Image

പൗരന്മാരുടെ കാര്യത്തില്‍ ഇറ്റലി സ്വീകരിക്കുന്ന നടപടി കണ്ടുപഠിക്കണം: ഹൈക്കോടതി

Published on 01 March, 2012
പൗരന്മാരുടെ കാര്യത്തില്‍ ഇറ്റലി സ്വീകരിക്കുന്ന നടപടി കണ്ടുപഠിക്കണം: ഹൈക്കോടതി
കൊച്ചി: പൗരന്മാരുടെ പ്രശ്‌നങ്ങളില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നാം കണ്ടു പഠിക്കേണ്ടതാണെന്ന്‌ ഹൈക്കോടതി. കൊലപാതക കേസിലകപ്പെട്ട പൗരന്മാരെ രക്ഷപ്പെടുത്താന്‍ ഇറ്റലി എത്രയോ ശ്രമങ്ങളാണ്‌ നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. സൗദി അറേബ്യയില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ മരിച്ച ഇന്ത്യാക്കാരന്റെ ഭാര്യ നഷ്ടപരിഹാരം തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ ജസ്റ്റിസ്‌ ബി.പി. റേ ഇപ്രകാരം പറഞ്ഞത്‌.

അതേസമയം വിദേശത്ത്‌ ഇന്ത്യക്കാരന്‍ മരിച്ചിട്ട്‌ 25 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ എന്തുനടപടിയാണ്‌ സ്വീകരിച്ചതെന്ന്‌ കോടതി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട്‌ ആരാഞ്ഞു. 1985ല്‍ സൗദിയിലെ ബസ്‌ സ്‌റ്റോപ്പില്‍ മാലിന്യപ്പെട്ടിയില്‍ വെച്ച ബോംബ്‌ പൊട്ടി ഫോര്‍ട്ടുകൊച്ചി സ്വദേശി ഡിക്രൂസ്‌ മരിച്ചതുമായി ബന്ധപ്പെട്ട്‌ 1997ലാണ്‌ ഭാര്യ മാര്‍ഗരറ്റ്‌ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക