Image

പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ കുവൈറ്റില്‍ നാഷണല്‍ സര്‍വീസ് സൊസൈറ്റി ദു:ഖം രേഖപ്പെടുത്തി

Published on 01 March, 2012
പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ കുവൈറ്റില്‍ നാഷണല്‍ സര്‍വീസ് സൊസൈറ്റി ദു:ഖം രേഖപ്പെടുത്തി
കുവൈറ്റ്: എന്‍എസ്എസ് പ്രസിഡന്റ് പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ നാഷണല്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. കുവൈറ്റിലെ നായര്‍ സമുദായാംഗങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച അദ്ദേഹത്തിന്റെ നിര്യാണം മുഴുവന്‍ നായര്‍ സമുദായാംഗങ്ങള്‍ക്ക് തീരാ നഷ്ടമാണെന്ന് എന്‍എസ്എസ് കുവൈറ്റ് അഭിപ്രായപ്പെട്ടു. 

സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് പ്രവര്‍ത്തിച്ച ഒരു സാമൂഹിക നേതാവിനേയാണ് നാരായണപ്പണിക്കരുടെ വിയോഗത്തിലൂടെ കേരള സമൂഹത്തിന് നഷ്ടമായിരിക്കുന്നതെന്നും എന്‍. എസ്.എസ് കുവൈറ്റ് ഭാരവാഹികള്‍ പറഞ്ഞു. 

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക