Image

ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍

Published on 01 March, 2012
ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍
കൊച്ചി: ആലപ്പുഴ തീരത്തിന് സമീപം മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ തുടങ്ങിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. നാല് കപ്പലുകളും ഒരു ഡോണിയര്‍ വിമാനവും തിരച്ചില്‍ നടത്തുന്നുണ്ട്. ആലപ്പുഴ തീരത്തിന് 15 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നതെന്ന് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണ നാവിക കമാന്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഐ.എന്‍.എസ് സര്‍വേക്ഷക്, ഐ.സി.ജി.എസ് സാവിത്രിഭായ് ഫുലെ, കോസ്റ്റ് ഗാര്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളായ സി 144, സി 143 എന്നിവയും ഡോണിയര്‍ വിമാനവുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാവികസേനയുടെ ഒരു കപ്പല്‍കൂടി ഉടന്‍ തിരച്ചിലിനുവേണ്ടി പുറപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക