Image

ഹ്യൂസ്റ്റന്‍ കേരളാ ഹൗസില്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു

എ.സി. ജോര്‍ജ് Published on 26 June, 2017
ഹ്യൂസ്റ്റന്‍ കേരളാ ഹൗസില്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍, കേരളാ റൈറ്റേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ആസ്ഥാനമന്ദിരമായ കേരളാ ഹൗസിലായിരിക്കും ലൈബ്രറി പ്രവര്‍ത്തിക്കുക. ലൈബ്രറിയുടെ ഉല്‍ഘാടനം മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് തോമസ് ചെറുകരയും കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നും നാടമുറിച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു. മലയാളി അസ്സോസിയേഷനിലും, കേരളാ റൈറ്റേഴ്‌സ് ഫോറത്തിലും ഭാരവാഹിയായ മാത്യു മത്തായി വെള്ളാമറ്റമാണ് ലൈബ്രേറിയന്‍.

മലയാളത്തിലേയും ഇംഗ്ലീഷിലേയും ഒരു നല്ല പുസ്തക ശേഖരം ലൈബ്രറിയിലുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അമേരിക്കയിലെ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും അവരുടെ കൃതികളൊ മറ്റ് കൃതികളൊ ഈ ലൈബ്രറി പുസ്തക ശേഖരത്തിലേക്ക് സംഭാവനയായി അയക്കാവുന്നതാണെന്ന് സംഘാടകര്‍ സൂചിപ്പിച്ചു. തോമസ് ചെറുകര, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ശശിധരന്‍ നായര്‍, എ.സി. ജോര്‍ജ്, മോട്ടി മാത്യു തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ നന്ദിപ്രസംഗം നടത്തി. അസ്സോസിയേഷന്‍ പ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും വായനക്കാരുമടക്കം അനേകം പേര്‍ ഉല്‍ഘാടന യോഗത്തില്‍ പങ്കെടുത്തു. 

ഹ്യൂസ്റ്റന്‍ കേരളാ ഹൗസില്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു
ഹ്യൂസ്റ്റന്‍ കേരളാ ഹൗസില്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു
Join WhatsApp News
മാന്നാർ മത്തായി സ്പീകിംഗ് 2017-06-26 11:17:51
കേരളാ ഹൗസ്  മാത്രം പോരാ  ഓരോ  വീടും  ഒരു ലൈബ്രറി  ആകണം. അഭിനന്ദനങ്ങൾ.  എന്നാൽ  നിങ്ങൾ തിരുച്ചുവേദം - ഡിസ്ക്രിമിനേഷൻ- കാണിച്ചു. എന്തുകൊണ്ട്  മലയാളം സൊസൈറ്റി  അതിൽ എടുത്തില്ല.  ന്യൂസ് വായിച്ചു  ഈ മാന്നാർ മത്തായി  ഒരു അഭിപ്രായം പറയുകയാ.  റൈറ്റർ ഫോറം ,  മലയാളം സൊസൈറ്റി എന്ന  രണ്ടും  പ്രമുഘരാണ്.  കേട്ടതനുസരിച്ചു  മലയാളം സൊസൈറ്റി ഒന്നുകൂടി  മുന്നിൽ  മുന്തി  നിൽക്കുന്നതായി  ജനം പറയുന്നു.  അവിടെ  കൂടുതൽ  നീതിയായി  ചിട്ടയായി മീറ്റിംഗ്  നടക്കുന്നു . രണ്ടിലും  മിടുക്കന്മാർ  അറ്റൻഡ്  ഉണ്ടെങ്കിലും  കുടുതലും  നല്ല മിടുക്കന്മാർ  സൊസൈറ്റിയിൽ  ആണ് എന്ന്  ജനം പറയുന്നു. ചിലർ രണ്ടിടത്തും  അറ്റൻഡ്  ചെയ്‌യുന്നതായി  കാണണുന്നുണ്ട് .  പിന്നെ  റൈറ്റർ ഫോറത്തിൽ  ഒരു തരം ചിട്ടയില്ലാത്ത  ബോസ്  കളി  കൂടുതലാണെന്നു ജനം  പറയുന്ന്നു.  മലയാളം സൊസൈറ്റി  ബുക്‌പോലും  ഗംഭീരമായി . അത്  എവിടേയും  കിട്ടും  താനും . എന്നാൽ  റൈറ്റർ ഫോം  ബുക്  കിട്ടുന്നില്ല . ചുമ്മാ  വേഡായി  പറച്ചിൽ  മാത്രം.  ലൈബ്രറിക്ക്  മലയാളം സൊസൈറ്റി  കുടൈ  ചേർത്താൽ  നന്നായി  നടക്കും.  ഒരു  ഓൺ ലൈൻ  ലൈബ്രറി, ഒരു മെയിൽ  ഓർഡർ  ലൈബ്രറി  കൂടാ തുടങ്ങിയാൽ  ദൂരത്തിൽ  ഉള്ള  ഞങ്ങൾക്കും വായിക്കാമായിരുന്നു.  കോൺഗ്രാറ്റ്ലഷൻസ്  anyway .
മൂന്നാർ ജോൺ സ്പീക്കിങ് 2017-06-27 13:26:06

മാന്നാർ മത്തായി സ്പീക്ക് ചെയ്യുമ്പോൾ ഞാൻ എങ്ങനെ മിണ്ടാതിരിക്കും. മത്തായി പറഞ്ഞത് വളരെ സത്യം ഞാൻ അപ്രത്തും ഇപ്രത്തും പോകുന്ന ഒരു സാഹിത്യദാഹിയാണ്. എന്നാലും റൈറ്റേഴ്‌സ് ഫാറത്തിൽ ഒരു അച്ചടക്കവും ചിട്ടയും ഇല്ല. എല്ലാവരും വാളുമായിട്ടാണ് വരുന്നത് കൊന്നു വെളിച്ചപ്പാടാകാൻ. മലയാളം സൊസൈറ്റിക്ക് സ്ഥിരം ഭരണ കർത്താക്കൾ ഉണ്ടെങ്കിലും അച്ചടക്കമുണ്ട്. അവരുടെ 20 വർഷ പരിപാടി അടിപൊളി.  റെയ്‌റ്റേഴ്‌സ് ഫോറം വാശിപിടിക്കാതെ അവിടെപ്പോയി നല്ലത് പകർത്തുക അവരെയുംകൂടി എല്ലാത്തിലും പങ്കെടുപ്പിക്കുക. അല്ലാതെ 'എന്നെ കഴിഞ്ഞാരും ഇല്ല' എന്ന ഭാവത്തിൽ മീശ പിരിച്ചിരുന്നാൽ ആരും വരില്ല. പിന്നെ ഞങ്ങൾ കാഴ്ചക്കാർക്ക് അകത്ത് നിൽക്കുന്നവർ കാണുന്നതിലും വ്യക്തമായിട്ട് നിങ്ങളെ കാണാൻ കഴിയും. മലയാളം സൊസെറ്റിയെ പങ്കെടുപ്പിക്കാതെ റൈറ്റേഴ്‌സ് ഫോറത്തിനെ മാത്രം പങ്കെടുപ്പിച്ച് ഹ്യൂസ്റ്റൺ മലയാളി അസോസിസിയെഷന്റെ വിവരക്കേടിന് ഒരു ക്ഷമാപണം അതിന്റെ പ്രസിഡന്റെ നടത്തണം. അതാണ് അതിന്റെ ശരി. വിവർക്കെട്ടവർ പറയുന്നത് കേട്ട് പ്രവർത്തിക്കാൻ പോയാൽ ഇങ്ങെനെയൊക്കെ സ്പീക്ക് ചെയ്യണ്ടതായിട്ടു വരും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക