Image

നവയുഗം സാംസ്‌കാരിക വേദി ദമാം 91 ഇഷാറ തിജാരി യൂണിറ്റ് രൂപീകരിച്ചു

Published on 01 March, 2012
നവയുഗം സാംസ്‌കാരിക വേദി ദമാം 91 ഇഷാറ തിജാരി യൂണിറ്റ് രൂപീകരിച്ചു
ദമാം: നവയുഗം സാംസ്‌കാരിക വേദി ദമാം 91 ഇഷാറ തിജാരി യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം സുരേഷ് കൊല്ലം ഉദ്ഘാടനം ചെയ്തു. ജോബി ജോണിന്റെ അധ്യക്ഷത വഹിച്ചു. കെ. ആര്‍. അജിത്, ഉണ്ണി പൂച്ചെടിയില്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഇറ്റാലിയന്‍ ചരക്ക് കപ്പലില്‍ നിന്ന് ഉതിര്‍ത്ത വെടിയേറ്റ് മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി യോഗം ആരംഭിച്ചു. 

രണ്ട് മത്സ്യതൊഴിലാളികളുടെ മരണത്തിന് ഉത്തരവാദികളായ ഇറ്റാലിയന്‍ ചരക്ക് കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുവാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നും മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് ഭാരവാഹികളായി എസ്. സുകേന്ദ്രന്‍ (പ്രസിഡന്റ്), മെഹബൂബ് കോന്നി (സെക്രട്ടറി), ഹാരിസ് താജുദീന്‍ (ട്രഷറര്‍), ഫൈസല്‍ കോതമംഗലം (വൈസ് പ്രസിഡന്റ്), അനില്‍ കുമാര്‍ തൃശൂര്‍ (ജോയിന്റ് സെക്രട്ടറി), അലി മാളിയേക്കല്‍, നവാസ് പല്ലാരിമംഗലം, ഇമ്രാന്‍ ഖാന്‍, മുജീബ് റഹ്മാന്‍ (എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. അനില്‍ കുമാര്‍ തൃശൂര്‍ പ്രമേയം അവതരിപ്പിച്ചു, ഫൈസല്‍ കോതമംഗലം സ്വാഗതവും, സഹീര്‍ ഖാന്‍ നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക