Image

കേരളത്തിലെ നഴ്‌സുമാരും അവരുടെ ശപിക്കപ്പെട്ട ജീവിതവും (ജോസഫ് പടന്നമാക്കല്‍)

Published on 21 June, 2017
കേരളത്തിലെ  നഴ്‌സുമാരും  അവരുടെ ശപിക്കപ്പെട്ട ജീവിതവും (ജോസഫ് പടന്നമാക്കല്‍)
നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്നു. തൂവെള്ള വേഷത്തില്‍ ആതുര സേവന ശുശ്രുഷയില്‍ മുഴുകിയിരിക്കുന്ന അവരുടെ ജീവിതം വാസ്തവത്തില്‍ ശപിക്കപ്പെട്ടതാണെന്നും തോന്നിപ്പോവും. അത്രയ്ക്ക് ദുരിതങ്ങളാണ് കേരളത്തിലെ നേഴ്‌സുമാര്‍ അനുഭവിക്കുന്നത്. െ്രെപവറ്റ് ഹോസ്പ്പിറ്റലിലും കോര്‍പ്പറേഷനിലും ജോലിചെയ്യുന്ന ഓരോ നേഴ്‌സിന്റെയും ജീവിതം അടിമപ്പാളയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുല്യമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടു വികാരനിര്‍വീര്യമായ നയങ്ങളാണ് നിസ്സഹായരായ നേഴ്‌സ് സമൂഹങ്ങളുടെ മേല്‍ കോര്‍പ്പറേറ്റുകളും െ്രെപവറ്റ് മാനേജുമെന്റുകളും അനുവര്‍ത്തിച്ചു വരുന്നത്. ക്രൂരവും നിന്ദ്യവുമായ അവരുടെ കരളലിയിക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ തൊഴില്‍ ദാതാക്കളായ കോര്‍പ്പറേറ്റുകളെ മനുഷ്യാവകാശ കോടതികളുടെ മുമ്പില്‍ വിസ്തരിക്കേണ്ടതെന്നും തോന്നിപ്പോവും. കോര്‍പ്പറേറ്റ് മാനേജുമെന്റുകളുടെ കൈകളില്‍ അമ്മാനമാടുന്ന കേരളത്തിലെ ഭരണകൂടങ്ങള്‍ മാറി മാറി വന്നിട്ടും നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. അവരെ എക്കാലവും ചൂഷണം ചെയ്യുകയെന്ന നയമാണ് എല്ലാ െ്രെപവറ്റ് ഹോസ്പ്പിറ്റലുകളും നടപ്പിലാക്കിയിരിക്കുന്നത്.

കേരളമാകെ നേഴ്‌സുമാര്‍ സമരപരിപാടികളുമായി ആസൂത്രണം ചെയ്യവേ അതിനെതിരെ പ്രതികരണങ്ങളുമായി മാനേജുമെന്റുകള്‍ രംഗത്തിറങ്ങി കഴിഞ്ഞു. തൃശൂര്‍ രൂപതയിലുള്ള എല്ലാ ഇടവകകളിലും അവര്‍ക്കെതിരെ ഇടയ ലേഖനങ്ങളിറക്കി. സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പള്ളി ഗുണ്ടകള്‍ സമ്മേളിക്കുകയും ചെയ്യുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷമാണ് ഇടയന്മാര്‍ കുഞ്ഞാടുകളോടായി സമരത്തിനെതിരായും സമരത്തെ പിന്തുണക്കരുതെന്നും സമരം അന്യായമെന്നുമുള്ള വ്യാജ പ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഹോസ്പിറ്റല്‍ നടത്തുന്ന ബൂര്‍ഷാ മുതലാളിമാരില്‍ നല്ലൊരു ശതമാനം ഇത്തരം പുരോഹിതരെന്നും കാണാം. അവര്‍ കൊടുക്കുന്ന തുച്ഛമായ വേതനം കൊണ്ട് പാവപ്പെട്ട നേഴ്‌സുമാര്‍ തൃപ്തിപ്പെട്ടു കൊള്ളണമെന്നുള്ള മനോഭാവമാണ് അവര്‍ക്കുള്ളത്. നേഴ്‌സുമാരുടെ രക്തം വിയര്‍പ്പാക്കിയ പണത്തിന്റെ മീതെ ആഡംബര കാറുകളിലും അരമനകളിലും വസിക്കുന്ന ഈ പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കും അവരുടെ കണ്ണുനീരിന്റെ വിലയറിയില്ല. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നടക്കുന്ന ഇടയന്മാര്‍ക്ക് പാവപ്പെട്ടവരുടെ കഥകളറിയേണ്ട ആവശ്യവുമില്ല.

നേഴ്‌സുമാര്‍ ചെയ്യുന്നത് ന്യായമായ ഒരു സമരമാണ്. സുപ്രീം കോടതി കല്‍പ്പിച്ചിട്ടുള്ള വിധിയുടെ അടിസ്ഥാനത്തിലുള്ള വേതനം വേണമെന്നേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ. അതിനു കുര്‍ബാന മദ്ധ്യേ നേഴ്‌സുമാരുടെ തലയ്ക്കു പിടിച്ചനുഗ്രഹിക്കലും അവരുടെ കുടുംബത്തില്‍ വിളിക്കലും സമരത്തില്‍നിന്നും പിന്തിരിയാനുള്ള പ്രേരണകളും തൃശൂര്‍ രൂപതയിലുള്ള അധാര്‍മ്മികരായ പുരോഹിതര്‍ ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ മേടിക്കുന്ന കുര്‍ബാനപ്പണത്തിനു മാത്രം ഒരു നേഴ്‌സ് രണ്ടു ദിവസം ജോലിചെയ്യണം. പിന്നീട് കല്യാണം, ശവമടക്ക് മുതലായവകള്‍ക്കെല്ലാം ഫീസ് കൂട്ടികൊണ്ടുമിരിക്കും. പിരിവുകള്‍ക്കും സംഭാവനകള്‍ക്കൊന്നും കുറവും വരുത്തില്ല.

കേരളത്തിലുടനീളം അടുത്തകാലത്തായി െ്രെപവറ്റ് ഹോസ്പ്പിറ്റലുകളില്‍ നേഴ്‌സുമാരുടെ സമരങ്ങള്‍ സാധാരണമായി കഴിഞ്ഞിരിക്കുന്നു. നേഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം നിഷേധിക്കുന്നതിനൊപ്പം െ്രെപവറ്റ് മാനേജുമെന്റുകള്‍ തൊഴില്‍ നിയമങ്ങളും തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൊടുക്കേണ്ട അവകാശങ്ങളും ലംഘിക്കാറുണ്ട്. അങ്ങേയറ്റം ചൂഷണം മാനദണ്ഡമായി പുലര്‍ത്തുന്ന ഹോസ്പ്പിറ്റലുകളാണ് കൂടുതലും നിലവിലുള്ളത്. സമരം ചെയ്താല്‍ അടിച്ചമര്‍ത്തുകയും ചെയ്ത കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. 2011ല്‍ അമൃതാ മെഡിക്കല്‍ കോളേജില്‍ നടന്ന സമരത്തെ ഹോസ്പിറ്റല്‍ മാനേജുമെന്റും അവരുടെ ഗുണ്ടാകളും ഒത്തുചേര്‍ന്ന് അടിച്ചമര്‍ത്തിയിരുന്നു. അന്ന് അനേക നേഴ്‌സുമാരെ മൃഗീയമായി തല്ലി ചതക്കുകയും സമരം നിര്‍വീര്യം ആക്കുകയും ചെയ്തു. പരസ്യങ്ങള്‍ കൊതിച്ചുനടക്കുന്ന ഭൂരിഭാഗം മാദ്ധ്യമങ്ങളും കോര്‍പ്പറേറ്റുകള്‍ക്കൊപ്പമേ നില്‍കുകയുള്ളൂ. അവിടെയും ഭൂമിയിലെ ഈ മാലാഖാമാര്‍ക്ക് നീതി കല്പിക്കാറില്ല.

കണ്ണുനീരില്‍ കുതിര്‍ന്ന കഥകളാണ് ഭൂമിയിലെ മാലാഖമാരെന്നു വിശേഷിപ്പിക്കുന്ന നേഴ്‌സുമാര്‍ക്ക് പറയാനുള്ളത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവുകളിലും വഴിയോരങ്ങളിലും പദയാത്രകള്‍ നടത്തിയും മുദ്രാ വാക്യങ്ങള്‍ വിളിച്ചും നേഴ്‌സുമാര്‍ 2013ല്‍ സമരം നടത്തിയിരുന്നു.സമരങ്ങളുടെ ഫലമായി അവകാശങ്ങളില്‍ പലതും നേടാന്‍ കഴിഞ്ഞിരുന്നു. പക്ഷെ അതെല്ലാം വെറും വ്യവസ്ഥകളായി കാറ്റില്‍ പറത്തിയെന്നുള്ളതായിരുന്നു വാസ്തവം. തെരുവില്‍ കിടന്ന് ആള്‍ദൈവങ്ങളുടെയും പുരോഹിതരുടെയും ഗുണ്ടാകളുടെ മര്‍ദ്ദനമേറ്റു നടത്തിയ അവകാശ സമരമായിരുന്നു അത്. അന്നത്തെ മാനേജുമെന്റില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ ഒന്നുപോലും നേഴ്‌സുമാര്‍ക്ക് ലഭിച്ചില്ല. അന്ന് നിയമ വ്യവസ്ഥകള്‍ മുമ്പോട്ട് വെച്ച സര്‍ക്കാരോ ഉത്തരവാദിത്വപ്പെട്ട ആരുമോ നേഴ്‌സുമാര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പാക്കാനും ശ്രമിക്കുന്നില്ല. സ്വന്തം നിലനില്‍പ്പിനായി പൊറുതി മുട്ടുമ്പോള്‍ ആരോടും പരിഭവപ്പെടാതെ നേഴ്‌സുമാര്‍ തുച്ഛമായ ശമ്പളത്തില്‍ അവരുടെ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കുടുംബം, മക്കള്‍ അവരുടെ വിദ്യാഭ്യാസമെല്ലാം മാനേജുമെന്റ് വെച്ചുനീട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിര്‍വഹിക്കേണ്ടതായുമുണ്ട്.

അന്നുണ്ടായ നേഴ്‌സുമാരുടെ സമരങ്ങള്‍ക്കുശേഷം പുതിയൊരു സമരമുഖം തുടരാന്‍ അവര്‍ മടിക്കുന്നു. പലര്‍ക്കും ഭീഷണികളും മാനേജുമെന്റിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും മൂലം മാനസികമായ അസ്വസ്ഥകളുമുണ്ടാക്കിയിരുന്നു. ഇറാക്കില്‍ നിന്നും മടങ്ങിയെത്തിയ നേഴ്‌സുമാരുടെ കണ്ണുനീരിന്റെ കഥകളും അതിലുള്‍പ്പെടുന്നു. ഇനിയൊരു സമരത്തിന് മുമ്പോട്ടിറങ്ങുവാനുള്ള ആത്മധൈര്യവും അന്നു സമരങ്ങളുടെ മുന്നണിയില്‍ നിന്നിരുന്ന നേഴ്‌സുമാര്‍ക്ക് ഉണ്ടായിരിക്കില്ല. അത് മുതലാക്കി മാനേജ്‌മെന്റ് അവരെ ചൂഷണം ചെയ്തുകൊണ്ടിരുന്നു.

2013ല്‍ നടപ്പാക്കിയ ഉടമ്പടി പ്രകാരം ആറു മണിക്കൂര്‍ ജോലിയും ഒരു നേഴ്‌സിന് കൊടുക്കേണ്ട ശരാശരി ശമ്പളവും നിശ്ചയിച്ചിരുന്നു. വ്യവസ്ഥകള്‍ പാലിക്കാന്‍ കടപ്പെട്ടവരായ െ്രെപവറ്റ് മാനേജുമെന്റുകള്‍ പിന്നീട് പുറകോട്ടു മാറുകയായിരുന്നു. ചോദിക്കാനാളില്ലാതെ മാനേജുമെന്റുകള്‍ ജേതാക്കളായി രോഗികളില്‍ നിന്നും വമ്പിച്ച ഫീസും ഈടാക്കി ഭീമമായ ആദായം കൊയ്തുകൊണ്ടിരിക്കുന്നു. പാവങ്ങളായ രോഗികള്‍ക്ക് െ്രെപവറ്റ് ഹോസ്പ്പിറ്റലുകളില്‍ ചീകിത്സ നേടാന്‍പോലും സാധിക്കില്ല. ഒരു കൂലിവേലക്കാരനു ലഭിക്കുന്ന വേതനം പോലും പ്രൊഫഷണല്‍ ജോലി ചെയ്യുന്ന നേഴ്‌സ്മാര്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ ഓരോ ഹോസ്പ്പിറ്റലിലും തൊഴില്‍ ചെയ്തു ജീവിക്കുന്ന ഈ കുട്ടികളെ ചൂഷണം ചെയ്യുന്ന ഞെട്ടിക്കുന്ന കഥകളും ദിനംപ്രതി വര്‍ത്തമാനകാല സംഭവങ്ങളാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും നേഴ്‌സ്മാര്‍ അവരുടെ സേവനം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഹോസ്പ്പിറ്റലുകളില്‍ എട്ടു മണിക്കൂര്‍ ജോലിയെന്നാണ് സാധാരണ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പന്ത്രണ്ടും അതില്‍ കൂടുതലും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ട സ്ഥിതിവിശേഷമാണ് നേഴ്‌സുമാര്‍ക്കുള്ളത്. അധിക ജോലിക്ക് തുച്ഛമായ കൈനീട്ടം കൊടുത്തെങ്കിലായി. മെഡിക്കല്‍ ഇന്‍ഷുറന്‍സും തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്‍കാറില്ല. പകര്‍ച്ച വ്യാധിയുള്ള അസുഖമുള്ളവരെ ശുശ്രുഷിക്കുന്ന മൂലം പലരും രോഗ ബാധിതരാകുകയും ചെയ്യുന്നു. ചീകത്സിക്കാനുള്ള പണവും സ്വന്തമായി കരുതണം.

നേഴ്‌സുമാര്‍ക്ക് മാസം രണ്ടായിരം രൂപായില്‍ താഴെ ശമ്പളം കൊടുക്കുന്ന ഹോസ്പ്പിറ്റലുകളുമുണ്ട്. ഇന്നത്തെ ജീവിത നിലവാരമനുസരിച്ച് ആര്‍ക്കും അത്രയും തുച്ഛമായ ശമ്പളംകൊണ്ട് ജീവിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തിന്റെ നാലിലൊന്നു പോലും ഭൂരിഭാഗം ഹോസ്പ്പിറ്റലുകളും നേഴ്‌സുമാര്‍ക്ക് നല്‍കാറില്ല. ഒരു രോഗിയ്ക്ക് ബില്ല് കൊടുക്കുമ്പോള്‍ നേഴ്‌സിങ്ങ് ഫീസായി ഒരു ദിവസം രണ്ടായിരം രൂപായ്ക്കു മേല്‍ രോഗികളെ ഹോസ്പ്പിറ്റലുകള്‍ ചാര്‍ജ് ചെയ്യാറുണ്ട്. അതിന്റെ ഒരു ദശാംശം പോലും ഒരു നേഴ്‌സിന് നല്‍കാറില്ല.

ഭൂരിഭാഗം നേഴ്‌സുമാരും െ്രെപവറ്റ് ഹോസ്പ്പിറ്റലുകളില്‍ ജോലിയ്ക്ക് കയറുന്നത് കോണ്‍ട്രാക്ട് വ്യവസ്ഥയിലായിരിക്കും. അതിനുള്ളില്‍ ജോലിയില്‍നിന്നും പിരിഞ്ഞു പോകാതിരിക്കാനായി അവര്‍ക്ക് ബോണ്ടില്‍ ഒപ്പിടേണ്ടതായും ഉണ്ട്. ഇടയ്ക്ക് ജോലി നിര്‍ത്തേണ്ടി വന്നാല്‍ ബോണ്ട് പ്രകാരം അമ്പതിനായിരം രൂപയോ അതില്‍ കൂടുതലോ മാനേജ്‌മെന്റിന് കൊടുക്കേണ്ടി വരുന്നു. തൊഴില്‍ പ്രാവീണ്യമില്ലാത്ത നേഴ്‌സസിനെ നിയമിച്ചുകൊണ്ട് പരിചയ സമ്പന്നരായ നേഴ്‌സുമാരുടെ ശമ്പളവും മാനേജ്‌മെന്റ് വെട്ടികുറയ്ക്കാറുണ്ട്. അങ്ങനെ രോഗികളുടെ ചീകത്സകളിലും നേഴ്‌സുമാരുടെ സേവനങ്ങളിലും ദുരിതമുണ്ടാക്കുന്നു.

പുരുഷന്മാരായ നേഴ്‌സ്മാര്‍ക്ക് ജോലിയവസരങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും നല്‍കാറില്ല. കാരണം സ്ത്രീ നേഴ്‌സുമാരെ ചൂഷണം ചെയ്യാന്‍ എളുപ്പമാണ്. അവരെ കൂടുതല്‍ ചൂഷണം ചെയ്തുകൊണ്ട് കുറഞ്ഞ ശമ്പളം കൊടുത്ത് തൃപ്തിപ്പെടുത്താന്‍ സാധിക്കും. നിസാര കാര്യത്തിനുപോലും നേഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറച്ച് ശിക്ഷിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ശമ്പളം ഇല്ലാതെ ഡബിള്‍ ഡ്യൂട്ടിയ്ക്കും നിര്‍ബന്ധിക്കും. കൂടാതെ മാനേജുമെന്റില്‍ നിന്നും മാനസിക പീഡനം അമിതമായുണ്ടായിരിക്കും.

മൂന്നും നാലും ലക്ഷം രൂപാ മുടക്കിയാണ് െ്രെപവറ്റ് സ്കൂളുകളിലും മറ്റുള്ള സംസ്ഥാനങ്ങളില്‍ പോയും നേഴ്‌സ്മാര്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പഠനം കഴിയുമ്പോള്‍ അവരുടെമേല്‍ അമിതമായ ഒരു കടബാധ്യതയുമുണ്ടായിരിക്കും. ബാങ്ക് കടങ്ങള്‍ സമയാ സമയങ്ങളില്‍ തിരിച്ചടക്കേണ്ടിയും വരുന്നു. തുച്ഛമായ ശമ്പളം കാരണം ബാങ്ക് കടങ്ങള്‍ പലര്‍ക്കും മടക്കി അടയ്ക്കാന്‍ സാധിക്കാതെയും വരുന്നു. ഈ ചെറിയ ശമ്പളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യംമൂലം അവര്‍ വലിയ പട്ടണങ്ങളിലെ ഹോസ്പ്പിറ്റലുകളില്‍ ജോലി തേടുന്നു. അതുമൂലം കൂടുതല്‍ ചിലവുകളും പലിശ സഹിതം ബാങ്കിലെ കടം വീട്ടാന്‍ സാധിക്കാതെയും വരുന്നു.

നേഴ്‌സസിന് കുറഞ്ഞ വേതനം കൊടുക്കുന്നതിനുപുറമെ തൊഴില്‍ പാരിതോഷികമോ, തൊഴില്‍ദാദാവില്‍നിന്നുള്ള ബോണസുകളോ പ്രോവിഡന്റ് ഫണ്ടോ ഗ്രാറ്റിവിറ്റിയോ നല്‍കാറില്ല. തൊഴിലിന്റെ മാനദണ്ഡമായ നേഴ്‌സുമാരുടെ തൊഴിലിനെ മാനേജുമെന്റിലുള്ളവരും ഡോക്ടര്‍മാരും ബഹുമാനിക്കുകയുമില്ല. ചിലപ്പോള്‍ രോഗികളില്‍നിന്നുപോലും അവഗണനകള്‍ ലഭിക്കാറുണ്ട്. അവരുടെ തൊഴിലിനെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും പതിവാണ്. നിസാര തെറ്റുകള്‍ക്ക് പോലും കുറ്റപ്പെടുത്തലുകളുമുണ്ടാവും. പ്രശ്‌നങ്ങളുമായി നേഴ്‌സുമാര്‍ സര്‍ക്കാരിന്റെ തൊഴില്‍ ഡിപ്പാര്‍ട്‌മെന്റില്‍ പരാതി കൊടുത്താലും അര്‍ഹമായ പരിഗണനകളും നല്‍കാറില്ല. അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശക്തമായ തൊഴില്‍ സംഘടനകളുമില്ല. എന്ത് അനീതികളൂം ഉയര്‍ന്ന സ്ഥാനത്തു നിന്നുണ്ടായാലും സഹിച്ചുകൊണ്ടിരിക്കണം. പലപ്പോഴും മനുഷ്യത്വത്തിന്റെ പരിഗണന പോലും നല്‍കാറില്ല.

സമരങ്ങളോ മറ്റു പ്രതിക്ഷേധങ്ങളോ നേഴ്‌സുമാര്‍ നടത്തുമ്പോള്‍ മാനേജ്‌മെന്റ് അവരെ ഭീക്ഷണിപ്പെടുത്താറുണ്ട്. നിയമപരമായ നടപടികള്‍ നടത്തുമെന്നും ഭീക്ഷണിപ്പെടുത്തും. വിദ്യാര്‍ത്ഥികളായ നേഴ്‌സുമാരെ പകരം ജോലിക്കായി വെക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിലും നേഴ്‌സസ് പിന്തിരിയാതെ ശക്തിയായി തന്നെ സമരം തുടരാറുണ്. അതുമൂലം രോഗികള്‍ക്കും ശരിയായ പരിചരണം ലഭിക്കാതെ പോവുന്നു. മാനേജ്‌മെന്റ് അവരുടെ ലാഭം കൊയ്യുന്നതിനെപ്പറ്റി പ്രയാസപ്പെടുവാന്‍ തുടങ്ങും. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്ന പക്ഷം നേഴ്‌സസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജുമെന്റ് തയ്യാറാവാറുണ്ട്. ഐക്യമത്യത്തോടെയുള്ള സമരം കാരണം വിജയങ്ങളും ഉണ്ടാകാറുണ്ട്. സ്‌റ്റോക്ക് മാര്‍ക്കറ്റിനെപ്പറ്റിയും അവര്‍ ആകുലരാകും. 'അപ്പോളോ ഹോസ്പ്പിറ്റലില്‍' സമരം ഉണ്ടായപ്പോള്‍ അവരുടെ സ്‌റ്റോക്കിന്റെ വിലയിടിയുകയും സമരം അവസാനിച്ചപ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിന്റെ പഴയ നിലവാരത്തില്‍ നിന്നും ആറു ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. സമരത്തില്‍ പങ്കെടുത്തവരുടെ ഐക്യമത്യവും ശക്തി പ്രകടനവും കാരണം മാനേജുമെന്റിനു അന്ന് സമരക്കാരുടെ ആവശ്യങ്ങള്‍ സമ്മതിക്കേണ്ടി വന്നു.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാര്‍ക്കറ്റിങ്ങ് പരസ്യങ്ങള്‍ എല്ലാ കോര്‍പ്പറേഷനുകളും ഹോസ്പ്പിറ്റലുകളും നല്‍കുന്നത് കാണാം. ഹോസ്പ്പിറ്റലുകള്‍ സേവനമല്ല വെറും വ്യവസായങ്ങളായി അധഃപതിച്ചുവെന്നുള്ളതാണ് വാസ്തവം. വലിയ ഹോസ്പ്പിറ്റലുകള്‍ പത്രങ്ങളില്‍ വന്‍പരസ്യങ്ങള്‍ കൊടുക്കാറുണ്ട്. പേരുകേട്ട സിനിമാ താരങ്ങളെ വെച്ചുള്ള സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ പരസ്യങ്ങളായിരിക്കും കൂടുതലും. രോഗികളും ഡോക്ടര്‍മാരും ചിരിച്ചുകൊണ്ടിരിക്കുന്നതും ഒപ്പം പുഞ്ചിരിക്കുന്ന നേഴ്‌സുമാരും പത്ര പരസ്യങ്ങളില്‍ കാണാം. എന്നാല്‍ ആ പടത്തിന്റെ പുറകില്‍ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതേ സമയം നിഷ്കളങ്കരായ നേഴ്‌സസിന് കൊടുക്കുന്ന ശമ്പളം വളരെ തുച്ഛവുമാണ്. ഭീമമായ ലാഭവീതം ഹോസ്പ്പിറ്റല്‍ മുതലാളിമാര്‍ കൊയ്യുകയും ചെയ്യും.

ദിനം പ്രതി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നു. വിലപ്പെരുപ്പം വന്നാലും നേഴ്‌സുമാരുടെ വേതനത്തിന് മാറ്റം വരില്ല. രോഗം വന്നാല്‍ െ്രെപവറ്റ് ഹോസ്പ്പിറ്റലില്‍ പോകുന്നുവെങ്കില്‍ സമ്പാദ്യം പൂജ്യമാവുകയും ചെയ്യും. സര്‍ക്കാര്‍ ഹോസ്പ്പിറ്റലുകളിലെ സേവനങ്ങള്‍ വളരെ പരിമിതമായതുകൊണ്ടാണ് െ്രെപവറ്റ് ഹോസ്പ്പിറ്റലുകളെ ആശ്രയിക്കുന്നത്. വാസ്തവത്തില്‍ െ്രെപവറ്റ് ഹോസ്പ്പിറ്റലുകള്‍ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യാറുള്ളത്. താമസിക്കാനായി ഒരു ദിവസത്തിലേക്കുള്ള സാധാരണ മുറിക്കുപോലും വാടകയായി അയ്യായിരം രൂപയില്‍ കൂടുതല്‍ ചാര്‍ജ് ചെയ്യും.

തൊഴില്‍ നിയമം അനുസരിച്ചു നേഴ്‌സുമാര്‍ക്ക് ആറുമണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ സത്യത്തില്‍ എല്ലാ ഹോസ്പ്പിറ്റലുകളിലും അവര്‍ക്ക് നിര്‍ബന്ധമായി പന്ത്രണ്ടു മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടതായുണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റു തൊഴില്‍ ചെയ്യുന്നവര്‍ക്കും വിശ്രമമുണ്ട്. നേഴ്‌സുമാര്‍ ഒരിക്കലും വിശ്രമിക്കാന്‍ പാടില്ല. വിശ്രമിച്ചാല്‍ മുകളിലുള്ള അധികാരികളുടെ ശകാരവര്‍ഷങ്ങളും ഉണ്ടാകും. രാത്രി മുഴുവന്‍ ഉറക്കമിളച്ചു രോഗികള്‍ക്കൊപ്പമുണ്ടാകണം. രോഗികളുടെ മലമൂത്രങ്ങളും എടുക്കണം. അവരെ കുളിപ്പിക്കണം. അവരുടെ വസ്ത്രങ്ങള്‍ മാറ്റികൊടുക്കണം. ഭക്ഷണം സ്പൂണുകൊണ്ട് വായില്‍ കൊടുക്കണം. ചെറിയ തെറ്റുകള്‍ കണ്ടാലും നേഴ്‌സുകളുടെ തൊഴില്‍ റിക്കോര്‍ഡുകളില്‍ കറുത്ത വര വീഴുകയും ചെയ്യും. ഇഷ്ടപ്പെടാത്ത ഒരു രോഗി നേഴ്‌സിനെപ്പറ്റി പരാതി പറഞ്ഞാലും മതി അവരുടെ തൊഴിലിനെ ബാധിക്കാന്‍. ചെയ്യുന്ന ജോലിക്ക് തുല്യമായ വേതനവും നല്‍കില്ല. ഇവരുടെ ദയനീയ അവസ്ഥകളെ അന്വേഷിക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാവുകയുമില്ല. മാനേജമെന്റിനു സര്‍ക്കാരുകളുമായി പിടിപാടുകള്‍ ഉള്ളതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ ഒതുങ്ങിക്കൊള്ളുകയും ചെയ്യും. മാലാഖമാരെന്നു സുന്ദര പദങ്ങളില്‍ അവര്‍ അറിയപ്പെടുന്നുവെങ്കിലും ഒരു അടിമയെപ്പോലെ അവര്‍ ഹോസ്പ്പിറ്റലുകളില്‍ ജോലി ചെയ്യണമെന്നുള്ളതാണ് സത്യം. അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഒരു മനുഷ്യാവകാശ കമ്മീഷനും നാളിതുവരെ മുമ്പോട്ട് വന്നിട്ടില്ല.

ഗര്‍ഭിണികളായ നേഴ്‌സുമാരും രാത്രിയും പകലുമില്ലാതെ ജോലി ചെയ്യണം. മറ്റെല്ലാ തൊഴില്‍ മേഖലകളിലും ശക്തമായ യൂണിയനുകളുണ്ട്. അവകാശങ്ങള്‍ കാലാകാലമായി അവര്‍ നേടിയെടുക്കുകയും ചെയ്യും. പക്ഷെ ജീവിക്കാന്‍ മല്ലിടുന്ന ഇവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമില്ല. മാറി മാറി വന്നിരുന്ന സര്‍ക്കാരുകളും നേഴ്‌സുമാരുടെ ശബ്ദം ശ്രവിക്കാന്‍ തയ്യാറായിട്ടില്ല. ഇവരുടെ കണ്ണുനീരിന്റെ കഥകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അറിയുകയും വേണ്ട.

ഓരോ വര്‍ഷവും സര്‍ക്കാര്‍, ആരോഗ്യ പരിപാലനത്തിനായുള്ള വ്യവസായങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കാറുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി കൊടുക്കേണ്ടതില്ല. മരുന്നുകള്‍ക്കും ഇറക്കുമതിയില്‍ നികുതിയില്ല. പക്ഷെ അത്തരം ഇളവുകളെല്ലാം വന്‍കിട കമ്പനികള്‍ക്കെ ഉപകാരപ്രദമാവുകയുള്ളൂ. സാധാരണക്കാര്‍ക്ക് വന്‍കിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന നികുതിയിളവുകള്‍ കൊണ്ട് യാതൊരു ഗുണവുമില്ല. ആനുകൂല്യങ്ങള്‍ ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കായി നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയുമില്ല.

നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ െ്രെപവറ്റ് ഹോസ്പ്പിറ്റലുകളുടെ പരിഷ്ക്കാരങ്ങള്‍ കൊണ്ട് പ്രയോജനമുണ്ടാവില്ല. ഇന്ത്യ മുഴുവനായുള്ള ഏകീകൃത ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയിട്ടുമില്ല. അമിതലാഭം കൊയ്യുന്ന െ്രെപവറ്റ് ഹോസ്പ്പിറ്റലുകള്‍ ദേശവല്‍ക്കരിക്കുകയാണെങ്കില്‍ ആരോഗ്യ മേഖലകള്‍ കൂടുതല്‍ സുരക്ഷിതവും സാധാരണക്കാര്‍ക്ക് ഗുണപ്രദവുമായിരിക്കും. െ്രെപവറ്റ് ഹോസ്പ്പിറ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നുവെങ്കില്‍ നേഴ്‌സുമാരുടെ ജീവിതനിലവാരവും ഉയര്‍ത്താന്‍ സാധിക്കും. രാജ്യത്തിലെ സാധാരണക്കാര്‍ക്കും ആരോഗ്യപരമായ പരിപാലനം ലഭിക്കാനും അത് സാഹചര്യം ഒരുക്കുകയും ചെയ്യും.

തൊഴില്‍ നിയമങ്ങള്‍ എല്ലാ നേഴ്‌സുകള്‍ക്കും ബാധകമാക്കണം. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണം. നേഴ്‌സുമാരുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും പരിശീലന സര്‍ട്ടിഫിക്കറ്റുകളും തടഞ്ഞു വെക്കുന്ന സ്ഥാപനങ്ങളെയും ഹോസ്പിറ്റലുകളെയും നിയമത്തിന്റെ മുമ്പില്‍ ശിക്ഷിക്കണം. ജോലിയില്‍ നിന്ന് രാജി വെക്കേണ്ടി വരുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ തടയാന്‍ ഒരു തൊഴിലുടമയ്ക്ക് അവകാശമില്ല. ഡോക്ടര്‍മാരുടെയും മാനേജമെന്റിയും പീഡനം അവസാനിപ്പിക്കണം. നേഴ്‌സിന്റെ തൊഴിലും ഡോക്ടറിന്റെ തൊഴിലിനെപ്പോലെതന്നെ അന്തസുള്ളതെന്നും മനസിലാക്കണം. അമേരിക്കയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഒരു നേഴ്‌സിംഗ് തൊഴിലിനു അര്‍ഹമായ അന്തസ് കല്പിച്ചിട്ടുണ്ട്. നേഴ്‌സസിന്റെ താല്‍ക്കാലിക കോണ്‍ട്രാക്ട് ജോലി അവസാനിപ്പിച്ച് അവര്‍ക്ക് ജോലിയില്‍ സ്ഥിരത നല്‍കണം. നിയമനങ്ങളിലും മറ്റും നടക്കുന്ന അഴിമതികളും ബ്യുറോക്രസിയും അവസാനിപ്പിക്കണം.

ദേശീയ നിലവാരത്തില്‍ എല്ലാ നേഴ്‌സുമാരും സമരം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രയ്ക്ക് ചൂഷണമാണ് ഇന്ത്യയിലുള്ള എല്ലാ െ്രെപവറ്റ് സ്ഥാപനങ്ങളും അവരോടു ചെയ്യുന്നത്. നേഴ്‌സസിനും തൊഴില്‍ നിയമം അനുസരിച്ചുള്ള ശമ്പളം പ്രാബല്യത്തില്‍ വരുത്തണം. സുപ്രീം കോടതി വിധിച്ചിരിക്കുന്ന ശമ്പള പരിഷ്ക്കാരവും നടപ്പില്‍ വരുത്തണം. ജീവിത നിലവാരമനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണവും വേണം. അതനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവും കാലാകാലങ്ങളില്‍ ആവശ്യവുമാണ്. ഹോസ്പ്പിറ്റലുകള്‍ ഉണ്ടാക്കുന്ന അമിത ലാഭത്തിന്റെ വീതം തൊഴില്‍ ചെയ്യുന്നവര്‍ക്കും കൊടുക്കേണ്ട വ്യവസ്ഥയുമുണ്ടാക്കണം. എട്ടു മണിക്കൂര്‍ ജോലി കൂടാതെ പ്രവര്‍ത്തന സമയം കൂട്ടിയാല്‍ അതിനുള്ള അര്‍ഹമായ വേതനവും നല്‍കണം. വര്‍ഷത്തില്‍ അവധിയും ജോലി ചെയ്യാനുള്ള നല്ല സാഹചര്യങ്ങളും സൃഷ്ടിക്കണം. ശുശ്രുഷകള്‍ക്കായി നേഴ്‌സും രോഗികളും തമ്മിലുള്ള എണ്ണങ്ങളുടെ അനുപാതവും നിശ്ചയിക്കണം. ഹോസ്പ്പിറ്റല്‍ മാനേജമെന്റ് എല്ലാ നേഴ്‌സുകള്‍ക്കും ശമ്പളം കൂടാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സും നല്‍കണം.

െ്രെപവറ്റ് ഹോസ്പ്പിറ്റലുകളില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ പരിഷ്കൃത രാജ്യങ്ങളില്‍ കാണുന്നപോലെ ഒരു ഏകീകൃത സിവില്‍ നയം ഭാരതത്തില്‍ നടപ്പാക്കിയിട്ടില്ല. ഹോസ്പ്പിറ്റലുകള്‍ െ്രെപവറ്റ് നിയന്ത്രണങ്ങളില്‍നിന്നും വേര്‍തിരിച്ച് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുത്തേണ്ട ഒരു സംവിധാനവും നടപ്പാക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നേഴ്‌സുമാരുടെ മീതെ ചൂഷണം തുടര്‍ന്നുകൊണ്ടിരിക്കും. ദേശീയ അടിസ്ഥാനത്തില്‍ െ്രെപവറ്റ് ഹോസ്പ്പിറ്റലുകളെ ദേശവല്‍ക്കരിക്കേണ്ട ആവശ്യവും വന്നു ചേരുന്നു. അങ്ങനെയെങ്കില്‍ ഇന്ന് കോര്‍പ്പറേറ്റുകള്‍ നേടുന്ന അമിതലാഭം സര്‍ക്കാരിന്റെ ഖജനാവില്‍ നിക്ഷേപിക്കാന്‍ സാധിക്കുമായിരുന്നു. ഇന്നത്തെ വ്യവസ്ഥിതിയില്‍ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രോഗം വന്നാല്‍ ചീകത്സിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത്തരം ചൂഷകരായ കോര്‍പ്പറേറ്റ് വ്യവസായികളെ മൂക്കു കയറിടുന്ന പ്രത്യേക നിയമസംഹിതകളും സ്വാഗതാര്‍ഹമായിരിക്കും.

എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെ മാലാഖമാരെന്നു വിളിക്കുന്നത്? ഒരു കുഞ്ഞു ജനിക്കുമ്പോഴും ഒരാള്‍ മരിക്കുമ്പോഴും ഒരു നേഴ്‌സ് മാലാഖയുടെ രൂപത്തിലാണ് അവിടെ നില്‍ക്കുന്നത്. അഭിമാനത്തോടെയാണ് നിത്യം വേദനിക്കുന്ന രോഗികളുടെ സമീപത്ത് അവരെത്തുന്നത്. ഇന്നേ ദിവസം ആരുടെ ജീവിതമാണ് തനിക്കു രക്ഷിക്കാനുള്ളതെന്നും ചിന്തിക്കും. താന്‍ മൂലം ഇന്നും ആരോ അവര്‍ക്കുവേണ്ടി കാത്തിരിക്കുന്നു. അവര്‍മൂലം ഇന്നും ഒരാള്‍ ജീവിച്ചിരിക്കുന്നു. രക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വിങ്ങിപ്പൊട്ടി കരയും. മരണത്തിന്റെ വിളി വരുമ്പോള്‍ നിസഹായയായി അവര്‍ മരിക്കുന്നവരെ നോക്കി നില്‍ക്കും. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അതിന്റെ ആദ്യ ശ്വാസവും പരിചരിക്കുന്ന നേഴ്‌സിനെ നോക്കിയായിരിക്കും. ഒരു പക്ഷെ ജീവിതം അവസാനിക്കുന്ന വൃദ്ധനായ ഒരു മനുഷ്യന്‍ കണ്ണടയ്ക്കുന്നതും അവരെ നോക്കിയായിരിക്കും. മരിക്കാന്‍ പോവുന്ന അയാളുടെ കണ്ണുനീരും ഒപ്പിക്കൊടുക്കും. വേദനകളിലും അവര്‍ സഹായിക്കും. കൈകളില്‍ പിടിച്ചുകൊണ്ടു ശക്തി നല്‍കും. ഉറച്ച ഒരു മനസിന്റെ ഉടമയാണവര്‍. കാരണം അവര്‍ ഒരു നേഴ്‌സാണ്.
കേരളത്തിലെ  നഴ്‌സുമാരും  അവരുടെ ശപിക്കപ്പെട്ട ജീവിതവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വിദ്യാധരൻ 2017-06-23 09:09:51
രോഗത്തിൻ പിടിയിൽപ്പെട്ടു ഞങ്ങൾ
ഭീതിയാൽ  കഴിയുന്ന വേളകളിൽ 
ആർദ്രമാം വാക്കാൽപ്രവർത്തിയാൽ 
സ്വാന്തനമരുളും മാലാഖമാരെ ഞങ്ങൾ
അരുളുന്നു വന്ദനം കയ്യ്കൾ കൂപ്പി
മതിയാവില്ല നിങ്ങടെ ശുശ്രൂഷകൾക്ക്
കയ്യ് നിറയെ പണമെത്രവാരി തന്നെന്നാലും
ജോലിക്കർഹിക്കും കൂലികൊടുത്തിടാതെ
പിച്ചചട്ടിയിൽ'   കയ്യിട്ടുവാരിടുന്ന 
യെജമാന വർഗ്ഗമേ നിങ്ങൾക്കായി
കുർബ്ബാന ചൊല്ലുന്ന പുരോഹിതന്മാരെ
അടിക്കാൻ സമയമായി ചാട്ടവാറിനാലെ. '  
നിങ്ങളെ കാക്കാത്തിവരുടെ ഉള്ളിലെല്ലാം 
പുളയുന്നു വിഷമുള്ള രോഗാണുക്കളേറെ 
സർവ്വതും  കച്ചവടകണ്ണാൽ കാണും
ഇവരുടെ കണ്ണ് ചുഴലാൻ സമയമായി 
'കണ്ണുള്ളവരായി നരകത്തിൽ പോയിടാതെ 
കണ്ണുപൊട്ടിച്ചു സ്വർഗ്ഗത്തിൽ വിട്ടിടേണം" 
ആവില്ല നിങ്ങൾ തൻ സമരത്തിലൊത്തുചേരാൻ
ഏകുന്നെങ്കിലും സർവ്വവിജയാശംസകളും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക