Image

അദൃശ്യ നൊമ്പരം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 13 June, 2017
അദൃശ്യ നൊമ്പരം (കവിത: രാജന്‍ കിണറ്റിങ്കര)
കണ്ണിനും കാഴ്ചയില്ല
കാതും കേള്‍ക്കില്ല
എന്നിട്ടും
വൃദ്ധാശ്രമത്തിലേക്കുള്ള
ആ യാത്രയില്‍
ഒരായുസ്സ് മുഴുവന്‍
ഓടി തളര്‍ന്ന
വീടിന്റെ
പടിയിറങ്ങുമ്പോള്‍
അമ്മ അറിഞ്ഞതും
കണ്ണ് നനഞ്ഞതും
എങ്ങനെയെന്നറിയില്ല..
Join WhatsApp News
Dr. Sasi 2017-06-14 04:09:11
സംസ്കൃതത്തിലെ 'മാതൃ'  എന്ന ശബ്ദത്തിൽ നിന്നാണ്  'മദർ ,മാതാവ് , 'അമ്മ ' എന്ന ശബ്ദങ്ങളുടെ ഉറവിടം.മാതാവ് എന്നാൽ അളക്കുന്നവൾ എന്നാണ് അർഥം . എന്ത് അളക്കുന്നവൾ ? കുട്ടികളുടെ വൈചാരികവും വൈകാരികവുമായ മനസ്സ് അളക്കാൻ കഴിയുന്നവൾ.അതുകൊണ്ടു അമ്മക്ക് കണ്ണ് ഇല്ലെങ്കിലും , കാത് ഇല്ലെങ്കിലും കാര്യങ്ങൾ  മനസ്സ്കൊണ്ട്  ദർശിക്കാൻ കഴിയുന്നവളാണ് .ഒരു കാര്യം തീർച്ച ! ആ അമ്മയുടെ കണ്ണ് നനഞ്ഞിട്ടുണ്ടെങ്കിൽ , അതിനു കാരണമായ മകളോ ,മകനോ അത് പോലെ കരയും എന്നത് നൂറ് ശതമാനം ഉറപ്പു തന്നെ !ഈ ലോകത്തിൽ നമ്മെ ചതിക്കാത്ത ഒരേ ഒരു വ്യക്തിയുണ്ടെങ്കിൽ ,ആളുണ്ടെകിൽ അത്  നമ്മുടെ 'അമ്മ ,അമ്മ മാത്രം !! അമ്മയെ ദൈവത്തെ പോലെ കാണാനാണ്‌  അമ്പലങ്ങളിൽ നിന്നും ,പള്ളികളിൽ നിന്നും ,സ്കൂളിൽ നിന്നും എന്നെ ചെറുപ്പകാലങ്ങളിൽ പഠിപ്പിച്ചിരുന്നത് .പൂർണമായും തെറ്റ് .അമ്മയെ ദൈവത്തെ പോലെയല്ല , അമ്മയെ ദൈവമായി തന്നെ കാണണം  എന്നതാണ് ശരി.
(ഡോ.ശശിധരൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക