Image

ഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തു

Published on 25 June, 2017
ഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തു
യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: ഫോമയുടെ മലയാളികള്‍ക്കുള്ള ഏറ്റവും മികച്ച സംഭാവനയായ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ സോണ്ടേഴ്‌സ് ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ നിര്‍വഹിച്ചു. കോണ്‍സല്‍ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.

മലയാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും രാഷ്ട്രീയ രംഗത്ത് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിനു പുറമെ സമൂഹവും വ്യക്തികളും നേരിടുന്ന അതിക്രമങ്ങളും ഹൈറ്റ് ക്രൈമുകളും ചെറുത്ത് തോല്‍പിക്കുന്നതിനും പൊളിറ്റിക്കല്‍ ഫോറം വഴിയൊരുക്കുമെന്നു ബെന്നി വാച്ചാച്ചിറ പറഞ്ഞു. 22 അംഗ കമ്മിറ്റിയാണ് ഇതിനു രൂപീകരിക്കപ്പെട്ടത്. ഇവരൊക്കെ വിവിധ സ്റ്റേറ്റുകളിലാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ നവംബറിനു മുമ്പ് നടത്തിയ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും മറ്റും ഫലം കണ്ടത് ബെന്നി അനുസ്മരിച്ചു.

പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. 
ഏഴു വര്‍ഷം മുമ്പ് ഇന്ത്യാ ഗവണ്‍മെന്റ് പൗരത്വം റദ്ദാക്കാന്‍ അപേക്ഷിക്കുന്നവര്‍ 175 ഡോളര്‍ നല്‍കണമെന്ന് ഉത്തരവിറക്കിയപ്പോള്‍ ഫോമ മാത്രമാണ് കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധ റാലിയുമായി മുന്നോട്ടു വന്നത്. ഇത്തരമൊന്നു ആദ്യമായിരുന്നു. എന്നോടൊപ്പം ഫോമയുടെ അന്നത്തെ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസും, മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജുമടക്കം ഒന്നര ഡസനോളം പേരാണ് പങ്കെടുത്തതെന്ന് തോമസ് റ്റി ഉമ്മന്‍ അനുസ്മരിച്ചു. അന്നതിന് വലിയ മീഡിയ പ്രധാന്യം ലഭിക്കുകയും കേന്ദ്ര സര്‍ക്കാര്‍ പൗരത്വം റദ്ദാക്കല്‍ തുക തുക 25 ഡോളറായി കുറയ്ക്കുകയും ചെയ്തു. 

ഹെയ്റ്റ് ക്രൈമുകള്‍ക്ക് നമ്മുടെ ആളുകള്‍ ഇരയാകുമ്പോഴും മറ്റ് അടിയന്തര ഘട്ടങ്ങളിലും സഹായവുമായി ഫോമയും പൊളിറ്റിക്കല്‍ ഫോറവും മുന്നിലുണ്ടാകുമെന്നു സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്-തോമസ് റ്റി ഉമ്മന്‍ ചൂണ്ടിക്കാട്ടി

ഇന്ത്യയേയും കേരളത്തേയും സ്‌നേഹിക്കുന്നതില്‍ കുഴപ്പമില്ലെങ്കിലും അമേരിക്കയേയും ഇവിടെയുള്ള രാഷ്ട്രീയക്കാരേയും പാടെ അവഗണിക്കുന്നത് ദോഷകരമാണെന്ന് ഫോറം വൈസ് ചെയര്‍മാന്‍ തോമസ് കോശി ചൂണ്ടിക്കാട്ടി. ഹെയ്റ്റ് ക്രൈമുകള്‍ കൂടുകയും ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കുകയും ചെയ്യുമ്പോള്‍ അതു നമ്മെയും ദോഷമായി ബാധിക്കുന്നു. അവ നമ്മെ ലക്ഷ്യമിട്ടുള്ള നിയമങ്ങളല്ലെങ്കിലും അതിന്റെ ഫലം നമ്മളും അനുഭവിക്കേണ്ടിവരുന്നു.

റസ്റ്റോറന്റുകളിലും മറ്റും ഇരുന്ന് ആവേശംപൂണ്ട് മലയാളത്തില്‍ സംസാരിക്കുമ്പോള്‍ ഓര്‍ക്കുക അത് മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ അരോചകമായേക്കാം. അതു പോലെ മറ്റു സാഹചര്യങ്ങളില്‍ ആരെങ്കിലും ഉടക്കിനു വന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിലും നല്ലത് അവിടെ നിന്നു ഒഴിവാകുകയാണ്. പേടിച്ചോടണമെന്നോഅവഗണിക്കണമെന്നൊ അല്ല, വിവേക പൂര്‍വം നാം പെരുമാറണമെന്നു മാത്രമാണു താന്‍ ഉദ്ദേശിച്ചത്.

രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ പൊളിറ്റിക്കല്‍ ഫോറം പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നുവെന്നു ജനറല്‍ സെക്രട്ടറി ജിബി തോമസ് ചൂണ്ടിക്കാട്ടി. നമ്മളേക്കാള്‍ ചെറിയ സമൂഹങ്ങള്‍ ഇതിനകം മികച്ച നേട്ടങ്ങളുണ്ടാക്കി.

2018ല്‍ നമ്മുടെ സമൂഹത്തില്‍ നിന്നു ജനപ്രതിനിധി ഉണ്ടാവുമെന്നു ഫ്‌ളോറിഡയിലെ ഫോറം സാരഥി, കഴിഞ്ഞവര്‍ഷം ഫ്‌ളോറിഡ അസംബ്ലിയിലേക്ക് മത്സരിച്ച സാജന്‍ കുര്യന്‍ പ്രത്യാശിച്ചു.

ചിക്കാഗോയില്‍ നിന്നുള്ള ഷാജന്‍ കുര്യാക്കോസ് പരേതനായ ഫിലിപ്പ് കാലായിലിനെ അനുസ്മരിച്ചു. അമ്പതുകളിലെത്തിയ ഫിലിപ്പ് വീട് നോക്കി നടന്നിട്ടു കിട്ടിയില്ല. ആ നിസ്സഹായതയില്‍ നിന്നാണ് അദ്ദേഹം ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ തുടങ്ങിയത്. നാം ഏറ്റവും വിദ്യാഭ്യാസമുള്ളവരാണെങ്കിലും ഏറ്റവും കുറഞ്ഞ വോട്ടര്‍മാര്‍ നമ്മുടെ സമൂഹമാണ്. അതു മാറാതെ പറ്റില്ല.

കോണ്‍ഗ്രസിലേക്ക് താന്‍ മത്സരിച്ചപ്പോള്‍ 103 വോട്ടിനു പ്രൈമറിയില്‍ തോറ്റ കാര്യം ഹ്യൂസ്റ്റണില്‍ നിന്നു വന്ന കെ.പി. ജോര്‍ജ് അനുസ്മരിച്ചു. 15000 ഇന്ത്യക്കാര്‍ അവിടെ ഉള്ളപ്പോഴാണിതുണ്ടായത്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ സ്‌കൂള്‍ ബോര്‍ഡിലേക്ക് താന്‍ കഴിഞ്ഞ മാസം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ട് കൊണ്ടാണ്.

ഈ സ്ഥിതി മാറുകയും നമ്മുടെ ആളുകള്‍ വോട്ടു ചെയ്യുകയും ചെയ്താല്‍ മാത്രമേ നമ്മുടെ സമൂഹത്തിനു മുന്നേറാനാവൂ. അടുത്ത വര്‍ഷം സുപ്രധാനമായ ഒരു രംഗത്തേക്ക് താന്‍ മത്സരിക്കുമെന്നും ജോര്‍ജ് അറിയിച്ചു.

ബിസിനസ് ഫോറംകൂടി രൂപീകരിക്കണമെന്നു കോണ്‍സല്‍ ദേവദാസന്‍നായര്‍ നിര്‍ദേശിച്ചു. ഇന്ത്യാക്കാര്‍പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ സഹായിക്കാന്‍ ഇന്ത്യന്‍ കോന്‍സുലേറ്റ് സദാ സന്നദ്ധമാണു. എങ്കിലും ചില കാര്യങ്ങളില്‍ നിയമപരമായ പരിമിതികളുണ്ട് താനും.

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫോമ മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, കോണ്‍സല്‍ ദേവദാസന്‍ നായര്‍, ഫോമ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍, ഫിലിപ്പ് ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ചെയര്‍ ഷോളി കുമ്പിളുവേലി ആയിരുന്നു എം.സി. ഫോറം നാഷണല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ നന്ദി പറഞ്ഞു.

എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ്പ്രദീപ് നായര്‍, സെക്രട്ടറി സഞ്ഞു കളത്തിപ്പറമ്പില്‍, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, വിമന്‍സ് ഫോറം പ്രസിഡന്റ് രേഖാ നായര്‍, ഫോമാ വിമന്‍സ് പ്രതിനിധി രേഖാ ഫിലിപ്പ്,മിഡ് ഹഡ്‌സണ്‍ അസോസിയേഷന്‍ പ്രിസിഡന്റ് ബിജു ഉമ്മന്‍, റോമാ പ്രസിഡന്റ് റോയ് ചെങ്ങന്നൂര്‍, ഫോമാ നാഷണല്‍ കമ്മിറ്റിയിലെ എ വി വര്‍ഗീസ്, സണ്ണി കല്ലൂപ്പാറ, മുന്‍ ഫോമാ ജോ. ട്രഷറാര്‍ ജോഫ്രിന്‍ ജോസ്, നിഷാന്ത് നായര്‍, ജെ. മാത്യുസ്, ഡോ. ജേക്കബ് തോമസ്,ജോസ് ഏബ്രഹാം, മുന്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് തുടങ്ങി, സേവി മാത്യു, 
സൗത്ത് ഈസ്റ്റ് ആര്‍ വി പി, റെജി ചെറിയാന്‍, സൗത്ത് ഫ്‌ലോറിഡ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ലൂക്കോസ് പൈനുങ്കന്‍, ഐ സി എ ഡബ്ലിയു പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി, തിരുവല്ലാ നഗര സഭാ കമ്മിറ്റി ചെയര്മാന് ബിജു ലങ്കാഗിരി, പി. ടി. തോമസ്, ബെഞ്ചമിന്‍ ജോര്‍ജ്, ഫിലിപ്പ് മഠത്തില്‍, കുഞ്ഞു മാലിയില്‍, പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ കമ്മിറ്റിയംഗം ആനി ലിബു തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തുഫോമ പൊളിറ്റിക്കല്‍ ഫോറം ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക