കാണേണ്ടി വന്നത്. വരുമാനം മറച്ചുവച്ച് മില്യനുകള്‍ കവറേജും സബ്‌സിഡിയും തട്ടിയെടുക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും ഓരോ വര്‍ഷം കഴിയുംതോറും പ്രീമിയം ഉയര്‍ന്നത് രണ്ടക്ക ശതമാനത്തിലാണ്.

സെനറ്റ് ബില്ലില്‍ 40 വയസ്സുള്ള ഒരാള്‍ക്ക് സില്‍വര്‍ പ്ലാനില്‍ പ്രീമിയമായി 6400 ഡോളര്‍ നല്‍കിയാല്‍ മതിയാകും, എന്നാല്‍ തിരിച്ചു ലഭിക്കുന്ന സബ്‌സിഡി കുറയും. ഫലത്തില്‍ 3000 ഡോളര്‍ നല്‍കേണ്ട അവസ്ഥ ഉണ്ടാകും. ചികിത്സാ ചെലവുകള്‍ പല പ്ലാനുകളിലും ഇപ്പോള്‍ 60% മോ 40% മോ ആണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നത്. പുതിയ ബില്ലനുസരിച്ച് 70% വരെയേ പ്ലാനുകള്‍ വഹിക്കുകയുള്ളു.

ഉപഭോക്താവിന് ഏറ്റവും പ്രീമിയം കുറഞ്ഞ ബ്രോണ്‍സ് പ്ലാനില്‍ ചേരാം, പ്രതിവര്‍ഷം 5000 ഡോളറാകും. വര്‍ഷാന്ത്യത്തില്‍ സബ്‌സിഡിയായി 3400 ഡോളര്‍ നല്‍കേണ്ട അവസ്ഥ ഉണ്ടാകും. ചികിത്സാ ചെലവുകള്‍ പല പ്ലാനുകളിലും ഇപ്പോള്‍ 60% മോ 40% മോ ആണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നത്. പുതിയ ബില്ലനുസരിച്ച് 70% വരെയേ പ്ലാനുകള്‍ വഹിക്കുകയുള്ളു.

ഉപഭോക്താവിന് ഏറ്റവും പ്രീമിയം കുറഞ്ഞ ബ്രോണ്‍സ് പ്ലാനില്‍ ചേരാം. പ്രതിവര്‍ഷം 5000 ഡോളറാകും. വര്‍ഷാന്ത്യത്തില്‍ സബ്‌സിഡിയായി 3400 ഡോളര്‍ തിരികെ ലഭിക്കും. ഇത് വരുമാനം ഏറ്റവും കുറഞ്ഞ വിഭാഗക്കാര്‍ക്കുള്ളതാണ്.

ഇന്‍ഷുറന്‍സ് എല്ലാ അമേരിക്കക്കാര്‍ക്കും എടുത്തിരിക്കണം ഇല്ലെങ്കില്‍ ആദായ നികുതിക്കൊപ്പം പിഴ നല്‍കിയിരിക്കണം എന്ന നിബന്ധന എടുത്തുകളയുന്നത് ആശ്വാസകരമാണെന്ന് പലരും കരുതുന്നു. ഇന്‍ഷുറന്‍സ് വേണ്ടെങ്കില്‍ വേണ്ടെങ്കില്‍ വേണ്ട എന്ന് വയ്ക്കാനുള്ള സ്വാതന്ത്രം മൗലികാവകാശമാണ് എന്ന വാദം ഒബാമ കെയറിനെതിരെ ഉയര്‍ന്നിരുന്നു. ആരോഗ്യ പരിരക്ഷക്ക് വേണ്ടി വരുന്ന ചെലവുകള്‍ ആവശ്യമായി വരുമ്പോള്‍ വഹിച്ചാല്‍ മതി എന്നാണ് ഇവരുടെ വിശദീകരണം.

പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ പ്രീമിയം 30% കുറഞ്ഞേക്കും (ഏബ്രഹാം തോമസ്)
Join WhatsApp News
Arun 2017-06-30 06:09:28
AHCA should be & looks like better than Obamacare.
As a matter of fact, any crap will be better than Obamacare

എട്ടു വർഷം കൊണ്ട് രാജ്യത്തെ കുളിപ്പിച്ച് കിടത്തി!!

പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? 
അന്ന് കമ്പനികൾക്ക് ചെയ്തുകൊടുത്ത ഉപകാരം, ഇന്ന് തിരിച്ചു മേടിക്കുന്നു. ഫുൾ ടൈം വെക്കേഷൻ അല്ലേ...
നിരീശ്വരൻ 2017-06-30 09:05:44

ഒള്ള കാര്യം ഒള്ളപോലെ പറയണം എബ്രഹാം തോമാസെ അല്ലാതെ 30% പ്രീമിയം കുറഞ്ഞേക്കും എന്ന് പറഞ്ഞാൽ നിങ്ങൾ ദയാദാക്ഷണ്യവും കരുണയുമില്ലാത്ത ഒരു റിപ്പബ്ളിക്കസിനു വേണ്ടി സംസാരിക്കുന്നു എന്ന്  തോന്നും. കൺഗ്രഷണൽ ബഡ്ജറ്റ് ഓഫീസെന്റ് കണക്കു പ്രകാരം 22 മില്യൺ പാവങ്ങൾക്ക് ഇൻഷ്വറൻസ് നഷ്ട്ടപ്പെടും എന്നാണ് കണക്കാക്കുന്നത്. കൂടാതെ അമേരിക്കയിലെ 1% പണക്കാർക്ക് അഞ്ച് മില്ലിയണിന് 250000 ഡോളർ എന്ന കണക്കിന് ടാക്സ് ബ്രേക്ക് കിട്ടും. ഇത് പാവപ്പെട്ടവന്റ് പിച്ച ചട്ടിയിൽ നിന്ന് കയ്യിട്ട് വാരി കൊടുക്കുന്നതാണ്. സാമ്പത്തിക ശേഷിയില്ലാത്തവർ, അശരണർ, അംഗംവൈകല്യങ്ങളൊടെ ജനിച്ച കുട്ടികൾ. പ്രായമായവർ ഇവരെ കൊള്ളയടിച്ചാണ് (മെഡികെയിഡിൽ നിന്നും 800 ബില്യൺ കൊള്ളചെയ്ത്) ഇത് നിറവേറ്റുന്നത്. ഒബാമക്കെയറിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുത്തിയാണ് പല റിപ്പബ്ലിക്കൻ സെനറ്റേഴ്സും അധികാരത്തിൽ വന്നത്. അതുകൊണ്ട് അവർക്ക് മിച്ചു മക്കാണൽ എന്ന ഒബാമ വിരോധിയോട് ചേർന്ന് ഇപ്പോഴത്തെ ഹെൽത്ത് ബില്ലിന് വോട്ട് ചെയ്യാൻ വയ്യ.  റ്റെഡ്ക്രൂസിനെപ്പോലെ യാതൊരു നൈതികമായ കടപ്പാട് ഇല്ലാത്തവർക്കും അവരുടെ സ്റ്റേറ്റിലെ പണക്കാരിൽ നിന്ന് മില്ലിയൺ കണക്കിന് ഡോളർ ക്യാമ്പയിനിലക്ക് പണമായി കിട്ടിയുട്ടുള്ളവർക്ക് ഓബ്മാകയറിന്റ പരിപൂർണ്ണ നാശവും കാംഷിക്കുന്നതുകൊണ്ട് അവരും വോട്ട് ചെയ്യുകയില്ല.  പ്രസിഡന്റ് ട്രംപിനെ തിരഞ്ഞെടുത്ത വിവരമില്ലാത്ത റിപ്പബ്ലിക്കൻസിൽ നല്ലൊരു ശതമാനം ഒബാമകെയറിന്റ ഗുണം അനുഭവിക്കുന്നത്കൊണ്ട് ട്രംപ് ചെകുത്താൻറേം കടലിന്റെ നടുവിലാണ് (ട്രംപ് ചെകുത്താൻ തന്നെയാണോ എന്നും സംശയം ഇല്ലാതെ ഇല്ല.
     റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾ മിക്കവരും കോൺസെർവേറ്റിവ് ക്രിസ്ത്യൻസ് എന്നാണ് അവകാശപ്പെടുന്നത് .  അതായത് ആഹാരം ഇല്ലാത്തവന് ആഹാരം കൊടുക്കണം എന്നും രോഗിയെ സന്ദർശിക്കണം എന്നുമൊക്കെ പഠിപ്പിക്കുകയും കാണിച്ചുകൊടുക്കുയും അവസാനം സ്വന്ത സമൂഹത്താൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റ പാതകളെ പിന്തുടരുന്നവർ. അവരെല്ലാം വോട്ടു ചെയ്യതാണ് ട്രംപിനെ പ്രസിഡണ്ടാക്കിയതും അമേരിക്കയുടെ ഈ ദുരവസ്ഥക്ക് കാരണം ആയതും.
     യേശു എന്ന ആ നല്ല മനുഷ്യൻ വീണ്ടും വരുമെന്നും ഇല്ലാത്ത സ്വർഗ്ഗ രാജ്യത്തിൽ കൂട്ടികൊണ്ടുപോകും എന്നുമൊക്കെ പച്ചക്കള്ളം പറഞ്ഞു ഒരുവശത്ത് സാധുജനങ്ങളെ കൊള്ളയടിക്കുന്ന കൺസോർവേറ്റിവ് ക്രിസ്ത്യൻസ്. എന്തിനു പറയുന്നു ഇവിടുത്തെ പാവങ്ങൾ അവർക്ക് രക്ഷയുണ്ടെന്ന് തോന്നുന്നില്ല

"സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന് വിശ്വസിക്കുന്നവരെ
വെറുതെ വിശ്വസിക്കുന്നവരെ
സ്വർഗ്ഗവും നരകവും ഇവിടത്തന്നെ
രണ്ടുകണ്ടിട്ടുള്ളവരാല്ലോ
തെണ്ടികൾ ഞങ്ങൾ" (ഏഴുരാത്രി)

പണിക്കർ 2017-06-30 11:31:04
ഒബി-കെയർ എടുത്തുകളയും എന്ന ഒറ്റക്കാരണം കൊണ്ടാണ് അമേരിക്ക ട്രംപിനുപിന്നിൽ അണിനിരന്നത്.
ദേശസ്നേഹമുള്ള ആർക്കും അനുകൂലിക്കാൻ പറ്റുന്നതല്ല ഒബി-കെയർ.

കെനിയ ദേശസ്നേഹികൾക്ക്‌ പറ്റുമായിരിക്കും... അമേരിക്കക്കാർക്ക് പറ്റില്ല.
ജോർജിയയിലും നോർത്ത് കരോളിനയിലും ഇപ്പൊ കണ്ടതല്ലേയുള്ളു

2024 വരെ ട്രംപ് തന്നെ
ഗണിക 2017-06-30 09:15:08

Even the prostitute reject the GOP bill

Prostitutes protest Senate health care bill


J.Mathew 2017-06-30 13:21:54
നിരീശ്വരൻ വീണ്ടും വന്നല്ലോ വിവരക്കേടുമായി.എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും വോട്ട് ചെയ്തിട്ടാണ് Trump ജയിച്ചത്.അത് Florida യിലെ വോട്ട് എണ്ണിയപ്പോൾ മനസ്സിലായില്ലേ?ഇവുടുത്തെ ഹിന്ദു സമൂഹവും Trump നെയാണ്പിന്തുണച്ചത്.നിരീശ്വരന് യേശു നല്ല മനുഷ്യൻ ആയിരിക്കും .എന്നാൽ ഞങ്ങൾ ക്രിസ്ത്യാനികൾക്ക് യേശു മനുഷ്യൻ അല്ല.ദൈവപുത്രന് ആണ്.അങ്ങനെ വിശ്വസിക്കാൻ ഞങ്ങൾക്ക് നിരീശ്വരന്റെ അനുവാദം വേണ്ട .നിരീശ്വരൻ പറഞ്ഞതുകൊണ്ട് interview എന്ന പടത്തിലെ പാട്ടു ഏഴുരാത്രികളിലേതു ആകുകയും ഇല്ല.അറിയാൻ വയ്യാത്ത കാര്യങ്ങൾ എഴുതാതെ ഇരിക്കുന്നതല്ലേ നല്ലതു ?
JEGI 2017-06-30 18:43:09
യേശു ദൈവ പുത്രൻ ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്. യേശുവിനു മുൻപ് പ്രാചീന ഗോത്ര മതങ്ങളിൽ എല്ലാം ദൈവ പുത്രൻമാരെയും കന്യക പ്രസവിച്ചതായി കാണാം Horus, Osiris, Attis, Mithra, Hercules, Dionysus, Tammuz, RA, Romulus  തുടങ്ങി ഒരു വലിയ ലിസ്റ്റ് തന്നെ കാണാം.  ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ടു ക്രിസ്ത്യാനി ആണെന്ന് പറയുന്നു. പള്ളിയിലും സൺഡേ സ്കൂളിലും പഠിച്ചു, പത്താം ക്ലാസ് വരെ. അല്പം ചരിത്രം പഠിച്ചപ്പോ മനസ്സിലായി ഈ പുരോഹിതർ കളവു ആണ് പഠിപ്പിച്ചത് എന്ന്. യേശു യഥാർത്ഥത്തിൽ പറഞ്ഞ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാതെ സുവിശേഷങ്ങളിൽ നുണകൾ ഒത്തിരി എഴുതി പിടിപ്പിച്ചു.   ഒരു ഉദാഹരണം ആണ് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന വീഞ്ഞ് വാറ്റു കഥ.  അതുപോലെ പരസ്പര വിരുദ്ധമായ ആയിരക്കണക്കിന് വൈരുധ്യങ്ങൾ.  ഈശൻ ഉള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ല പള്ളിയിൽ, അതിനു അറിവുള്ളോർ ആരുമില്ലല്ലോ പാതിരിയായി .....(എവിടേയോ കേട്ട കവിത) ദൈവം നിന്നിൽ തന്നെ ഉണ്ടെന്നാണ് യേശു പറഞ്ഞത്. ആ ഈശനെ കണ്ടെത്താൻ കഴിയണം. തന്നയൽക്കാരനെ തന്നെപോൽ സ്നേഹിക്കാൻ ചൊന്നവൻ മണ്ടൻ ഈ നൂറ്റാണ്ടിൽ (ചെമ്മനം ചാക്കോ). യേശുവിനെ അറിയാതെ പുരോഹിതന്റെ അടിമയായി അവർ പറയുന്ന മണ്ടത്തരങ്ങൾ അനുസരിക്കാൻ വിധിക്കപ്പെട്ട വെറും ആടുകൾ ആണ് ക്രിസ്ത്യാനികൾ. 
Absolute Truth 2017-06-30 20:18:51
നിരീശ്വരൻ യേശുവിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി സിനിമയേക്കുറിച്ചു പറഞ്ഞത് തെറ്റ് . മാത്യു യേശുവിനെ കുറിച്ച് പറഞ്ഞത് മുഴുവൻ തെറ്റ് സിനിമയേക്കുറിച്ചു പറഞ്ഞത് ശരി . അതുകൊണ്ടു മാത്യുവിന് പറ്റിയ പണി സിനിമയേക്കുറിച്ചു സംസാരിക്കുക. യേശുവിനെക്കുറിച് നിരീശ്വരൻ സംസാരിക്കട്ടെ. 80 % കള്ള ക്രിസ്ത്യാനികൾ വോട്ട് ചെയ്യതുകൊണ്ടാണ് ട്രംപ് ജയിച്ചത്. ഇപ്പോൾ നോക്കിക്കേ പലരും അയാൾക്ക് ഭ്രാന്താണെന്ന് സംശയിക്കുന്നു . ഒരു കോൺഗ്രസ്സ് മാൻ ട്രമ്പിന്റെ മാനസിക അവസ്ഥ പരിശോധിക്കാൻ വൈറ്റ് ഹൗസിൽ ഒരു മനോരോഗ ചിക്ത്സകനെ വേണമെന്ന ബില്ല് അവതരിപ്പിക്കാൻ തുണിയുകായാണ് . 70 വയസ്സായില്ലേ തലേലെ കോശങ്ങൾ മുഴുവൻ പോയിക്കാണും.   
Christian 2017-06-30 21:08:40
യേശു ദൈവപുത്രന്‍ അല്ല എന്നു താങ്കള്‍ വിശ്വസിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. പക്ഷെ ഞങ്ങള്‍ അങ്ങനെയല്ല വിശ്വസിക്കുന്നത്. നേരത്തെ പല വിശ്വാസങ്ങളുണ്ടായിരുന്നു എന്നതു കൊണ്ട് ഇതും അങ്ങനെയാണെന്നു പറയാമോ?
വൈദികര്‍ ഈ പറയുന എന്തു ദ്രോഹമാണു ചെയ്യുന്നത്? ഹിന്ദുമതത്തിലെ പോലെ പരമ്പരാഗതമല്ല വൈദികര്‍. ആര്ക്കും വൈദികനാകാം. സമൂഹത്തിന്റെ കണ്ണ് എപ്പോഴും അവരുടെ മേലുണ്ട്‌ 
Ninan Mathullah 2017-07-01 04:51:29
Do not understand why Jesus and Christian faith brought in the comment for this article other than propaganda against the faith. To understand Trinity a person needs grace from God. With our little brain it is impossible. God created man in his own image and so to understand  Trinity look at man. Man has a body, mind and spirit. Spirit can be compared to Holy Spirit. Soul is the mind and can be compared to God the Father and Jesus Christ is the Word of God- three in one. Just as you are one God is one. When a person die it separates. Since God is almighty, God can take any form.Jesus is called the son of God as your word can be called your son as you produced it. As language has limitations in expressing meaning and in the availability of words, and scribes and translators have different understanding, true and original meaning Gospel writers had in their mind can get misrepresented. Your word is the same as your mind but mind must know it first before word can utter it. So Jesus said Father only knows the time of his second coming.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക