Image

മൈക്കല്‍ ജാക്‌സന്റെ വിയോഗത്തിന് രണ്ടു വയസ്സ്

Published on 26 June, 2011
മൈക്കല്‍ ജാക്‌സന്റെ വിയോഗത്തിന് രണ്ടു വയസ്സ്

മൈക്കല്‍ ജാക്‌സന്റെ ഓര്‍മയ്ക്കുമുന്നില്‍ ശനിയാഴ്ച ആരാധകര്‍ റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ചു. 2009 ജൂണ്‍ 25ന് ബെവര്‍ലി ഹില്‍സിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉയര്‍ന്ന ഡോസില്‍ വേദന സംഹാരി കുത്തിവെച്ചതാണ് മരണത്തിന് കാരണമെന്നും അതു കൊലപാതകമാണെന്നും ആരോപണങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണവും പുതിയ വിവാദത്തിന് തിരികൊളുത്തി.

മനഃപൂര്‍വ്വമല്ലാത്ത വധത്തിന് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടര്‍ കോണ്‍റാഡ് മറേ വിചാരണ നേരിടുകയാണ്. ജാക്‌സണ്‍ കൊല്ലപ്പെട്ടതാണെന്നും അതിനു പിന്നില്‍ സാമ്പത്തിക കാരണങ്ങളാണെന്നും വാദിക്കുന്ന സഹോദരി ലാ ടോയയുടെ പുസ്തകം പുറത്തിറങ്ങിയതോടെ വിവാദം കൊഴുത്തു. ഡോ മറേയില്‍ കുറ്റം ചുമത്താന്‍ എളുപ്പമാണെന്നും അന്വേഷണം ഇവിടെ വെച്ച് നിര്‍ത്തരുതെന്നും അവര്‍ പറയുന്നു.
ജാക്‌സന്റെ സമ്പാദ്യത്തെക്കുറിച്ചും വിവാദം തുടരുകയാണ്. ജാക്‌സന്റെ സമ്പാദ്യം നോക്കി നടത്തുന്നത് അഭിഭാഷകരായ ജോണ്‍ ബ്രാങ്ക, ജോണ്‍ മക്‌ക്ലെയിന്‍ എന്നിവരാണ്. 

ജാക്‌സന്‍ മരിക്കുന്നതിനു മുമ്പ് റെക്കോഡു ചെയ്ത ഗാനങ്ങള്‍ ഡിസംബറില്‍ പുറത്തിറങ്ങാന്‍ പോകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക