Image

പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഒഐസിസി ദമാം സോണ്‍ അനുശോചിച്ചു

Published on 01 March, 2012
പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഒഐസിസി ദമാം സോണ്‍ അനുശോചിച്ചു
ദമാം: എന്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പ്രസിഡന്റുമായ പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ ഒഐസിസി ദമാം സോണ്‍ അനുശോചിച്ചു. 

നായര്‍ സര്‍വീസ് സൊസൈറ്റിയെ ദീര്‍ഘകാലം നയിച്ച ഉജ്വലമായ വക്തിത്വത്തിന്റെ ഉടമയായിരുന്നു നാരായണ പണിക്കര്‍. മുന്നോക്ക വിഭാങ്ങളിലെ പിന്നോക്കകാര്‍ക്കും സംവരണം നല്‍കണം എന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹം അവസാനം വരെ പുലര്‍ത്തിയിരുന്നത്.

സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ സുപ്രീം കോടതിവരെ കേസ് നടത്തിയ സമുദായ നേതാവായിരുന്നു പണിക്കര്‍. കര്‍ക്കശമായ നിലപാടുകളില്‍ നില്‍ക്കുമ്പോഴും മത ന്യുന പക്ഷങ്ങളോടും ഇതര സമുദായ നേതാക്കളോടും വളരെയേറെ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന നല്ല സമുദായ നേതാവായിരുന്നു അദ്ദേഹം, വിമര്‍ശനങ്ങളില്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാനും അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനും ശ്രമിച്ചിരുന്നുവെന്ന് അനുശോചനത്തില്‍ ഒഐസിസി ദമാം സോണ്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക