Image

ബ്ലാക്ക്പൂളില്‍ ഫാ: ജോസ് മുളങ്ങാട്ട് നയിക്കുന്ന ദിവ്യകാരുണ്യാനുഭവ ധ്യാനം മാര്‍ച്ച് 9, 10, 11 തീയതികളില്‍

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 01 March, 2012
ബ്ലാക്ക്പൂളില്‍ ഫാ: ജോസ് മുളങ്ങാട്ട് നയിക്കുന്ന ദിവ്യകാരുണ്യാനുഭവ ധ്യാനം മാര്‍ച്ച് 9, 10, 11 തീയതികളില്‍
ബ്ലാക്ക്പൂള്‍ ‍: മാര്‍ച്ച് 9, 10, 11 തീയതിക പ്രമുഖ വചന പ്രഘോഷകനും എം.സി.ബി.എസ് കോഴിക്കോട് പ്രവിന്‍ഷ്യാലുമായ ഫാ: ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ദിവ്യകാരുണ്യാനുഭവ ധ്യാനം ബ്ലാക്ക്പൂള്‍ സെന്റ് കെന്റികന്‍സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

ദിവ്യകാരുണ്യത്തിന്റെയും ദൈവവചനത്തിന്റെയും ജീവനും ശക്തിയും കുടുംബ ജീവിതത്തിന്റെ താളലയങ്ങള്‍ ആകാന്‍,
വലിയ നോയമ്പില്‍ ആത്മീയ നവീകരണം പ്രാപിച്ച് കുടുംബങ്ങളില്‍ സ്‌നേഹവും സമാധാനവും നിറഞ്ഞ് ദൈവത്തില്‍ വസിക്കുവാനും ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ത്രിദിന ധ്യാനത്തിലേയ്ക്ക് സീറോ മലബാര്‍ ചാപ്ലിയന്മാരായ ഫാ: മാത്യു ചൂരപ്പൊയ്കയില്‍, ഫാ: തോമസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ക്ഷണിച്ചു.

ധ്യാനം നടക്കുന്ന സ്ഥലം: സെന്റ് കെന്റികന്‍സ് ദേവാലയം, 25 ഏ ന്യൂട്ടന്‍ ഡ്രൈവ്, ബ്ലാക്ക്പൂള്‍, FY38BT.

ധ്യാന സമയം:
09.03.2012(വെള്ളി)- 5pm- 9pm
10.03.2012 (ശനി)- 10am- 5pm
11.03.2012(ഞായര്‍)- 12.30pm- 7pm

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ: മാത്യു ചൂരപ്പൊയ്കയില്‍ 07772026235, തങ്കച്ചന്‍ മാത്യു 01253391075, 07894915145, മാത്യു ജോര്‍ജ് 01253304251, 07588584553.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക