Image

ഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നു

Published on 25 June, 2017
ഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നു
യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: ഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനവും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നിര്‍വഹിച്ചു. ഫോമാ നേതാക്കളും വമ്പിച്ച സദസും ചടങ്ങിനു സാക്ഷ്യംവഹിച്ചു.

ഇതോടനുബന്ധ്ച്ച് എംപയര്‍ റീജിയന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനായി ബിജു നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേളയും രചനാ നാരായണന്‍കുട്ടിയുടെ നൃത്തവും ഹൃദ്യമായി.

യേശുദാസിന്റെ അതേ സ്വരമാധുരിയിലൂം ഗാംഭീര്യത്തിലും ബിജു നാരായണന്‍ പഴയ ഗാനങ്ങള്‍ ആലപിച്ചതിനു പുറമെ തമിഴ്, ഹിന്ദി ഗാനങ്ങളും, അടിപൊളി ഗാനങ്ങളും കൊണ്ട് സദസിന്റെ മനംകവര്‍ന്നു. ഡെല്‍സി നൈനാന്‍, വില്യം ഐസക്ക് എന്നിവരും ജനപ്രിയ ഗാനങ്ങളിലൂടെ സദസ്സിനെ പിടിച്ചിരുത്തി.

അമേരിക്കയിലെകലാകാരന്മാരുടെ ലൈവ് ഓക്കസ്ട്രയാണ് ഗാനമേളയെ ശ്രദ്ധേയമാക്കിയത്. റിക്കാര്‍ഡിംഗും ചുണ്ടനക്കലുമൊന്നുമില്ലാതെ അഭിജാതമായ രീതിയില്‍ തന്നെ ഗാനമേള അരങ്ങു തകര്‍ത്തു.

നടിയും നര്‍ത്തകിയുമായ രചനാ നാരായണന്‍കുട്ടിയുടെ മികവുറ്റ നൃത്തപ്രകടനമായിരുന്നു വേദിയെ സമ്പന്നമാക്കിയ മറ്റൊരിനം. സഹനര്‍ത്തകനായ ജിത്തുവും മികച്ചുനിന്നു.

പ്രതീക്ഷിച്ചത്ര ഓഡിയന്‍സ് ഉണ്ടായിരുന്നില്ലെങ്കിലും വന്നവരൊക്കെ മികച്ചതെന്നു വിധിയെഴുതിയ ആസ്വാദ്യമനോഹരമായ കലാപരിപാടികളാണ് നടന്നത്.

ഫോമാ എമ്പയര്‍ റീജിയന്‍ ആര്‍ വി പി പ്രദീപ് നായര്‍, സെക്രട്ടറി സഞ്ഞു കളത്തിപ്പറമ്പില്‍ തുടങ്ങിയവര്‍ നേത്രിത്വം നല്‍കി.

ഫോമാ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍, പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി. ഉമ്മന്‍,വൈസ് ചെയര്‍മാന് തോമസ് കോശി, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ്, പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍,പൊളിറ്റിക്കല്‍ ഫോം റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ഷോളി കുമ്പിളുവേലില്‍, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, വിമന്‍സ് ഫോറം പ്രസിഡന്റ് രേഖാ നായര്‍, ഫോമാ വിമന്‍സ് പ്രതിനിധി രേഖാ ഫിലിപ്പ്,മിഡ് ഹഡ്‌സണ്‍ അസോസിയേഷന്‍ പ്രിസിഡന്റ് ബിജു ഉമ്മന്‍, റോമാ പ്രസിഡന്റ് റോയ് ചെങ്ങന്നൂര്‍, ഫോമാ നാഷണല്‍ കമ്മിറ്റിയിലെ എ വി വര്‍ഗീസ്, സണ്ണി കല്ലൂപ്പാറ, മുന്‍ ഫോമാ ജോ. ട്രഷറാര്‍ ജോഫ്രിന്‍ ജോസ്, നിഷാന്ത് നായര്‍, ജെ. മാത്യുസ്, ഡോ. ജേക്കബ് തോമസ്, ഫിലിപ്പ് ചാമത്തില്‍, ജോസ് ഏബ്രഹാം, മുന്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു. 
ഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നുഫോമ എമ്പയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം: ബിജു നാരായണനും രചനാ നാരായണന്‍കുട്ടിയും മനംകവര്‍ന്നു
Join WhatsApp News
pappu 2017-06-25 08:09:04
What is this. going for   US presidential election Pl stop
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക