Image

പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എഫ്‌ഒസി ഓസ്‌ട്രിയ അനുശോചിച്ചു

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 01 March, 2012
പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എഫ്‌ഒസി ഓസ്‌ട്രിയ അനുശോചിച്ചു
വിയന്ന: എന്‍എസ്‌എസ്‌ പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എഫ്‌ഒസി ഓസ്‌ട്രിയ അനുശോചിച്ചു.

28 വര്‍ഷം എന്‍എസ്‌എസിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച നാരായണപ്പണിക്കര്‍ ചങ്ങനാശേരിയുടെ ഉന്നമനത്തിനായി എക്കാലവും ആത്മാര്‍ഥമായി പ്രയത്‌നിച്ച ഒരു മഹാപ്രതിഭയായിരുന്നു.

ഹൈന്ദവ, ക്രൈസ്‌തവ, മുസ്‌ ലിം സമുദായങ്ങളുടെ സൗഹാര്‍ദത്തിനും സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുമായി ചുക്കാന്‍ പിടിച്ചവരില്‍ ഒരു പ്രധാന പങ്ക്‌ വഹിച്ച നേതാവായിരുന്നു നാരായണപ്പണിക്കരെന്ന്‌ എഫ്‌ഒസി പ്രസിഡന്റ്‌ ബാബു മുക്കാട്ടുകുന്നേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ കക്ഷി, രാഷ്‌ട്രീയമില്ലാതെ തെറ്റുകള്‍ ചൂണ്‌ടിക്കാണിക്കുകയും അതിനെതിരായി ശക്തമായി പ്രതികരിക്കാനുള്ള തന്റേടം കാണിക്കുകയും ചെയ്‌തത്‌ വരും തലമുറയ്‌ക്ക്‌ ഒരു മാതൃകയാണെന്നും ബാബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എഫ്‌ഒസി ഓസ്‌ട്രിയ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക