Image

സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്

Published on 25 June, 2017
സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്
ന്യു ജെഴ്‌സി: കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി (കെ.എ.എന്‍.ജെ) സംഘടിപ്പിച്ച വര്‍ണാഭമായ മിസ് ഇന്ത്യ മത്സരത്തില്‍ സന നമ്പ്യാര്‍ (23) കിരീടം ചൂടി. നികിത ഹരികുമാര്‍ ഫാസ്റ്റ് റണ്ണര്‍ അപ്പും എലിസബത്ത് സഖറിയ സെക്കണ്ട് റണ്ണര്‍ അപ്പുമായി.

നടി മന്യയുടെ നേത്രുത്വത്തില്‍ ഉത്തരേന്ത്യക്കാരായ വിധികര്‍ത്താക്കളാണു മത്സരിച്ച 14 പേരില്‍ നിന്ന് ജേതാക്കളെ തെരെഞ്ഞെടുത്തത്.

വനിതാ ശാക്തീകരണത്തിനായി വനിതകള്‍ സംഘടിപ്പിക്കുന്ന ആഘോഷമാണിതെന്ന് കാഞ്ച് പ്രസിഡന്റ് സ്വപ്ന രാജേഷ് ആമുഖമായി പറഞ്ഞു. സ്ത്രീത്വത്തെ ആഘോഷിക്കുകയും പുരുഷന്മാരെ അംഗീകരിക്കുകയും ചെയ്യുന്ന വേദി. വിവിധ സ്റ്റേറ്റുകളില്‍ നിന്നും കാനഡയില്‍ നിന്നും വന്ന മത്സരാര്‍ഥികളെ അവര്‍ സ്വാഗതം ചെയ്തു.

സ്വപ്നക്കൊപ്പം അജിത്ത് ഹരിഹരന്‍, കെവിന്‍ അനിയന്‍ ജോര്‍ജ് എന്നിവരാണു മികച്ച ഈ പരിപാടിക്കു സംഘാടകരായത്.

കാഞ്ച് മിസ് ഇന്ത്യ ആയി തെരെഞ്ഞെടുക്കപ്പെട്ട സനനമ്പ്യാര്‍ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. മാര്‍ക്കറ്റിംഗ് അനലിസ്റ്റ് ആകുകയാണൂ ലക്ഷ്യം. കലാ സാഹിത്യ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച സന റോട്ടറി ക്ലബുകള്‍ക്ക് വേണ്ടി ഫണ്ട് സമാഹരണങ്ങള്‍ നത്തുകയും പ്രസിഡന്‍ഷ്യല്‍ വോളന്റിയറിംഗ് സര്‍വീസ് അവാര്‍ഡ് നേടുയും ചെയ്തിട്ടുണ്ട്.ഭരത നാട്യത്തിനും ബോളിവുഡ് ഡാന്‍സിനും പല വട്ടം സമ്മാനങ്ങള്‍ നേടി. ഹിന്ദുസ്ഥാനി സംഗീതത്തിനു സമ്മാനം നേടിയിട്ടുള്ള ഈ ബഹുമുഖ പ്രതിഭ കവിതാ രചനക്കും സമ്മാനം നേടി.

റണ്ണര്‍ അപ്പ് കിരീടം ചൂടിയ നികിത ഹരികുമാര്‍ (17) ഹിത്സ്‌ബൊറോ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഡോക്ടറാകുക ലക്ഷ്യമിട്ടിട്ടുള്ള നികിത ജെ ആന്‍ഡ് ജെ ടെക്‌നോളജി ഇന്റേണ്‍ഷിപ്പ്, സ്‌പോര്‍ട്ട്‌സ് ഫിസിക്കല്‍ തെറപ്പി ഇന്റേണ്‍ഷിപ്പ് എന്നിവ നേടി.
നാഷണല്‍ ഓണര്‍ സൊസൈറ്റി, സ്പാനിഷ് ഓണര്‍ സൊസൈറ്റി എന്നിവയില്‍ അംഗം. സ്റ്റിമുലേറ്റിംഗ് സയന്റിഫിക്ക് മൈന്‍ഡ്‌സ് എന്ന സംഘടനയുടെ സഹ പ്രസിഡന്റ്.

സെക്കന്‍ഡ് റണ്ണര്‍ അപ്പ് എലിസബത്ത് സഖറിയ (18) ന്യുവാര്‍ക് (ഡെലവര്‍)ചാര്‍ട്ടര്‍ സ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തു. ഫാളില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെലവേറില്‍ ചേരും.പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റ് ആകുകലക്ഷ്യമിടുന്ന എലിസബത്ത് സഖറിയ ജെഫേഴ്‌സന്‍ അവാര്‍ഡ്‌സ് നാഷണലില്‍ ഡെലവേറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡെലവര്‍ നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഗോള്‍ഡ് മെഡലും ദേശീിയ തലത്തില്‍ വെള്ളി മെഡലും നേടി. ഫീല്‍ഡ് ഹോക്കിയില്‍ പാട്രിയര്‍ട്ട് അവാര്‍ഡ് നേടി.
മന്യക്കു പുറമെ ശരണ്‍ജിത് സിംഗ് തിണ്ട്, പ്രകാശ് പാട്ടില്‍, സുനിത മഞ്ജരേക്കര്‍, രാജ് റഹി, തുടങ്ങിയവരായിരുന്നു ജഡ്ജിമാര്‍.

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, എന്നിവരടക്കം ഫോമാ നേതാക്കള്‍ പങ്കെടുത്തു.

ജോയ് ആലുക്കാസിന്റെ ഡയമണ്ട് നെക്ലേസ് അടക്കം വിവിധ സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിച്ചു.
മത്സരത്തിനു മികച്ച സ്റ്റേജും വര്‍ണാഭമായ ബാക്ക്ഗ്രൗാണ്ടുമാണു തയ്യാറാക്കിയിരുന്നത്. സൗന്ദര്യത്തിനു പുറമെ വ്യത്യസ്തമായ കഴിവുകളും വിലയിരുത്തിയണു വിജയികളെ തെരെഞ്ഞെടുത്തത്.

 നമ്മുടെ സാംസ്‌കാരിക തനിമയില്‍ നിന്നു കൊണ്ടുള്ള വേഷഭൂഷകാളാണ് മത്സരാര്‍ഥികള്‍ അണിഞ്ഞത്.
മത്സരത്തില്‍ നിന്നു സമാഹരിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.
ചെലവു കൂടിയതും ഏറെ സംഘാടക മികവു വേണ്ടതുമായ പ്രോഗ്രാം ആക്ഷേപങ്ങള്‍ക്കിടയാകാത്ത രീതിയില്‍ നടത്തുവാന്‍ സംഘാടകര്‍ക്കായി
(more photos below)
സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്സന നമ്പ്യാര്‍ കാഞ്ച് മിസ് ഇന്ത്യ 2017; നികിത ഹരികുമാര്‍ റണ്ണര്‍ അപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക