Image

കലഹാരിക്കൊരു കല്‍ഹാരപ്പൂമഴ ചൊരിയാന്‍ പ്രൗഡഗംഭീരമായ ഘോഷയാത്ര

വറുഗീസ് പോത്താനിക്കാട് Published on 28 June, 2017
കലഹാരിക്കൊരു കല്‍ഹാരപ്പൂമഴ ചൊരിയാന്‍ പ്രൗഡഗംഭീരമായ ഘോഷയാത്ര
ന്യൂയോര്‍ക്ക്; മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റ അത്യാകര്‍ഷകമായതും ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ പരിപാടിയാണ് കോണ്‍ഫറന്‍സിന്റെ തുടക്കത്തിലെ ഘോഷയാത്ര. സാഹോദര്യത്തിന്റേയും സമവായത്തിന്റേയും പ്രത്യക്ഷ ഭാവമായി ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു. തുടക്കം ഉല്ലാസത്തോടെയെങ്കില്‍ പൂര്‍ണ്ണതയും അങ്ങനെ തന്നെ. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

മുത്തുക്കുടകളും വര്‍ണ്ണക്കൊടികളും കത്തിച്ചു മെഴുകുതിരികളുമേന്തി നൂറുകണക്കിന് സഭാമക്കള്‍ സഭയോടും കാതോലിക്കേറ്റിനോടും ഭക്തിയും കൂറും പ്രകടിപ്പിച്ചു നിരനിരയായി നടന്നു നീങ്ങുന്നതു തന്നെ കമനീയ കാഴ്ചയായിരിക്കും. നേരത്തെ ക്രമീകരിക്കപ്പെട്ട പ്രകാരം ഓരോ ഏരിയായിലെ പള്ളിക്കാരെ ഗ്രൂപ്പുകളായി തിരിച്ചു നിശ്ചയിച്ചിട്ടുളള കളര്‍ കോഡുകള്‍ അനുസരിച്ച് വസ്ത്രങ്ങള്‍ അണിഞ്ഞ് വിശ്വാസികള്‍ മാര്‍ച്ച് ചെയ്യും. ഘോഷയാത്ര താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും മുന്‍പിലായി ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യ ബാനര്‍, തുടര്‍ന്ന് അമേരിക്കന്‍ ഫ്‌ളാഗ്, ഇന്ത്യന്‍ ഫഌഗ് എന്നിവയ്ക്ക് പിന്നിലായി മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഫാമിലി കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ കാതോലിക്കേറ്റ് പതാക വഹിക്കും. തുടര്‍ന്ന് ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ ശിങ്കാരിമേളം എന്നിവയ്ക്ക് ശേഷം വിവിധ ഏരിയകള്‍ അവരുടെ നിറം അനുസരിച്ചുള്ള ബാനറുകള്‍ക്ക് പിന്നാലെ അണിനിരക്കും. ഓരോ ഏരിയകളെയും നയിക്കുന്ന ഏരിയ കോര്‍ഡിനേറ്റര്‍മാര്‍ കാതോലിക്കേറ്റ് പതാകകളും വഹിച്ചുകൊണ്ട് നേത്യത്വം നല്‍കും. ആദ്യമായി ചുവപ്പ് നിറത്തിലുള്ള ബാനറിനു പിന്നിലായി റോക്ക്‌ലാന്‍ഡ് ഏരിയായില്‍ നിന്നുള്ള അംഗങ്ങള്‍ സ്ത്രീകളും പെണ്‍കുട്ടികളും ചുവപ്പുസാരിയോ ചുരിദാറോ ധരിക്കേണ്ടതാണ്. പുരുഷന്‍മാരും ആണ്‍കുട്ടികളും ബ്ലാക് പാന്റ്‌സും വെളള ഷര്‍ട്ടും ചുവന്ന ടൈയും ധരിക്കണം.

തൊട്ടുപിന്നാലെ വെസ്റ്റ് ചെസ്റ്റര്‍, ബ്രോങ്ക്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ നീല നിറത്തിലുള്ള സാരിയോ ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും നീല ടൈയുമാണ് ധരിക്കേണ്ടത്. ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി മഞ്ഞ സാരിയും ചുരിദാറും നിശ്ചയിച്ചിരിക്കുന്നു. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും മഞ്ഞ ടൈയുമാണ് ധരിക്കേണ്ടത്. അപ്‌സ്റ്റേറ്റ്, കാനഡ, ബോസ്റ്റണ്‍ ഭാഗത്തുള്ള നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളും പിങ്ക് കളര്‍ സാരിയോ ചുരിദാറോ ധരിക്കാം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും പിങ്ക് ടൈയുമാണ് ധരിക്കേണ്ടത്. ലോംഗ് ഐലന്‍ഡ് ക്യൂന്‍സില്‍ നിന്നുള്ള സ്ത്രീകള്‍ പച്ച സാരിയോ ചുരിദാറോ ധരിക്കണം. പുരുഷന്മാര്‍ കറുത്ത പാന്റും വെള്ള ഷര്‍ട്ടും പച്ച നിറത്തിലുള്ള ടൈയും ധരിക്കണം. ഫിലഡല്‍ഫിയ, വാഷിങ്ടണ്‍ പ്രദേശത്തു നിന്നുള്ള സ്ത്രീകള്‍ മെറൂണ്‍ സാരിയോ ചുരിദാറോ ഉപയോഗിക്കാം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും മെറൂണ്‍ ടൈയുമാണ് ധരിക്കേണ്ടതെന്നു ഘോഷയാത്രയുടെ ചുമതലയുള്ള അജിത് വട്ടശ്ശേരില്‍ അറിയിച്ചു. ഫാമിലി കോണ്‍ഫറന്‍സ് നൂറു ശതമാനം കുറ്റമറ്റതാക്കി തീര്‍ക്കുന്നതിന് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ ജീമോന്‍ വറുഗീസ് എന്നിവരുടെ നേത്യത്വത്തില്‍ കമ്മറ്റിയംഗങ്ങള്‍ ഊര്‍ജസ്വലരായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com

Family conference website - www.fyconf.org
Conference Site - https://www.kalahariresorts.com/Pennsylvania
Join WhatsApp News
വിശ്വാസി 2017-06-28 10:59:47
എസ് ഇറ്റ്‌ വില്‍ ബി വെരി ബൂടിഫുള്‍ . ഒരു മഴ വില്‍  പതാക കൂടി വേണം .
പല നിറത്തില്‍ ഉള്ള കളര്‍ കാണുമ്പോള്‍  വെളുമ്പന്‍  റെഡ് നെക്കുകള്‍  ഹരം ഇളകി  കൂടെ തുള്ളണം .
അതു പോലെ  ഹെനസി  അടിക്കുന്നവര്‍  മഞ്ഞ റിബന്‍ , വോഡ്ക  അടിക്കുന്നവര്‍  വെള്ള റിബന്‍ 
ബിയര്‍ പാനികള്‍  തവിട്ടുനിറമുള്ള  മുള്ള  കദര്‍ , ഓസി  കുടികര്‍ കറുത്ത റിബന്‍ 
ഫോട്ടോയില്‍  കാണുന്നത്  പുതിയ  പോത്തന്‍ ആനി കാടോ ?
കൊള്ളാം  ബഹു സുന്ദരന്‍  തന്നെ .
പള്ളിക്കാരന്‍ 2017-06-28 19:02:31
ആരിവന്‍  ?
പുതിയ  മെത്രാന്‍  ?
ഒരു ബന്ധവും ഇല്ലാതെ  വലിയ ഒരു ഫോട്ടോ.
നല്ല പരിചയമുള്ള മുഗം , പഷേ പോത്ത് ആനി കാടന്‍ അല്ല 
ORTHODOX VISWASI 2017-06-29 07:21:38
വ്യാജ നാമത്തിൽ അഭിപ്രായം എഴുതുന്ന അസൂയക്കാരെ നിങ്ങൾ മലയാളത്തിൽ അഭിപ്രായം എഴുതുന്നെങ്കിൽ അക്ഷരം പഠിച്ചിട്ടു എഴുതുന്നതല്ലേ നല്ല ത്.സ്വന്തമായി "മുഗം"ഇല്ലാത്തവർ    അസൂയപ്പെട്ടിട്ടു കാര്യം ഉണ്ടോ ?ഞങ്ങൾക്ക് മഴവിൽ പതാക ആവശ്യം ഇല്ല.ഞങ്ങൾക്ക് ഞങ്ങളുടേതായ പതാക ഉണ്ട്.ഞങ്ങൾ എന്ത് നിറം ധരിക്കണമെന്നു ഞങ്ങൾ തീരുമാനിക്കും അതനുസരിച്ചു ധരിക്കുകയും ചെയ്യും .പിന്നെ മഞ്ഞപ്പിത്തം ഉള്ളവർ കാണുന്നതെല്ലാം മഞ്ഞ നിറം ആയിരിക്കും .അത് ഞങ്ങളുടെ കുറ്റം അല്ല . 
സ്ത്രീ വിശ്വാസി 2017-06-29 09:12:48
സ്ത്രീകൾക്കുവേണ്ടി പ്രത്യേകം പ്രത്യേകം പ്രാർത്ഥന ഉണ്ടാകുമോ?
Orthodox , Queens.NY 2017-06-29 11:35:13

Former Committee member

Dear all Orthodox brothers & sisters !

Let us think together, I see a problem here. There were several attacks on ethnic groups by trump people, they attacked several Gay & Lesbian [ LGBT] parades and rally. Remember, when we have the Rasa around the Church even with a cross in the front white people had no clue about what we were doing.

Now let us see our problem with clear vision. We are marching in several colors , men together and women together- right ? For an on looking american and white red-neck they think our women as Lesbian & Men as Gay because they are walking together in same dress. The whole rally is multi colored and so we will be mistaken for Indian gay and Lesbian parade and may be attacked. Remember we have muthu kuda & flags of different color.

My suggestion: White is the best, or yellow of our Catholicate flag. Women in white or light yellow= codi color saree & blouse, men white or light yellow.

Not just all women together and men separate. Couples must walk together holding hand . Youth must carry the muthu kuda and flags.

Let us do it, yellow & white. Let us make this safe for all

PRO 2017-06-29 11:50:06
ആദ്യം ഒറ്റയ്ക്ക് ഒരു മുറിയിൽ ആയിരിക്കും  പ്രാർത്ഥന ഒരിക്കൽ വിശ്വാസം ആയാൽ എങ്ങനെയും എവിടവച്ചും പ്രാർത്ഥിക്കും
തീവ്ര ഭക്ത 2017-06-29 12:53:12
എനിക്ക് ഭയങ്കര വിശ്വാസമാ...എനിക്കും വേണം ആ പ്രാർത്ഥന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക