Image

ഫൊക്കാന ടുഡേ റിലീസ് ചെയ്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 14 June, 2017
ഫൊക്കാന ടുഡേ റിലീസ് ചെയ്തു.
ഫൊക്കാനയുടെ ക്വാര്‍ട്ടര്‍ലി ന്യൂസ് പേപ്പര്‍ ആയ ഫൊക്കാന ടുഡേയുടെ റിലീസ് കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ആലപ്പുഴയില്‍  നടന്നു. ഫൊക്കാന ടുഡേ ചീഫ് എഡിറ്റര്‍  ഡോ . മാത്യു വര്‍ഗിസ്ഉം  അസ്സോസിയേറ്റ് എഡിറ്റര്‍ ഗണേഷ്  നായരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഫൊക്കാന ടുഡേ എന്തുകൊണ്ടും പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയിരുന്നു. ഈ ന്യൂസ് പേപ്പര്‍ പ്രൌഢഗഭീരമായി പുറത്തിറക്കാന്‍ കഴിഞ്ഞതില്‍  അതിയായ സന്തോഷം ഉണ്ടെന്ന് അവര്‍ അറിയിച്ചു. മാലയാളി സമൂഹം നേരിടുന്ന ഗൗരവമേറിയ പല പ്രശ്‌നങ്ങളും പ്രവാസി  മലയാളി കളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും കൂടെയാണ് ഫൊക്കാന ടുഡേയുടെ ലക്ഷ്യം. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടെങ്കില്‍ പല പ്രശ്‌നങ്ങളും നിഷ്പ്രയാസം സഫലമാക്കാവുന്നതേ ഉള്ളൂ.

ഫൊക്കാനാ ടുഡേയുടെ ആദ്യപ്രതി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്  നല്‍കി  ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,  ജോയ് ഇട്ടന്‍, ജോര്‍ജി വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍,  ജോസ് കാനാട്ട്,  മാധവന്‍.ബി നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുധാ കര്‍ത്ത, ഡോ.മാത്യു വര്‍ഗീസ്, അബ്രഹാം കളത്തില്‍, സണ്ണി മറ്റമന ,അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ഡോ. അനിരുദ്ധന്‍, ടി എസ് ചാക്കോ, ജോര്‍ജ് കോരത്ത്,  മാത്യു കൊക്കുറ, മോഡി ജേക്കബ്  എന്നിവരും പങ്കെടുത്തു.

ഫൊക്കാന ടുഡേ റിലീസ് ചെയ്തു.
ഫൊക്കാന ടുഡേ റിലീസ് ചെയ്തു.
ഫൊക്കാന ടുഡേ റിലീസ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക