Image

പിറവം: അനൂപ് ജേക്കബിന്റെ അപരന്റെ പത്രിക തള്ളി

Published on 01 March, 2012
പിറവം: അനൂപ് ജേക്കബിന്റെ അപരന്റെ പത്രിക തള്ളി
കൊച്ചി: പിറവത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ അപരനായി രംഗത്തെത്തിയ അനൂപ് ജേക്കബ് പള്ളിത്താഴത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. വോട്ടര്‍ പട്ടികയിലെ പേരും എസ്.എസ്.എല്‍.സി ബുക്കിലെ പേരും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പേരിന്റെ രണ്ടാം ഭാഗത്താണ് വ്യത്യാസം കണ്ടെത്തിയത്. എസ്.എസ്.എല്‍.സി ബുക്കില്‍ പിതാവിന്റെ പേര് ചാക്കോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൂക്ഷ്മ പരിശോധനയ്ക്കിടെ യു.ഡി.എഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് അപരന്റെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടിവച്ചു. ഉച്ചയ്ക്ക് ശേഷമാണ് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്. അതിനിടെ അനൂപ് ജേക്കബിന്റെയും ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ അമ്മ ഡെയ്‌സി ജേക്കബിന്റെയും പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയായി. ഇരുവരുടെയും പത്രികകള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക