Image

കൊച്ചി മെട്രോ അഭിമാനം; ഡെങ്കി പനിയും ചിക്കന്‍ ഗുനിയയുമോ ? (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 22 June, 2017
കൊച്ചി മെട്രോ അഭിമാനം; ഡെങ്കി പനിയും ചിക്കന്‍ ഗുനിയയുമോ ? (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
കൊച്ചി മെട്രോ ട്രെയിനിലിരുന്ന രാഷ്ട്രനേതാക്കള്‍ തികഞ്ഞ ആത്മസംതൃപ്തിയോടെ യാത്രനടത്തി അതിന്റെ ഉല്‍ഗാടനകര്‍മ്മം നിര്‍വഹിച്ചു. ഈ അവസരത്തില്‍ പുതുമണം മാറാത്ത ട്രെയിന്‍ ബോഗികളുടെ ജാലകങ്ങളിലൂടെ ദൂരേനോക്കിയിരുന്നെങ്കില്‍ ഇവര്‍ക്കുകാണുവാന്‍ പറ്റുമാ യിരുന്നു മാലിന്യംനിറഞ്ഞ കൊതുകുവളര്‍ത്തല്‍ കേന്ദ്ര ങ്ങളുടെ ചുറ്റില്‍ ജീവിക്കുന്ന ജനതയേയും ആശുപത്രിതിണ്ണകളില്‍ മരണവുമായി മല്ലിടുന്നപാവങ്ങളേയും ഒരിറ്റുദയക്കുവേണ്ടി തേങ്ങുന്ന ഈജനതയുടെ രോധനങ്ങള്‍ ആഹ്‌ളാദതിമിര്‍പ്പുകളുടെ ലഹരിയില്‍ ആരുകേള്‍ക്കാന്‍ ? ഡെങ്കിപനി ബാധിച്ചവരില്‍ 120ഓളം ഈ വര്‍ഷം മരിച്ചിരിക്കുന്നു. 20000 ലധികം ഈരോഗ ബാധിതര്‍. അനേക വര്‍ഷങ്ങളായി മഴക്കാലങ്ങളില്‍കേരളത്തില്‍ ഇതുമാതിരിരോഗങ്ങള്‍ പാവപ്പെട്ടവനെവേട്ടയാടുവാന്‍ തുടങ്ങിയിട്ട് .മഴക്കാലത്തെ ഇനിമുതല്‍ പനിക്കാലം എന്നുവേണം വിളിക്കാന്‍.

ഈപനികളുടെ ഉറവിടവുംഎങ്ങിനെ പകര്‍ച്ചവ്യാധികളായി മാറുന്നുഎന്നും എല്ലാം ആരോഗ്യവകുപ്പിനും ഭരണനേതാക്കള്‍ക്കും അറിയാം .ഒരു പ്രഹസനം മാതിരിപാവങ്ങള്‍ താമസിക്കുന്ന ചേരികളില്‍ കുറേ മരുന്നുകള്‍ അടിക്കും. ഇതാണ് ഓരോവര്‍ഷത്തേയും ഇതിനുള്ള പ്രതിവിധി.

ഏതോ ഒരുരാഷ്ട്രീയ മേധാവി ഇതിനുനല്‍കിയ മറുപടി "തല്‍ക്കാലം കൊതുകുകളോട് കടിക്കരുതേ എന്നപേക്ഷിക്കുവാനേ പറ്റൂ ". മാലിന്യനിര്‍മാര്‍ജ്ജനം പ്രകര്‍തിസംരെക്ഷണം ഇവയെല്ലാം സംസാരവിഷയങ്ങള്‍ മാത്രമാണിന്നു കേരളത്തില്‍. ഭരണകൂടങ്ങള്‍ മുതല്‍പൗതുജനംവരെ ഇതേക്കുറിച്ചുചിന്തിക്കുന്നത്, ഈപകര്‍ച്ചവ്യാധികള്‍ കൊലക്കയര്‍ എടുത്തശേഷമാണ്, കോല തുടങ്ങുമ്പോഴാണ്.
പിന്നെ അങ്ങോട്ടു മാധ്യമങ്ങളടക്കം നേതാക്കള്‍ മുതലക്കണ്ണീര്‍ ഒഴുക്കുവാന്‍ തുടങ്ങും. ഇതില്‍ ആരെപ്രതിക്കൂട്ടില്‍ നിര്‍ത്തണം എന്നതാണ് രാഷ്ട്രീയക്കാരുടെ ചിന്ത. ഇവിടെസര്‍ക്കാരിനെ മാത്രംകുറ്റം പറഞ്ഞിട്ടുകാര്യമില്ല. എന്നാല്‍ ഭരണകൂടം അന്മാര്‍ധതയോടെ ഒരുയുദ്ധം ഇതു േപാലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രഖ്യാപിക്കണം എന്നതില്‍ സംശയംവേണ്ടാ .

ഒന്നാമത് മഴവെള്ളം ഓടകളിലുംവഴികളിലും കെട്ടികിടക്കുന്ന അവസരങ്ങള്‍ ഇല്ലാതാക്കുക. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക വീട്ടിലെ മാലിന്യം വെറുതേ പുറത്തേക്കുംസമീപ തടാകങ്ങളിലേക്കും ഒന്നും എറിയരുത് .പൊതുജനംകഴുത എന്ന ഒരുചൊല്ലലുണ്ട് കേരളത്തില്‍ ആ ചൊല്ല് തികച്ചും വാ സ്തവം. ഭരണകൂടവും രാഷ്ട്രീയനേതാക്കളും ഈ അവസ്ഥയെ മുതലെടുക്കുന്നു .കേരളത്തിന്‍റ്റെ പരിസ്ഥിതി പലേരീതികളിലും നശിച്ചു കൊണ്ടിരിക്കുന്നു .കുടില്‍ മുതല്‍കൊട്ടാരം വരെ താമസിക്കുന്നവര്‍ ഈസ്ഥിതികാണുന്നില്ല എന്നതാണ് പരിതാപകരം.
നാണംകെട്ടരാഷ്ട്രീയക്കാര്‍ ഓരോ നിസ്സാരകാരണങ്ങളും ഉയര്‍ത്ത ിപ്പിടിച്ചുസമരങ്ങള്‍ക്കിറങ്ങും. മാറിമാറിവരുന്ന ഭര ണകൂടങ്ങള്‍ക്ക് ്രപതിപക്ഷങ്ങളുടെ വിമര്‍ശനംകേള്‍ക്കാതെ നടപടികള്‍ എടുക്കുന്നതിന് നട്ടെല്ലുമില്ല. ചില അവസരങ്ങളില്‍ ചേരികളില്‍ താമസിക്കുന്നവ രെ കുടിഒഴിപ്പിക്കേണ്ടിവരും അവര്‍ക്കുതാമസിക്കുന്നതിന് മറ്റുതാമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും .കൊച്ചി മെട്രോക്ക് 10000 കോടിയിലധികം ചിലവിടാമെങ്കില്‍ എ ന്തുകൊണ്ട് പാവപ്പെട്ട ജനതയെബാധിക്കുന്ന ഈപകര്‍ച്ച വ്യാധികള്‍ക്ക് ഒരവസാനംകാണുന്നതിന് പറ്റുന്നില്ല.

കാരുണ്യം വാരിക്കോരിനല്‍കുന്നവര്‍ എന്നു വീമ്പടിച്ചുനടക്കുന്ന മത സ്ഥാപനങ്ങള്‍ക്കും മതനേതാക്കള്‍ക്കും ഇവിടെപലതും ചെയ്യുവാന്‍ പറ്റും .കോളേജുകളും ഷോപ്പിംഗ്‌കോമ്പളെക്സ്സുകളും മാത്രം നിര്‍മ്മിക്കാതെ നിങ്ങള്‍ മുതല്‍ക്കൂട്ടിവയ്ച്ചിട്ടുള്ള ഭൂമികളില്‍ എന്തുകൊണ്ട്‌ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവന് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചുകൊടുത്തുകൂടാ?
ജനസാദ്രത ചതുരസ്ശ്ര മീറ്റര്‍ അടിസ്ഥാനത്തില്‍ കേരളത്തിലേക്കാള്‍ കൂടുതലാണ ്‌സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ .എങ്ങിനെ ഈരാജ്യങ്ങള്‍ അവിടെപരിസ്ഥിതി നശിക്കാതെകാത്തു സൂക്ഷിക്കുന്നു. ഇതെല്ലാംഎന്തുകൊണ്ട ്‌നമുക്കും സാധിക്കുന്നില്ല.

ഇവിടെ സംഭവിക്കേണ്ടത് ഒരു സമഗ്രമായ വ്യത്യാസമാണ് പലരുടേയും ജീവിതരീതികള്‍ക്കുതന്നെ മാറ്റങ്ങള്‍വരുത്തേണ്ടിവരും. ഇവിടെ പലേരീതികളിലും ജനതയെസ്വാധീനിക്കേണ്ടിവരും ചിലപ്പോള്‍ശക്തിഉപയോഗിക്കേണ്ടി വരും .രാഷ്ട്രീയ അടവുകള്‍ഉപേക്ഷിച്ചു തമ്മില്‍ത മ്മില്‍കുത്താതെ എല്ലാവരുംനാംസ്‌നേഹിക്കുന്ന ജന്മനാടിന്റെ രെക്ഷക്കായി മുന്നോട്ടുവരുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക