Image

ഫോക്കസ് കുവൈറ്റിന് പുതിയ ഭാരവാഹികള്‍

Published on 01 March, 2012
ഫോക്കസ് കുവൈറ്റിന് പുതിയ ഭാരവാഹികള്‍
കുവൈറ്റ്: ഫോറം ഓഫ് കാഡ് യൂസേഴ്‌സ്, കുവൈറ്റ് (ഫോക്കസ്) യൂണിറ്റിന്റെ ഏഴാമത് വാര്‍ഷിക പൊതുയോഗം അബാസിയ യൂണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യോഗം ഫോക്കസ് പ്രസിഡന്റ് രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഷിബു കെ. മാത്യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലിം രാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.ഡി. ജോഷി സമ്മേളനത്തെ അഭിസംബോധന ചെയ്തു. മനോജ് മാത്യു സ്വാഗതവും സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികളായി സലിം രാജ് (കേന്ദ്ര എക്‌സിക്യൂട്ടീവ് മെംബര്‍), ഷിബു കെ. മാത്യു (യൂണിറ്റ് കണ്‍വീനര്‍), സന്തോഷ് കുമാര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന ക്ലാസുകള്‍ക്ക് സന്തോഷ്, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്

ഫോക്കസ് കുവൈറ്റിന് പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക