Image

ഹേമന്ത്‌ കാര്‍ക്കറെയ്‌ക്കെതിരേയുള്ള പ്രസ്‌താവന: ആര്‍.എസ്‌.എസിന്‌ സുപ്രീംകോടതി വിമര്‍ശനം

Published on 01 March, 2012
ഹേമന്ത്‌ കാര്‍ക്കറെയ്‌ക്കെതിരേയുള്ള പ്രസ്‌താവന: ആര്‍.എസ്‌.എസിന്‌ സുപ്രീംകോടതി വിമര്‍ശനം
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഹേമന്ത്‌ കര്‍ക്കരെയെക്കുറിച്ച്‌ അനുചിതമായ പ്രസ്‌താവന നടത്തിയ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ സ്‌ഫോടനക്കേസുകള്‍ക്ക്‌ തുമ്പുണ്ടാക്കാന്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരെ ബലിയാടാക്കുന്നുണ്ടെന്നും ഇതിനായി തനിക്ക്‌ മേല്‍ ശക്തമായ സമ്മര്‍ദം ഉണ്ടെന്നുമാണ്‌ ഹേമന്ത്‌ കര്‍ക്കരെ പ്രസ്‌താവിച്ചതാണ്‌ കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്‌. മാലേഗാവ്‌ സ്‌ഫോടനക്കേസിലും സംഝോത സ്‌ഫോടനക്കേസിലും ഹിന്ദുത്വ സംഘടനകളെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദമുണ്ടെന്നും കര്‍ക്കരെ വ്യക്തമാക്കിയിരുന്നുവെന്നും മോഹന്‍ ഭഗവത്‌ അവകാശപ്പെട്ടിരുന്നു.

ഹിന്ദുത്വ ഭീകരര്‍ നടത്തിയ മാലേഗാവ്‌ സ്‌ഫോടനക്കേസ്‌ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ്‌ മാലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ മോഹന്‍ ഭഗവത്‌ കഴിഞ്ഞദിവസം നടത്തിയ പ്രസ്‌താവന ബുധനാഴ്‌ച സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക