Image

സ്വര്‍ണം പവന് 640 രൂപ കുറഞ്ഞു

Published on 01 March, 2012
സ്വര്‍ണം പവന് 640 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 640 രൂപ കുറഞ്ഞ് 20480 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 2560 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വിലിയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആഗോള സാമ്പത്തിക രംഗം മെച്ചപ്പെട്ടേക്കുമെന്ന അനുമാനത്തെ തുടര്‍ന്ന് സ്വര്‍ണത്തിന് വില ട്രോയ് ഔണ്‍സിന് 5 ശതമാനം കുറഞ്ഞിരുന്നു. ബുധനാഴ്ച വില 1,688.44 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കന്‍ സമ്പദ്‌രംഗം തിരിച്ചു വരവിന്റെ പാതയിലാണെന്നും കൂടുതല്‍ ഉത്തേജന നടപടികള്‍ ആവശ്യമില്ലെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍നാന്‍കെ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. അതേസമയം, സാമ്പത്തിക രംഗത്തുണ്ടായ പുരോഗതി സ്ഥിരമാണെന്ന് കരുതാനാവില്ലെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണ വില തിരിച്ചു കയറാന്‍ തന്നെയാണ് സാധ്യതയെന്നും ഇവര്‍ നിരീക്ഷിക്കുന്നു.


എന്നാല്‍, ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണം വ്യാഴാഴ്ച്ച തിരിച്ചു കയറിയി. ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 12.88 ഡോളര്‍ വര്‍ധനയോടെ 1724.18 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക