Image

ട്രാഫിക് പോലീസുകാരനെ തല്ലിയ മമതയുടെ ബന്ധുവിന് ജാമ്യമില്ല

Published on 01 March, 2012
ട്രാഫിക് പോലീസുകാരനെ തല്ലിയ മമതയുടെ ബന്ധുവിന് ജാമ്യമില്ല
കോല്‍ക്കത്ത: ട്രാഫിക് പോലീസുകാരനെ ഡ്യൂട്ടി സമയത്ത് തല്ലിയതിന് അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവിന് ജാമ്യമില്ല. ബുധനാഴ്ച അറസ്റ്റിലായ മമതയുടെ മൂത്ത സഹോദരന്റെ മകനായ ആകാശ് ബാനര്‍ജിയെ കോടതി വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബുധനാഴ്ച അറസ്റ്റിലായപ്പോള്‍ മമതയുടെ ബന്ധുവാണെന്നറിഞ്ഞ് പോലീസ് ആദ്യം വിട്ടയച്ചെങ്കിലും പിന്നീട് മമതയുടെ നിര്‍ദേശാനുസരണം ബാനര്‍ജിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കാറുമായി ഗതാഗതനിയമം ലംഘിച്ച് ട്രാഫിക് തടസമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതിനാണ് ട്രാഫിക് പോലീസുകാരനെ ആകാശ് ബാനര്‍ജിയും രണ്ട് കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ ബന്ധുവാണ് താനെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മുതിര്‍ന്ന പോലീസുദ്യോഗസ്ഥനെത്തി മൂവരെയും സ്റ്റേഷനിലെത്തിച്ചെങ്കിലും പിന്നീട് വിട്ടയച്ചു.

എന്നാല്‍ സംഭവമറിഞ്ഞ് മമത മൂവരെയും കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടതോടെ പോലീസ് ഇവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക