Image

തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 17 June, 2017
തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)
സഹസ്രാബ്ദങ്ങള്‍ മുമ്പ് അറബികളും ചൈനക്കാരും യഹൂദന്മാരും കച്ചവടത്തിനെത്തി ഭാരതത്തിലെ ആദ്യത്തെ ആഗോളവല്‍കൃത തുറമുഖ പട്ടണമായിത്തീര്‍ന്ന കൊച്ചിയില്‍ ഒടുവി' മെട്രോ റെയില്‍ എത്തി. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയുള്ള 13.25 കി.മീ. ലൈന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും ആകെ പത്ത് മിനിറ്റ് മെട്രോയില്‍ സഞ്ചരിച്ച ശേഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റഡിയത്തിനു മുമ്പില്‍ വിരിചൊരുക്കിയ പന്തലിലാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്.

ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എം.പി. 'മേട്രോമാന്‍' ഇ.ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി. ഏലിയാസ് ജോര്‍ജ്, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ അധ്യക്ഷവേദി പങ്കിട്ടു.

മെട്രോ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ട്രയല്‍ റണ്ണിനു പച്ചക്കൊടി കാട്ടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു.

'എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, കൊച്ചി മെട്രോയുടെ പ്രൌഡഗംഭീരമായ ഈ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു' എന്ന് മലയാളത്തില്‍ തുടങ്ങി ഒരു കടലാസും നോക്കാതെ ലളിതമായ ഇംഗ്ലീഷില്‍ ചെയ്ത മോഡിയുടെ പ്രസംഗം പത്തു മിനിറ്റ് നീണ്ടു നിന്നു. മെട്രോയും അതിന്റെ ഭാഗമായി ഇറക്കിയ 'കൊച്ചി വണ്‍' എന്ന സ്മാര്‍ട്ട് കാര്‍ഡും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ള കൊച്ചിക്ക് എക്കാലവും അഭിമാനിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ പദ്ധതിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും യോജിച്ചാണ് ഇത് നടപ്പാക്കുന്നത്. വികസന കാര്യത്തില്‍ ഒന്നിച്ചു നീങ്ങണമെന്നാണ് സംസ്ഥാനത്തിന്റെ നയം. മെട്രോ വിജയിപ്പിക്കുന്നതില്‍ ഇ. ശ്രീധരനും അന്യസംസ്ഥാന തൊഴിലാളികളും നല്‍കിയ സേവനങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. തൊഴിലാളികള്‍ക്ക് ഒരുദിവസത്തെ സൌജന്യ യാത്ര അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

മേട്രോമാന്‍ ഇ. ശ്രീധരന്റെ സേവങ്ങള്‍ എടുത്തു പറഞ്ഞപ്പോഴെല്ലാം ഉയര്‍ന്ന കരഘോഷം സദസ്സില്‍ മറ്റൊലിക്കൊണ്ടു. ഏലിയാസ് ജോര്‍ജിന് സ്വാഗത പ്രസംഗം ഒരുമിനിറ്റ് നിര്‍ത്തി വക്കേണ്ടതായും വന്നു.

ഇന്ത്യയിലെ ഏറ്റം മനോഹരമായ അന്താരാഷ്ട്ര വിമാനത്താവളവും വിമാന വാഹിനി വരെ നിര്‍മിക്കുന്ന കപ്പല്‍ശാലയും ഉള്ള കേരളത്തിലെ ഏറ്റം തിരക്ക് പിടിച്ച ഈ വാണിജ്യ തലസ്ഥാനത്തിന്റെ കിരീടത്തി.ല്‍ ഏറ്റം ഒടുവില്‍ ചാര്‍ത്തപ്പെടുന്ന തൂവലാണ് മെട്രോ റെയില്‍. അമ്പത്തഞ്ചു രാജ്യങ്ങളിലെ നൂറ്റമ്പത്തെട്ടാം നഗരമായി കൊച്ചിക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു.

ലോകത്തിലെ ആദ്യത്തെ മെട്രോ ലണ്ടനില്‍ തുറന്നു നൂറ്റമ്പതു വര്‍ഷവും അമേരിക്കയിലെ ആദ്യത്തെ മെട്രോ ചിക്കാഗോയില്‍ തുറന്നു നൂറ്റിരുപതു വര്‍ഷവും കഴിഞ്ഞാണ് കൊച്ചിക്ക് ഈ സൌഭാഗ്യം കൈവന്നത്. മെട്രോകള്‍ തുറക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലാണ് ഇന്ന് കിടമത്സരം. ലോകത്തില്‍ ഏറ്റം തിരക്കുള്ള മെട്രോ ബെയ്ജിങ്ങിലാണ്. ഏറ്റം വലുത് ഷാങ്ങ്്ഹായിലും. ഇന്ത്യയില്‍ ആദ്യത്തെതു കൊല്‍ക്കത്തയില്‍ 1984 ല്‍ തുറന്നു. ഏറ്റം ഒടുവിലത്തേതു ഇന്നിതാ കൊച്ചിയിലും.

ഇരുപത്തഞ്ചു കിലോമീറ്റര്‍ നീളത്തി.ല്‍ 5182 കോടി രൂപ മുടക്കില്‍ നിര്‍മ്മിക്കുന്ന റെയില്‍പാതയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ദൂരമാണ് ഇപ്പോള്‍ സജ്ജമായിരിക്കുന്നത്. ബാക്കി തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ പേട്ട വരെയുള്ള പണി നടന്നു കൊണ്ടിരിക്കുന്നു. മഹാരാജാസ് കോളേജ് വരെയുള്ള അഞ്ചു കി.മീ. സെപ്ടംബറില്‍ ഓണത്തോടെ തുറക്കാനാവുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ ഏറ്റം തിരക്കുപിടിച്ച നഗരമാണ് കൊച്ചി.. അറനൂറ്റമ്പത് പ്രൈവറ്റ് ബസുകളും കെഎസ്ആര്‍ടിസി വക ബസുകളും പുതുതായി വന്ന ലോ ഫ്‌ലോര്‍ ബസുകളും ഓടിയിട്ടും തീരാത്ത യാത്രാപ്രശ്‌നത്തിനു ഇതോടെ ഒട്ടൊക്കെ പരിഹാരമാകും.. പ്രതിദിനം 3.85 ലക്ഷം യാത്രക്കാര്‍ മെട്രോ ഉപയോഗിക്കുമെന്നു കണക്കാക്കുന്നു.

ആലുവാ മുതല്‍ പാലാരിവട്ടം വരെ പതിനൊന്നു സ്റ്റേഷനുകളാണ് ഉള്ളത്. എണ്‍പത് കി.മീ. സ്പീഡില്‍ 24 മിനിറ്റ് കൊണ്ടു ഈ ദൂരം കവര്‍ ചെയ്യാന്‍ കഴിയും. ആലുവ പേട്ട റൂട്ടില്‍ ആകെ 22 സ്റ്റേഷനുകള്‍ ഉണ്ടാകും. പത്തു രൂപമുതല്‍ 60 രൂപ വരെ ആയിരിക്കും ചാര്‍ജ്. അതായതു കി.മീ.നു മൂന്നു രൂപ. ആലുവ പാലാരിവട്ടം നിരക്ക് നാല്‍പതു രൂപ. സ്ഥിരം യാത്രക്കാര്‍ക്ക് ഇരുപതു ശതമാനം ഡിസ്‌കൌണ്ട് അനുവദിക്കും.

കേന്ദ്ര ഗവര്‍മെണ്ടും സംസ്ഥാന ഗവര്‍മെന്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫ്രഞ്ച് ധനസഹായവും കാനറ ബാങ്കില്‍ല്‍ നിന്നുള്ള വായ്പയും സഹായകരമായി. ഫ്രഞ്ച് സ്ഥാപനമായ അല്‍സ്റ്റോം ആന്ധ്രയില്‍ നിര്‍മിച്ചതാണ് ട്രെയിന്‍. ഏതൊരു വിദേശ മെട്രോയോടും കിടപിടിക്കത്തക്ക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ആകെ അഞ്ഞൂറ് തൂണുകളിലാണ് റെയി.ല്‍പാത ഉറപ്പിച്ചിട്ടുള്ളത്. ഒന്നരാടന്‍ തൂണുകളില്‍ തലകീഴായി (വെര്‍ട്ടിക്കല്‍) ഗാര്‍ഡനുകള്‍ ഉണ്ട്. ട്രെയിനിനു ഉള്ളിലും സ്‌റെഷനുകളിലും തൂണുകളിലും പരസ്യങ്ങള്‍ പതിപ്പിക്കുന്നനുള്ള അവകാശം ലേലം ചെയ്തു നല്‍കുന്നതില്‍ നിന്ന് നല്ലൊരു വരുമാനം ഉണ്ടാവും.

നെടുന്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്കും ജില്ലാ തലസ്ഥാനമായ കാക്കനാട്ടേക്കും മെട്രോ നീട്ടാന്‍ ആലോചനയുണ്ട്.

ട്രെയിനും ബസിനും ബോട്ടിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് 'കൊച്ചി വണ്‍' എന്ന സ്മാര്‍ട്ട് കാര്‍ഡ്. രാജ്യത്ത് ആദ്യമാണ് ഇത്തരം കാര്‍ഡ് ഉപയോഗിക്കുക. ഷോപ്പിങ്ങിനും ഉപയോഗിക്കാം.

കൊച്ചി മെട്രോക്ക് പലവിധ പ്രത്യേകതകള്‍ ഉണ്ട്. പണി ആരംഭിച്ചതിനു ശേഷം ഇത്ര വേഗം പൂര്‍ത്തിയാക്കിയ മറ്റൊരു മെട്രോ ഇന്ത്യയില്‍ ഇല്ല. ട്രെയിന്‍ ഓടിക്കാന്‍ വേണ്ട വൈദ്യുതിയുടെ നല്ലൊരു ശതമാനം സ്‌റെഷനുകള്‍ക്ക് മുകളില്‍ ഉറപ്പിച്ച സോളാര്‍ പാനലുകള്‍ വഴി സംഭരിക്കുന്നു. ട്രെയിന്‍ ഓടിക്കാനും ടിക്കറ്റിംഗിനും മറ്റുമായി കുടുംബശ്രീകളില്‍ നിന്ന് അഞ്ഞൂറു പേരെ നിയമിച്ചു. ട്രെയിന്‍ ഡ്രൈവര്‍മാരില്‍ 25 പേര്‍ ഭിന്നലിംഗക്കാര്‍ (ട്രാന്‍സ്‌ജെണ്ടെര്‍) ആണെന്ന സവിശേഷതയുമുണ്ട്.

ഏതായാലും കൊച്ചിയുടെ ഹരിതഭംഗിക്ക് പാദസരം തീര്‍ത്തു കൊണ്ടുള്ള മെട്രോ റെയില്‍ പാത, വാസ്‌കോ ഡ ഗാമയും റോബര്‍ട്ട് ബ്രിസ്റ്റോയും ലോര്‍ഡ് വില്ലിംഗ്ഡനും ഭാവന ചെയ്തതിനു അപ്പുറത്തേക്കുള്ള ഒരു ആകാശ വിതാനം കൊച്ചിയില്‍ സൃഷ്ടിച്ചിരിക്കയാണ്.

റീമ കല്ലിങ്കല്‍ നായികയായി കൊച്ചി മെട്രോയെപ്പറ്റി ഒരു സിനിമ വരുന്നു എന്നതാണ് ഏറ്റം ഒടുവിലത്തെ വിശേഷം. 'അറബിക്കടലിന്റെ റാണി ദി മെട്രോ വുമണ്‍' എന്ന് പേരുള്ള ചിത്രത്തില്‍ എം. മാധവന്‍ എന്ന മെട്രോമാന്റെ പിറകെ കൂടുന്ന തൃപ്പൂണിത്തുറക്കാരി സെയില്‍സ്‌ഗേള്‍ ആയി റീമ അഭിനയിക്കും. എം. പദ്മകുമാറും എസ്. സുരേഷബാബുവും ആണു സംവിധായകര്‍.

(ആദ്യത്തെ നാലു ചിത്രങ്ങള്‍: എസ്.രമേശ്, എ.എസ്.ശരത്, പിആര്‍ഡി)
തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)തുറമുഖ പട്ടണത്തിനു പാദസരം തീര്‍ക്കുന്ന കൊച്ചി മെട്രോ മോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക