Image

വര്‍ക്കിയും വാല്‍ നക്ഷത്രവും (ചെറുകഥ: സി.ജി പണിക്കര്‍ കുണ്ടറ)

Published on 17 June, 2017
വര്‍ക്കിയും വാല്‍ നക്ഷത്രവും (ചെറുകഥ: സി.ജി പണിക്കര്‍ കുണ്ടറ)
1999 ഡിസംബര്‍ മാസത്തിലെ ക്രിസ്തുമസ്സ് ദിനം അന്ന് അവധിയായതിനാല്‍ അല്പംവൈകിയാണ്‌വര്‍ക്കിഎഴുന്നേറ്റത്. പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റുംകഴിഞ്ഞ് പട്ടാളബാരക്കിന്റെരണ്ടാം നിലയിലുള്ളതന്റെ മുറിയില്‍തിരിച്ചെത്തിയപ്പോഴേക്കുംമണി പത്തുകഴിഞ്ഞിരുന്നു.
പഞ്ഞിക്കട്ടകള്‍ പോലെമഞ്ഞ്അപ്പോഴും പൊഴിയുന്നുണ്ട്. അകലെതൂവെളള വസ്ത്രം ധരിച്ച മലനിരകള്‍ അവ്യക്തമായികാണാം.

മലമ്പാമ്പിനെപ്പോലെമലഞ്ചരുവിലൂടെവളഞ്ഞു പുളഞ്ഞു പോകുന്ന ശ്രീനഗര്‍ (Sri Nagar)റോഡ്.അതിലൂടെലൈറ്റിട്ട്‌തെന്നിതെന്നിഒഴുകുന്ന വാഹനങ്ങള്‍. കമ്പിളി വസ്ത്രങ്ങള്‍ക്കുള്ളിലേക്ക്അരിച്ചുകയറുന്ന തണുപ്പ് .കിട്ടിയതൊക്കെ വര്‍ക്കിവാരിപ്പുതച്ചിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ ഇല്ലാത്ത നാട്ടില്‍ഒറ്റപ്പെട്ടുപ്പോയ ക്രിസ്തുവിന്റെഒരുഅനുയായി. ഈ മഞ്ഞുമലകളുടെതാഴ്‌വരകളില്‍എവിടെയെങ്കിലുംഒരു പുല്‍ക്കൂട്ടില്‍ഉണ്ണിയേശു പിറന്നിരുന്നെങ്കില്‍എന്നവനാശിച്ചു.
ചെറുപ്പകാലത്ത്കുറച്ച്‌വിലസിയതാണ്‌വര്‍ക്കി.എങ്കിലുംതലമുടിയുംമീശയുംഒക്കെ നരച്ചുതുടങ്ങിയത്കണ്ണാടിയില്‍കണ്ടപ്പോള്‍മുതല്‍ ക്രിസ്തുവിന്റെകാണാതെപോയകുഞ്ഞാടായവര്‍ക്കി, കൂട്ടത്തിലേക്ക്തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുകയാണ്. അടുത്തിടെയായുള്ളവര്‍ക്കിയുടെ മനംമാറ്റംകൂട്ടുക്കാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മലയാളികളായ കൂട്ടുക്കാര്‍ എല്ലാംവര്‍ക്കിയെഅടുത്തുകൂടി,ഇന്ന്‌വര്‍ക്കിയച്ചായന്റെ ക്രിസ്തുമസ്സ്അല്ലേ, നമുക്കൊന്നുകൂടണ്ടേ.?തുളസീധരന്‍ പറഞ്ഞു. ഭാര്യയുംകുട്ടികളുംഇല്ലാതെഎന്ത് ക്രിസ്തുമസ്സ്ആണെടോ ?വര്‍ക്കിഅലസമായി പറഞ്ഞിട്ട്ചിന്താമൂകനായിരുന്നു.

വര്‍ക്കിച്ചായാ വീടുവിട്ട് നാട്കാക്കാനിറങ്ങിയ നമ്മള്‍ ഇതോര്‍ത്ത്‌വിഷമിച്ചിട്ട്കാര്യമുണ്ടോ? ജീവിതത്തില്‍കാല്‍തെറ്റി നാം എവിടെല്ലാംവീണിരിക്കുന്നു.അപ്പോഴെല്ലാംസ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞില്ലേ? ശിശിരമാസത്തില്‍കൊഴിയുന്ന ഇലകള്‍ പോലെയല്ലേ നമ്മുടെ സ്വപ്നങ്ങളും. അതെല്ലാം പോകട്ടെ. ഇന്ന്ഒരു നല്ല ദിവസമായിട്ട്‌വര്‍ക്കിച്ചേട്ടന്‍ മൂഡ്ഓഫ്ആയാല്‍ ഞങ്ങളൊക്കെ ബോറാകുംതുളസി പറഞ്ഞു നിര്‍ത്തി.

കൂട്ടുകാരെചിരിപ്പിയ്ക്കുവാനും ചിന്തിപ്പിക്കുവാനും നല്ല കഴിവായിരുന്നുവര്‍ക്കിയ്ക്ക്. അതുകൊണ്ട്തന്നെ വര്‍ക്കിയെഎല്ലാവരുംഇഷ്ടപ്പെട്ടിരുന്നു. ഒരിയ്ക്കലുംഒഴിയാത്ത തമാശകളുടെആവനാഴിയായിരുന്നുവര്‍ക്കിയുടേത്.

ദാമോദരന്‍ രണ്ടുപെക്ഷ് റമ്മുമായി വര്‍ക്കിയുടെമുന്നിലെത്തിഒപ്പംലീവ്കഴിഞ്ഞ് നാട്ടില്‍നിന്നുംകൊണ്ടുവന്ന ഏത്തയ്ക്കാചിപ്‌സും, ബാക്കിയുള്ളവര്‍ചുറ്റുംകൂടി. തുളസിഒരുവലിയ പ്ലാസ്റ്റിക്ക് ബക്കറ്റ്കമഴ്ത്തിവച്ച്അതില്‍താളം പിടിക്കാന്‍ കമ്പുകളുമായി തയ്യാറായി നിന്നു. ചിലര്‍താളത്തിനായിസ്റ്റീല്‍ പാത്രവുംസ്പൂണുംഎടുത്തു. മറ്റുചിലര്‍മിമിക്രി ആര്‍ട്ടിസ്റ്റുകളെപ്പോലെമൂക്ക്‌കൊണ്ടുംവായ്‌കൊണ്ടുംചെണ്ടയുടേയും, തബലയുടെയുംശബ്ദം പുറപ്പെടുവിപ്പിക്കാന്‍ തുടങ്ങി. ഇതെല്ലാംവര്‍ക്കിയെഉത്തേജിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു.

ഇതെല്ലാംകണ്ടപ്പോള്‍വര്‍ക്കിയ്ക്ക്ചിരിവന്നു. വര്‍ക്കിയുംകാര്യം മനസ്സിലായി. തന്റെകഥാപ്രസംഗത്തിന് വേണ്ടിതയ്യാറാവുകയാണ് പിന്നണിസംഘം. വര്‍ക്കിഒരുചെറുചിരിയോട് ദാമോദരന്‍ നീട്ടിയ റമ്മ് വാങ്ങികുടിച്ച്, അഞ്ചാറ്ചിപ്‌സുംഎടുത്ത്‌വായിലിട്ട് പറഞ്ഞു..

സുഹ്യത്തുക്കളെ,..ഇന്ന്കഥാ പ്രസംഗമോ, കഥകളിയോ, മറ്റ്കലാപരിപാടികളോഒന്നുംതന്നെ ഞാന്‍ അവതരിപ്പിക്കുന്നില്ല. പകരംഒരുകാല്‍നൂറ്റാണ്ട് മുന്‍പ്ഒരു ക്രിസ്തുമസ്സ്‌വേളയില്‍ചാരായ ഷാപ്പില്‍വച്ച്കണ്ടുമുട്ടിയ രണ്ട് കളളുകുടിയന്മാരുടെ കഥ പറയാം പിന്നണിസംഘംതാളം പിടിച്ചു.

മദ്യപാനികളുടെ ഇടയില്‍മറ്റൊരുമദ്യപാനത്തിന്റെകഥയോ?ദാമോദരന്‍ ഇടയ്ക്ക്കയറിചോദിച്ചു. കഥ പറഞ്ഞുതീരും വരെആരുംഇടയ്ക്ക്കയറിഒന്നുംചോദിയ്ക്കരുത്. വര്‍ക്കിയ്ക്ക്മൂഡ് പിടിച്ച്തുടങ്ങിയിരുന്നു. എല്ലാവരുംവര്‍ക്കിയുടെ കഥ കേള്‍ക്കാന്‍ ശ്വാസം പിടിച്ചിരുന്നു.

എന്റെ കഥയിലെയുവനായകന്റെ പേര് അവറാച്ചന്‍ ഡുംഡും.ഡുംചെണ്ട മാസ്റ്റര്‍കമഴ്ത്തിവച്ച ബക്കറ്റിന്റെചുവട്ടില്‍കോലുകള്‍ കൊണ്ട്താളം പിടിച്ചു..കഥ തുടങ്ങട്ടെ! ക്രിസ്തുമസ്സ് അവറാച്ചന്റെ ഓര്‍മ്മകളുടെ ഓളങ്ങളില്‍ഇക്കുറിയുംഓടിയെത്തി. ഓമനത്തമാര്‍ന്ന ഒരു മധുരാനുഭൂതിലോകമെങ്ങും ഇമ്മാനുവേലിന്റെ പിറവിയ്ക്കായി പുല്‍ക്കൂടൊരുങ്ങുന്നു. ആകാശതാരങ്ങള്‍ താന്നുവന്ന്മിന്നും പ്രഭയോട ്ഓരോവീടിനും മുന്‍പിലുംസ്ഥാനം പിടിച്ചിരുന്നു. കുട്ടികാലത്ത് ക്രിസ്തുമസ്സ് ആകുമ്പോള്‍ കരോള്‍ പാര്‍ട്ടിയുടെ പാട്ട്‌കേള്‍ക്കുന്നുണ്ടോഎന്ന്കാതോര്‍ത്ത്കിടന്ന്ഉറങ്ങിയ അവറാച്ചന്‍ ഇതാഇന്ന് പ്രായപൂര്‍ത്തിയായിരിക്കുന്നു. അന്ന് പളളിയില്‍ നിന്നും ക്രിസ്തുമസ്സ്കരോളിറങ്ങുന്നത് അമ്പിപൊയ്ക, കുമ്പംപൊയ്കഏരിയായിലാണ്. വീടുകള്‍ ധാരാളം ഉണ്ടെങ്കിലുംവല്ലതുംകടിയ്ക്കാനും,കുടിയ്ക്കാനും കിട്ടുന്ന വീടുകളുടെയുംഒന്ന് ചെത്താന്‍ പാകത്തിന് പെണ്‍മണികളുളളവീടുകളുടെയുംലിസ്റ്റ് നേരത്തെ തന്നെ അവറാച്ചന്‍ സ്വന്തംമസ്തിഷ്ക്കത്തില്‍ ഫീഡ്‌ചെയ്യും. അല്ലാത്തിടത്തെല്ലാം അവറാച്ചന്‍ കയ്യാലപ്പുറത്ത്തന്നെ തങ്ങും.
മീശയ്ക്ക് നല്ല കറുപ്പ് നിറംവന്നുതുടങ്ങിയ പരുവം, കരോള്‍ പാര്‍ട്ടി കുമ്പം പൊയ്കഎത്തിയപ്പോള്‍ അവറാച്ചനും കൂട്ടരില്‍ചിലര്‍ക്കുംമോഹം. ഒരു നൂറ്മില്ലിചാരായംഅടിക്കണം, എന്നിട്ട്അടിപൊളിയായിഒന്ന്‌ചെത്തണം. അന്ന്കവലേമുക്കില്‍ഷാപ്പുണ്ട്.അവറാച്ചാന്റെ തന്തപ്പടിയ്ക്ക്‌കൊല്ലംജില്ലയിലെഎല്ലാഷാപ്പുംസ്വന്തമായിരുന്ന കാലം.തലപോയാലുംവേണ്ടില്ല.. നൂറ്മില്ലിഅടിക്കണംകാരണംഇതുപോലൊരവസരം പിന്നിട്കിട്ടില്ലല്ലോ?

ഷാപ്പിന് വടക്കുവശത്തുള്ളവലിയ കപ്പ തോട്ടത്തിലുടെമാര്‍ജാരനെപ്പോലെ പതുങ്ങിപ്പതുങ്ങി അവറാനും കൂട്ടുകാരുംഷാപ്പിന്റെ പിറകുവശംലക്ഷ്യമാക്കി നടന്നു. ഏതാണ്ട്അടുത്തെത്തിയപ്പോള്‍കണ്ണുകള്‍ മാത്രംകാണത്തക്ക വിധം തലയും, മുഖവുംതോളില്‍കിടന്ന മഫ്‌ളയര്‍കൊണ്ട്മൂടിഒരുകാരണവശാലുംആരുംതിരിച്ചറിയരുത്. എങ്കിലുംഷാപ്പിനോട്അടുക്കുംതോറുംകാലുകള്‍ക്ക്‌ചെറിയൊരുവിറയല്‍ അനു‘വപ്പെടുന്നത് പോലെതോന്നി. ഷാപ്പിലേക്കുള്ളഅവന്റെകന്നിയാത്ര,മണവറയിലേക്ക് കടക്കാന്‍ പോകുന്ന പുതുമണവാട്ടിയുടെകാലടികള്‍ പോലെയായിരുന്നു . പിറക്‌വശത്തുകൂടികന്നിക്കാലുകള്‍ എടുത്ത്‌വച്ച്ഏറ്റവും പിറകിലായി അവറാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു. അപ്പോള്‍അതാ.. ഉള്ളില്‍ നിന്നുംതന്നെപ്പോലൊരുസത്വംഷാപ്പിന്റെ പിറകുവശംലക്ഷ്യംവച്ച് തനിയ്‌ക്കെതിരേ ഇടനാഴിയിലൂടെകടന്നുവരുന്നു. അവറാച്ചന്‍ സൂക്ഷിച്ചു നോക്കിതന്നേക്കാള്‍സ്മാര്‍ട്ട്ആയിട്ടുള്ളമറ്റൊരുകന്നിക്കാരന്. അയാള്‍കണ്ണുകള്‍കൂടിമഫ്‌ളയര്‍കൊണ്ട് മറച്ചിരിക്കുന്നു. എങ്കിലുംചെറുതായികാണാമെന്ന് ആ വരവ്കണ്ടപ്പോള്‍ മനസ്സിലായിഅവര്‍ പരസ്പരം ഇടനാഴിയില്‍വച്ച് ക്രോസ് ചെയ്യുമ്പോള്‍. ഒരു നിമിഷംരണ്ടുപേരുംതരിച്ചു നിന്നുപ്പോയി. ശരീരവടിവിലുടെയും, നടത്തയുടെസ്റ്റൈലിലൂടെയുംതന്റെ ഉള്‍ക്കണ്ണിന്റെ പ്രകാശത്താല്‍ അവറാന്‍ ആ മനുഷ്യനെ തിരിച്ചറിഞ്ഞു അതേഅവര്‍ പരസ്പരംതിരിച്ചറിഞ്ഞു.

അണിയറയില്‍കാലുകുത്തിയതേയുള്ളു, മധുചഷകംമുന്നില്‍എത്തിയില്ല. അപ്പോഴേയ്ക്കുംഅവാര്‍ഡ്ദാനമായിതന്നെത്തേടിഎത്തിയഅവസ്ഥ.ഓടാമെന്ന് അവറാന്റെ മനസ്സ് മന്ത്രിച്ചപ്പോള്‍, കാലുകള്‍ തങ്ങളുടെ നിസ്സഹായവസ്ഥസിഗ്നല്‍വഴിഅറിയിച്ചു.പിടിച്ചു നിറുത്തിയ ട്രെയിന്‍ വീണ്ടുംഇഴഞ്ഞു നീങ്ങുന്നതുപോലെ ആ മനുഷ്യന്‍ ലൈസന്‍സ് ഇല്ലാത്തവരുടെവഴിയേ നടന്നു നീങ്ങുകയാണ്. വളര്‍ന്നു നില്‍ക്കുന്ന മരക്കപ്പകളുടെ അനക്കവും ഉണങ്ങികൊഴിഞ്ഞുവീണകപ്പയിലകള്‍ പാദങ്ങള്‍ക്കിടയില്‍ഞെരിഞ്ഞമരുന്നശബ്ദവും അകന്നകന്നുപോയി. ഇതൊന്നുംകൂട്ടുക്കാര്‍അറിഞ്ഞിരുന്നില്ല.

അര്‍ദ്ധരാത്രിയില്‍ പോലുംശരീരത്തില്‍ നിന്നുംസ്വേദകണങ്ങള്‍ പൊടിഞ്ഞു. മണിക്കൂറുകള്‍ കൊഴിഞ്ഞു വീഴുമ്പോള്‍ കിട്ടാന്‍ പോകുന്ന ചാട്ടവാറടിയുടെവേദന അപ്പോള്‍ അവറാന്റെ മനസ്സില്‍ അനുഭവപ്പെടാന്‍ തുടങ്ങി.

അവറാന്‍ 100 മില്ലിയടിച്ചു വേദന അല്പംകുറഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ അവറാന്‍ഒരു 100 മില്ലികൂടിതട്ടി. ഷാപ്പിനുള്ളില്‍ അവറാന്‍ നോക്കുന്നിടത്തല്ലാം നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നു. എല്ലാംവാല്‍നക്ഷത്രങ്ങള്‍ തന്നെ., രണ്ട് ദിവസംകരോള്‍ പാര്‍ട്ടിയില്‍ പാടി നടന്നിട്ടുംആകാശവിരുപ്പില്‍ഒരു നക്ഷത്രംപോലും കണ്ടില്ല. എന്നാല്‍കവലേമുക്കിലെകള്ളുഷാപ്പില്‍ നോക്കുന്നിടത്തെല്ലാം നക്ഷത്രങ്ങള്‍. ചെന്നുകയറിയപ്പോഴുള്ളദുര്‍ഗന്ധം ഇറങ്ങിയപ്പോള്‍ ചന്ദ്രികാസോപ്പിന്റെമണംപോലെഅവറാന് തോന്നി. മഫ്‌ളയര്‍എടുത്ത്തലയില്‍ഒരുറൗഡികെട്ടുംകെട്ടിഷാപ്പിന്റെ മുന്‍ വാതിലിലൂടെതന്നെ ഒരു ഗജവീരനെപ്പോലെ അവനിറങ്ങിഒപ്പംകൂട്ടുകാരും.

ദിവസങ്ങള്‍ കൊഴി്ഞ്ഞുകൊണ്ടിരുന്നു. അവറാന്‍ കണ്ട സത്വം പല പ്രാവശ്യം അവറാന്റെവീട്ടില്‍വന്നു പോയി. അവറാനെ കാണുമ്പോള്‍ എവിടെയൊക്കെയോ പുള്ളിയ്ക്ക്‌കോച്ചി വലിക്കുന്നതുപോലെ.

അവറാന്റെഅവസ്ഥഅതിലും പരിതാപകരമായിരുന്നു. ബാത്‌റൂമില്‍യൂറോപ്യന്‍ ക്ലോസറ്റിനോട്‌ചേര്‍ന്നുള്ളവാട്ടര്‍ടാങ്കിന്റെ ബട്ടന്‍ ഒന്ന് പുള്‍ചെയ്താല്‍ക്ലോസറ്റില്‍വെള്ളംചാടും പോലെയുള്ളഅവസ്ഥയായിരുന്നു അദ്ദേഹത്തെ കാണുമ്പോള്‍ അവറാന്റെഅടിവയറ്റില്‍.

തന്തപ്പടിയുടെമുഖഭാവം അവറാന്‍ ദിവസവും ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അത്ഭുതംഎന്ന് പറയട്ടേ ആ മാന്യദ്ദേഹംഅതുആരോടു പറഞ്ഞില്ല; കാരണംഅന്ന് അദ്ദേഹത്തിനും ഷാപ്പിലേക്കുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല.

അങ്ങനെ അവറാന്‍ രക്ഷപ്പെട്ടു ദാമോദരന്‍ ഇടയ്ക്കുകയറി പറഞ്ഞു. വര്‍ക്കിഇരുത്തിയൊന്ന്മൂളിയിട്ട് ആ അവറാന്‍ ആരായിരുന്നു എന്നറിയേണ്ടേ? ആരായിരുന്നു., തുളസിചോദിച്ചു. എല്ലാവരുംഉദ്വേഗത്തോടെവര്‍ക്കിയെ നോക്കി.അത്ഞാനായിരുന്നു. ഈ വര്‍ക്കി.
പിന്നണിയില്‍ പ്ലാസ്റ്റിക്ക് ബക്കറ്റും പാത്രങ്ങളുംഒക്കെ താളം പിടിച്ചു ഒപ്പംകൂട്ടുക്കാര്‍വിളിച്ചുകൂകി അവറാന്‍ നമ്മുടെ വര്‍ക്കിച്ചായന്‍.

അപ്പോള്‍ മറ്റേസത്വമോ ?ദാമോദരന്റെവകയായിരുന്നുചോദ്യം.എല്ലാവര്‍ക്കുംഉത്കണഠ വര്‍ദ്ധിച്ചു. അത്എന്റെഉപ്പാപ്പന്‍ (അപ്പന്റെ അനുജന്‍) ഒരുകൂട്ടച്ചിരിയുടെമുഴക്കത്തിനൊപ്പം പിന്നണിസംഘം കഥയുടെ ഉപസംഹാരതാളംതകര്‍ത്തുകൊട്ടി, ബക്കറ്റിന്റെചുവടുതകരുന്നതുവരെ.
Join WhatsApp News
അഞ്ചേരി 2017-06-17 10:40:46
വർക്കിയുടെ  വാൽനക്ഷത്രം  മനോഹരമായിരിക്കുന്നു ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക