Image

ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2017
ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം
ഷിക്കാഗോ: ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ സംഘടിപ്പിക്കുന്ന ദാര്‍ശനിക സംവാദത്തില്‍ ആര്‍ഷജ്ഞാനത്തിന്റെ അവകാശികള്‍ ആരാണ് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നു.

ആധുനിക ഭൗതീക ശാസ്ത്രവും ഭഗവത്ഗീതാ ദര്‍ശനങ്ങളും സമഗ്രമായി പരിശോധിച്ച് മലയാള സാഹിത്യലോകത്തും, ആംഗലേയ ഭാഷയിലും പരിചയപ്പെടുത്തിയ ശാസ്ത്രകാരനും എഴുത്തുകാരനുമായ സി. രാധാകൃഷ്ണനാണ് വിഷയ അവതാരകന്‍.

ആര്‍ഷജ്ഞാനം കാലദേശ സീമകള്‍ ലംഘിച്ച് ലോക വ്യാപകമാകുമ്പോള്‍ ജന്മഭൂമിക്കും സ്വന്തം ജനതയ്ക്കും എന്തെല്ലാം അവകാശങ്ങളാണുള്ളത് എന്ന ചോദ്യം പ്രസക്തമാകുന്ന ഈ ചര്‍ച്ചയില്‍ പ്രശസ്ത പ്രഭാഷകനും ഭാരതീയ പൈതൃക സന്ദേശ പ്രചാരകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, പ്രശസ്ത ഭാഗവത യജ്ഞാചാര്യന്‍ മണ്ണടി ഹരി എന്നിവരും സംബന്ധിക്കുന്നു.

ഹൈന്ദവ ദര്‍ശനങ്ങള്‍ രാജനൈതീകമോ, സാംസ്കാരിക സമന്വയമോ എന്ന ചിന്ത ശങ്കര ദര്‍ശനങ്ങളില്‍ തുടങ്ങി ആധുനിക സമൂഹം വരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതാകയാല്‍ കെ.എച്ച്.എന്‍.എ ആദ്ധ്യാത്മിക സഭയുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഈ സംവാദം തികച്ചും അനുയോജ്യമാരിക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.
ഹിന്ദു സംഗമത്തില്‍ ദാര്‍ശനിക സംവാദം
Join WhatsApp News
Tom Jones 2017-06-28 09:13:33
how did gopalakrishnan get a visa? why is he coming to this country?
truth and justice 2017-06-28 11:19:47
Mr Gopalakrishnan wrote a lot books yet he is an illiterate in BaGAWATH gEETHA AND bIBLE
viswasi 2017-06-28 15:02:17

People of all ages, shades came together to 'lynch' communal hatred

http://ilatimes.com/article.php?id=83040
Thomas Vadakkel 2017-06-28 13:05:44
ഒരു കടലാസുനിറയെ കുറിക്കാൻ മാത്രം ഡോക്ട്രേറ്റ് ബിരുദങ്ങളും ബിരുദാനനന്തര ബിരുദങ്ങളും ശ്രീ ഗോപാല കൃഷ്ണനുണ്ട്. ശ്രീ ഗോപാല കൃഷ്ണൻ യൂട്യൂബ് പ്രഭാഷണങ്ങളിൽക്കൂടി ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ചിരിപ്പിക്കുന്ന ഒരു വ്യക്തികൂടിയാണ്. 
അദ്ദേഹം ശ്രീ ജോസഫ് പുലിക്കുന്നേൽ എഴുതിയ ബൈബിളിലെ വചനങ്ങളെന്നു പറഞ്ഞുകൊണ്ടാണ്  ബൈബിളിനെ വിമർശിക്കുന്നത്. ബൈബിൾ എഴുതിയത് ഒന്നാം നൂറ്റാണ്ടിലെ സഭാപിതാക്കന്മാരെന്ന വസ്തുത ഗോപാലകൃഷ്ണനറിയാതെ പോയി.

എതിരാളികളെ കൊല്ലാൻ വാളുമായി പുറപ്പെടാൻ ക്രിസ്തു ഉപദേശിച്ചുവെന്നു ബൈബിളിലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഗോവയിലെ വിശുദ്ധ ഫ്രാൻസീസ് സേവിയറും സെന്റ് ജോര്ജും  ലക്ഷക്കണക്കിന് ജനങ്ങളെ കൊന്ന വിശുദ്ധരെന്നും ഗോപാല കൃഷ്ണന്റെ പ്രഭാഷണത്തിൽ കേൾക്കാം. ധർമ്മം രക്ഷിക്കാൻ നുണ പറയുന്നതു പാപമല്ലെന്നു ഗീതയിലുണ്ടെന്നു ഗോപാലകൃഷ്ണൻ പറയുന്നു. കൃഷ്ണന്റെ നുണ വഴി ഭീഷ്മരെ വധിച്ച കഥ മറ്റൊരു വീഡിയോയിലും അദ്ദേഹം പറയുന്നുണ്ട്. 
അപ്പോൾ താങ്കൾ ക്രിസ്തുവിനെപ്പറ്റി പറഞ്ഞത് നുണയോ സത്യമോ ഗോപാലകൃഷ്ണ!

കൊല്ലരുത്, കക്കരുത് എന്ന് പഠിപ്പിച്ച യേശുദേവൻ കൊല്ലാൻ വാളെടുത്തെന്ന് അങ്ങ് പറയുന്നു.  'വാളെടുത്തവൻ വാളാലെ' എന്ന് പീറ്ററിനെ ഉപദേശിച്ച യേശുവിനെപറ്റി പറയുന്ന അങ്ങയുടെ വിജ്ഞാനകോശം വിസ്മയകരം തന്നെ. 

ലോകത്തിൽ ഏറ്റവും കൂടുതൽ ജനം വായിച്ച പുസ്തകവും തർജ്ജിമ ചെയ്ത പുസ്തകവും ബൈബിളാണ്. ബൈബിളിൽ ധാരാളം പരസ്പര വിരുദ്ധങ്ങളായ വാക്യങ്ങളുണ്ട്. എങ്കിലും ഒരു ഗോപാല കൃഷ്ണൻ വിചാരിച്ചാൽ യേശു എന്ന മഹാനെ താഴ്ത്തി കെട്ടാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

'എനിക്ക് ക്രിസ്തുവിനെ ഇഷ്ടമാണ്, ക്രിസ്ത്യാനിയെ ഇഷ്ടമില്ലെന്നു' ഗാന്ധിജി പറഞ്ഞപ്പോൾ ഗോപാല കൃഷ്ണന്റെ പ്രഭാഷണത്തിൽ ക്രിസ്തുവിനെ ഇടിച്ചു താഴ്ത്തി ചില ക്രിസ്ത്യാനികളെ പുകഴ്ത്തുന്നുമുണ്ട്. അദ്ദേഹം ഓരോ പുസ്തകവും പ്രസിദ്ധീകരിക്കുമ്പോൾ ഒരു ക്രിസ്ത്യാനി സാറിന്റെ കാൽക്കൽ നമസ്ക്കരിക്കുമെന്നും പറയുന്നു. 

ക്രിസ്തുവിന്റെ വാളിനെപ്പറ്റി പഠിക്കാൻ ഗോപാലകൃഷ്ണൻ ബൈബിൾ ഒന്നുകൂടി വായിക്കണം.      
"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നതു.“ (മത്തായി 10:34) 

ഗോപാല കൃഷ്ണ, വാളെന്ന പ്രയോഗം ബൈബിളിൽ പലയിടത്തുമുണ്ട്. വാളെന്നു പറഞ്ഞാൽ 'വേദന'യെന്ന അർത്ഥത്തിലാണ് ക്രിസ്തു പറഞ്ഞത്. പഴയ ഗ്രീക്ക് ഭാഷയിൽ നിന്ന് തർജ്ജിമ ചെയ്തപ്പോൾ അതുപടി 'വാൾ' എന്നു തന്നെ ചേർത്തതാണ്. ഭാഷകൾ വികസിക്കാഞ്ഞ കാലത്ത് ഒരു വാക്കു തന്നെ പല പ്രയോഗങ്ങളിൽ വരാം. ഒരു കുടുംബത്തിൽ തന്നെ അപ്പനും മക്കളും പരസ്പ്പരം ക്രിസ്ത്യാനികളും യഹൂദരുമാകുമ്പോൾ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് യേശു ശിക്ഷ്യന്മാരെ അവിടെ ഓർമ്മിപ്പിക്കുകയായിരുന്നു.   
'വാൾ' പ്രയോഗമുള്ള മറ്റൊരു വചനം കൂടി വായിക്കൂ?  

Luke 2:34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
2:35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.

സ്വന്തം അമ്മയുടെ ഹൃദയത്തില്‍ വേദനയുടെ വാള്‍ കുത്തിയിട്ടാണ് യേശു മരിച്ചതെന്നും അങ്ങേയ്ക്ക് അർഥം കണ്ടുകൂടെ?

കൂടുതൽ വിവരങ്ങൾ ഇതോടുകൂടി ലിങ്ക് ചെയ്തിരിക്കുന്ന യൂട്യൂബിൽ ശ്രദ്ധിക്കാം. അതിൽ ഗോപാലകൃഷ്ണന്റെ തീപ്പൊരി പ്രഭാഷണവും ഉണ്ട്.
https://www.facebook.com/Rinjuachan/videos/1913509248937361/
Scientist 2017-06-28 17:48:05
സി. രാധാകൃഷ്ണൻ നല്ല ഒരു നോവലിസ്റ്റ് ആയിരുന്നു. മുമ്പേ പറക്കുന്ന പക്ഷി മുതലായ നല്ല നോവലുകൾ രചിച്ചിട്ടുണ്ട്. പക്ഷെ അമേരിക്കൻ മലയാളികൾ എഴുത്തുകാർ ആകുവാൻ ശ്രമിക്കുന്നത് പോലെ അദ്ദേഹം ഒരു ശാസ്ത്രജ്ഞനും ഫിലോസഫറും  ആകുവാൻ ശ്രമിച്ചു. വേദാന്തവും ഗുരുത്വആകര്ഷണവും ഒക്കെ കൂട്ടിക്കുഴച്ചു കുറെ മണ്ടത്തരങ്ങൾ എഴുതിവിടുന്നുണ്ട്. 

people rise until they reach the levels of their respective incompetence  എന്നതിന്റെ ഒരു ഉദാഹരണമാണ് സി. രാധാകൃഷ്ണൻ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക