Image

മുകേഷും വെഞ്ഞാറമൂടും ഒന്നിക്കുന്ന ഇത് മന്ത്രമോ, തന്ത്രമോ കുതന്ത്രമോ...

Published on 01 March, 2012
മുകേഷും വെഞ്ഞാറമൂടും ഒന്നിക്കുന്ന ഇത് മന്ത്രമോ, തന്ത്രമോ കുതന്ത്രമോ...
മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈനു പള്ളിത്താഴത്ത് സംവിധാനം ചെയ്യുന്ന ഇത് മന്ത്രമോ, തന്ത്രമോ കുതന്ത്രമോ... എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ ആരംഭിച്ചു. സായ്‌സണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടന്‍ നിര്‍വഹിക്കുന്നു. 

ബാബുരാജ്, ജാഫര്‍ ഇടുക്കി, ബിയോണ്‍, മുരളി, സാജുകൊടിയന്‍, ലക്ഷ്മി, ദക്ഷിണ, ദീപിക എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സൈനുപള്ളിത്താഴത്ത് എഴുതിയ കണിയാന്‍ എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. 

വളരെ ഗൗരവമായ ഒരു വിഷയം ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ കണിയാന്‍ സദാനന്ദഭൂപതിയെ മുകേഷ് അവതരിപ്പിക്കുന്നു. സബ്ബ് ഇന്‍സ്‌പെകടര്‍ പ്രേം ലാലിനെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു. 

ജീവിത സാഹചര്യങ്ങളില്‍ മോഷണത്തിന് ഇറങ്ങിത്തിരിച്ച മൂന്ന;ുയുവാക്കളുടെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. 

ഭാര്‍ഗ്ഗവന്‍, അപ്പുക്കുട്ടന്‍, ശിവരാമന്‍. ഇവരില്‍ അപ്പുക്കുട്ടന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ഗ്രാമത്തിലെ പ്രശസ്തമായ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കുന്നു. എസ്.ഐ പ്രേംലാലായിരുന്നു മോ ഷണം അന്വേഷിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ആ ഗ്രാമത്തിലേക്ക് കണിയാന്‍ സദാനന്ദഭൂപതി കടന്നു വരുന്നത്. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ ഹാസ്യത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. 

സൈനു പള്ളിത്താഴത്ത് എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് കെ.എ ലത്തീഫ്, അനില്‍ ഗോപാലന്‍ എന്നിവരാണ്. കല - മഹേഷ് ശ്രീധര്‍, മേക്കപ്പ് - ഒക്കല്‍ ദാസ്, സ്റ്റില്‍സ് - സൂര്യാ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - താഹീര്‍ മട്ടാഞ്ചേരി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക