Image

പിറ്റ്‌സ്ബര്‍ഗില്‍ ഒരു ശാലിനി (കവിതകള്‍ : പി. ഹരികുമാര്‍ പി.എച്ച്.ഡി.)

പി. ഹരികുമാര്‍ പി.എച്ച്.ഡി. Published on 14 June, 2017
പിറ്റ്‌സ്ബര്‍ഗില്‍ ഒരു ശാലിനി  (കവിതകള്‍ : പി. ഹരികുമാര്‍ പി.എച്ച്.ഡി.)
പിറ്റ്‌സ്ബര്‍ഗില്‍ ഒരു ശാലിനി 

വിസിറ്റിങ്ങ് വിസയില്‍
അച്ഛനെത്തിയപ്പോള്‍
ശാലിനി:
'അതേയ് നിങ്ങളിനി
സ്റ്റീല്‍ഗ്ലാസില്‍ കഴിച്ചാമതി.'
'ഉം...?'
'അയ്യോ അച്ഛന്‍!'
കേബിളില്‍ പാതിരാഫിലിമിന്റെ
നീലമൂളലും, ഞരക്കവും
വല്ലാതുയരുമ്പോള്‍
റിമോട്ടെടുക്കുന്നു ശാലിനി....
പിറ്റ്‌സ്ബര്‍ഗിലെ അമ്പലത്തില്‍
ഹനുമാനെചൂണ്ടി
'മമ്മാ ബൗ ബൗ' ന്നു പറയുന്ന
മോളുടെ
വാപൊത്തുന്നു ശാലിനി....
ചീറിപ്പായുന്ന
ഹൈവേലെയിനുകള്‍ക്കിടയില്‍
നീളന്‍മുടിയും,
സെറ്റുമുണ്ടുമൊരുമിച്ചൊതുക്കുവാന്‍
കൈകള്‍ തികയാതെ
കഷണിക്കുന്നു
ശാലിനി.

ഫോര്‍ട്ടിനയന്‍ നയന്റിനയന്‍

അളിയാ നോക്ക്
സ്‌പെഷ്യല്‍ ഓഫര്‍
വെറും നാപ്പതു ഡോളറ്!
നാപ്പതല്ല മോനേ, അതമ്പതാ
പിന്നെ ടാക്‌സൊണ്ടാവും വേറെ.
ഛെ, ഇതിനൊക്കെയെവിടാ ടാക്‌സ്?
ഉം...ഉം...ചെല്ലുമ്പഴറിയാം.
അളിയാ ഈസി ഇന്‍സ്റ്റാള്‍മെന്റൊണ്ടത്ര!
ശരിയാ.... ആദ്യം പലിശപിടിക്കും
പിന്നെ മൊതല്
തവണ മൊടങ്ങിയാ
കയ്യാങ്കളിയുമാകും.

2
എന്റളിയാ
നീ പറഞ്ഞതാരുന്നു ശരി....
അതിനൊന്നുമൊരു കുറവുമുണ്ടായില്ല
ശരിക്കൊള്ള രസീതും തന്നു.
പക്ഷെ അതിനിടെയവളുമാര്
പോക്കറ്റുതപ്പിയതറിഞ്ഞില്ല....
ഐഡീം ക്രെഡിറ്റ്കാര്‍ഡുമൊക്കെ
പിന്നേമൊണ്ടാക്കാം.
പക്ഷെ, എന്റമ്മച്ചീയെടെ
ആകെയൊണ്ടാരുന്ന ഫോട്ടോ...!



പിറ്റ്‌സ്ബര്‍ഗില്‍ ഒരു ശാലിനി  (കവിതകള്‍ : പി. ഹരികുമാര്‍ പി.എച്ച്.ഡി.)
Join WhatsApp News
James Mathew, Chicago 2017-06-14 13:42:58
കവിതയുടെ ഒരു സുഖം കിട്ടുന്നില്ല . എന്തായാലും ശശിയെപോലുള്ളവർ ഇതാസ്വദിക്കുന്നു . രാത്രീയെ മനോഹരമാക്കുന്നവനല്ലേ ശശി. ശശിയില്ലായിരുന്നെങ്കിൽ രാത്രിയുടെ ഗതി എന്താകുമായിരുന്നു. ഓ ഞാനും കവിത പാടിപോകുന്നു.
Dr.Sasi 2017-06-14 15:41:56
അമേരിക്കയിലെ  സമകാലീന ജീവിതത്തിലെ സമഗ്രമായ സംഭവ വികാസങ്ങൾ നമ്മുടെ സംസ്കാരങ്ങളിലിൽ നിന്നും പല പ്രകാരത്തിൽ വൈവിധ്യത പുലർത്തുന്നത് കവി കാണുമ്പോൾ പഴയ രീതിയിൽ നിന്നും വ്യതിചലിച്ച്‌  തികച്ചും പുതിയ രീതിയിൽ കവിത എഴുതുന്നത് തെറ്റാണു എന്ന് കാണുന്നവരും അല്ല ശരിയാണെന്നു കാണുന്നവരുമുണ്ട് . ഓരോ പുതിയ വഴികൾ കാണുമ്പോൾ അരിശം തോന്നൽ സ്വാഭാവികം .സമൂഹം ഒരാളെ തട്ടി പൊത്തി താരാട്ടു പാടി ഉറക്കാനാണ്‌  എപ്പോഴും ശ്രമിക്കുന്നത് ! ഉണർത്താൻ ആരും ശ്രമിക്കാറില്ല.വിചിത്ര സ്വഭാവമുള്ള കവികൾ കവിത എഴുതുമ്പോൾ  കവിതയിൽ വിചത്ര മാർഗങ്ങൾ ,ശൈലി ,ഭാഷ  എല്ലാം വന്നു ചേരുന്നത് കവിയുടെ മാത്രം ഭാവപ്രകാശമാണ് .കവിത വരുന്ന വഴി കവിയുടെ സ്വഭാവമനുസരിച്ചു മൂന്നായി തരം തിരിക്കാവുന്നതാണ് .ഒന്ന് : സുകുമാരം ,രണ്ടു : വിചിത്രം ,മുന്ന് :മധ്യമം .അമേരിക്കയിലെ കവികളെല്ലാം മധ്യമത്തിലാണ് കവിത എഴുതുന്നത് .എന്നാൽ വിചിത്ര രീതിയിൽ കവിത എഴുതുന്ന രണ്ട് കവികളാണ് ഡോ. കുഞ്ഞാപ്പുവും ഡോ . ഹരികുമാറും .പുതിയ രീതികളാണ് കാലം കടന്നുപോകുമ്പോൾ പഴയ രീതികളാകുന്നത് എന്ന യാഥാർഥ്യം വിവാദജനകമായി തീരാം.പിന്നീട് അത് ജനകിയമായി മാറുകയും ചെയ്യുന്നു !ഒരു  കാലത്തു ഹൈക്കു കവിതകൾ വിചിത്രങ്ങളയിരുന്നു !ഇന്നോ ?
(ഡോ.ശശിധരൻ )
വിദ്യാധരൻ 2017-06-14 21:21:20
സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ഒരു ഗവേഷകന് ഏതു സൃഷ്ടിയുടെയും പിന്നിൽ ഒരച്ചടക്കം കണ്ടെത്താൻ കഴിയും.  ഒരു സാധാരണക്കാരന്റെ കാഴ്ചക്ക് അഗോചരമായിരിക്കുന്ന ഈ അച്ചടക്കത്തെ  സാധാരണ മനസ്സുകൾക്ക്  ഗോചരമാക്കി  കൊടുക്കുമ്പോൾ അവർ അതിൽ ഒതുങ്ങി ഇരിക്കുന്ന സൗന്ദര്യത്തെ കാണുകയും ആനന്ദ നൃത്തം വയ്ക്കുകയും ചെയ്യും.  അതുപോലെ ഒരു  കവിയും/കവിയത്രിയും  ഒരു ഗവേഷകനിൽ നിന്ന് വിഭിന്നരല്ല.  അതാര്യമായതിനെ സുതാര്യമാക്കുന്ന ഋഷികളാണ് കവികൾ എന്നാണ് ഡോ. ലീലാവതി പറഞ്ഞിരിക്കുന്നത്. കവിതയുടെ ചരിത്രത്തിൽകൂടി കടന്നു പോയാൽ ഒന്ന് വ്യക്തമാണ് കവിതക്കും സാഹിത്യ രചനയ്ക്കുമൊക്കെ  അടിസ്ഥാനപരമായി ചില ചട്ടങ്ങളുണ്ട്. അത് ചരിത്രത്തിൽകൂടി കടന്നു പോകുന്നവർക്ക് വളരെ വ്യക്തമായി കാണാൻ കഴിയും.  പിന്നെ ഒരു ഗവേഷകനും ഒരു പ്രധാന ഉപദേശകാണില്ലാതെ അവന്റെ പ്രബന്ധത്തെ അവതരിപ്പിക്കാനാവില്ല.  അല്ലെങ്കിൽ നാം പുതിയതായ മാർഗ്ഗങ്ങൾ വെട്ടിതുറക്കുമ്പോൾ അത് പഴയപാതയെ പരിപൂർണ്ണമായി നശിപ്പിക്കുന്നില്ല ' മലയാള കവിതകളുടെ തുടക്കം കേരള ഭാഷയും സംസ്കൃതവും ചേർന്ന മണിപ്രവാളത്തിലൂടെയാണ് പിന്നീടത് ചമ്പുക്കളും സന്ദേശ കാവ്യങ്ങൾ, നിരണം കവിതകൾ, കൃഷ്‌ണഗാഥ, മദ്ധകാല ചമ്പുക്കൾ, ഭക്തികാവ്യങ്ങൾ ആട്ടക്കഥകൾ, കുഞ്ചൻനമ്പ്യാർ കവിതകൾ രാമപുരത്തു വാര്യരുടെ വഞ്ചിപ്പാട്ട്വരെ എത്തി . കുഞ്ചൻ നമ്പ്യാർ മരണമടഞ്ഞ 1770 തൊട്ട് 1829 വരെയുള്ള കാലഘട്ടം മലയാളസാഹിത്യ ചരിത്രത്തിൽ നിശ്ചലമാണെന്നാണ് ചരിത്രം രേഖപെടുത്തിയിരിക്കുന്നത് .  സ്വാതി തിരുനാളിന്റെ ഭരണാരംഭത്തോടെ നിഷ്ക്രിയതയുടെ ആ ഘട്ടം അവസാനിച്ചു.  സ്വാതിതിരുനാൾ ഇരയമ്മൻതമ്പി തുടങ്ങിയവർ മലയാള സാഹിത്യത്തിന് നൽകിയിരിക്കുന്ന സംഭാവനകൾ എത്രയെന്ന് ഈ അല്പ ജ്ഞാനി നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ല .  അദ്ധത്തിന്റ 'ഓമന തിങ്കൾ  കിടാവോ' നിന്നാരംഭിക്കുന്ന താരാട്ട് പാട്ട് കേരളത്തിലെ അമ്മമാരുടെ അധരങ്ങളിൽ നിന്ന് പൊഴിഞ്ഞുവീഴുന്നു . കേരള വർമ്മ വലിയകോയിതമ്പുരാൻ ഏ. ആർ രാജരാജ വർമ്മ തുടങ്ങിയവർ മലയാളത്തിൽ ആധുനികതയുടെ ആരംഭം കുറിച്ച് .  ഇവിടെ ഇവർ ആധുനികതക്ക് തുടക്കം കുറിച്ചതിന് ഒരു കാരണം, കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാള കവിതക്ക് ജീവിതത്തുടുള്ള ബന്ധം കുറഞ്ഞു കുറഞ്ഞു വന്ന് ഇന്നത്തെപ്പോലെ പൊള്ളയായ പുറംതോട് ചായം തേച്ചു മിനുക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് .  ഇത് കവിതയുടെ ചൈതന്യ ശൂന്യയതയിലേക്ക് നയിച്ച്.  ഡോ. കുഞ്ഞാപ്പുവിന്റെ കവിതകളിലും ഡോ. ഹരിഹരന്റെ കവിതകളിലും ജെയിംസ് മാത്യു ചിക്കാഗോ പറഞ്ഞ കവിതയുടെ സുഖം ലഭിക്കാത്തത്തിന്റെ കാരണം ഈ ചൈതന്യ ശൂന്യതയാണ്.  ആധുനികർ എന്ന് പറഞ്ഞു തുണി ഉടുക്കാതെ കവിത എഴുതുന്നവരെ തുണി ഉടുപ്പിക്കണമെങ്കിൽ വ്യത്യസ്ത ചിന്താഗതിക്കാരെങ്കിലും ഉമാകേരളം എഴുതിയ ഉള്ളൂരിന്ഇപ്പോലെയും കേശവീയം കെസിയെപ്പോലെയും ഉള്ളവർ ഉണ്ടായേ തീരു.  ഇവരുടെ ഏറ്റുമുട്ടൽ നഷട്ടപ്പെട്ട ചൈതന്യത്തെ വീണ്ടെടുക്കാൻ കുറച്ചൊക്കെ സാഹായിച്ചു എന്നതിൽ തർക്കമില്ല .  

"മാന്യരാം കവികളെ 
            തളർന്നില്ലെന്നോ നിങ്ങൾ 
ശൂന്യതകളെച്ചൊല്ലി 
            താളുകൾ നിറച്ചിട്ടും" (എഴുത്തുകാരോട് -വയലാർ )  
ക്രിട്ടിക്ക് 2017-06-15 06:29:54
ചിന്തിപ്പിക്കുന്ന ആശയങ്ങൾ നല്ല മലയാള പദങ്ങൾ, അലങ്കാരങ്ങൾ ഉപമകൾ ഇവയെല്ലാം ഒരു കവിതയെ മനോഹരമാക്കിയിരുന്നു ആ സങ്കല്പങ്ങളാണ് ഈ കവിത  തട്ടി തെറിപ്പിക്കുന്നത്‌. വിദ്യാസമ്പന്നരുടെ ഇടയ്ക്ക് അരാജകത്വവാദികൾ ഉണ്ട്.  ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പീ എച്ച ഡി എടുത്ത് പിന്നീട് യൂണബോംബറായ റ്റെഡ് കസാൻസ്കിയെപ്പോലെ ചിലർ മലയാള കവിതയെ നശിപ്പിച്ചേ അടങ്ങു എന്ന തീരുമാനത്തിലാണ്. അതിന് കൂട്ടു നിൽക്കാൻ മറ്റു പലരും.  ഒരു ചെറു കഥ 'കഷണി'ച്ചെഴുതിയാൽ അതെങ്ങനെ കവിതയാകും?  ജെയിംസ് മാത്ത്യുവും വിദ്യാധരനും പറഞ്ഞത് ശരിയാണ്. കവിതയുടെ സുഖം ഇല്ലാത്ത ചൈതന്യം നഷ്ട്ടപ്പെട്ട വികാരം ഇല്ലാത്ത എന്തോ ഒന്ന്.
വായനക്കാരൻ 2017-06-15 06:59:00

നീല ചിത്രങ്ങളെ
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമതെ
രാവുകൾ നിശ്ചലം ശൂന്യമതെ.
ഇടയ്ക്കിടെ മുകിൽ മാറ്റി
എത്തി നോക്കും 'ശശി'
നീ ടോമിനെപ്പോലെ
'പീപ്പിങ് ടോമിനെ'പ്പോലെ.
ഗൂഢമായി നീ ഇങ്ങനെ
ഒളിഞ്ഞു നോക്കുമ്പോൾ
ഞങ്ങടെ സംഗമം വിരസമത്രെ
'ഹരിഹരൻ' ഞങ്ങൾ-
ക്കൊരുക്കിയ തല്പത്തിൽ
ലൈറ്റടിച്ചെന്തിനലട്ടുന്നിങ്ങനെ?

ഹരിഹരൻ =വിഷ്ണുവും ശിവനും ചേർന്ന മൂർത്തി (ഇരട്ടപ്പൻ)
ശശി -ചന്ദ്രൻ, തിങ്കൾ

HI koo 2017-06-15 13:36:54
മുകളിൽ നീലാകാശം
   താഴെ സുശീല 
ടീവിയിൽ നീലചിത്രവും 
ഹൈക്കു 2017-06-15 11:28:14
വെട്ടൊന്ന്
 മുറി രണ്ട്
 പുതുകവിത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക