Image

നടിയെ തട്ടിക്കൊണ്ടുപോയ കേസ്: കോടതിയില്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് സൂചന

Published on 12 June, 2017
നടിയെ തട്ടിക്കൊണ്ടുപോയ കേസ്: കോടതിയില്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് സൂചന
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സൂചന. പ്രതികളായ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇവര്‍ അഭിഭാഷകര്‍ വഴി വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് വിവരം. 

എന്നാല്‍, ഇന്നലെ പരിഗണിക്കാനിരുന്ന ഇവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഈമാസം 17ലേക്കാണ് കേസ് മാറ്റിയത്. 

തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയില്‍ നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍, ഇത് നിരാകരിച്ച് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തലാവും പ്രതികള്‍ നടത്തുകയെന്നാണ് വിവരം. ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പ്രതികള്‍ ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

Join WhatsApp News
സത്യപാലൻ 2017-06-12 14:11:38
ഏതു വമ്പൻ സൂപ്പർ സ്റ്റാർ ആയാലും പിടിക്കണം. പണത്തിലും സൂപ്പർസ്റ്റാർ ഉമ്മാക്കിയിൽ ഒന്നും മയങ്ങരുത് .  ഈത്തരം  തറ സൂപ്പർകൾ ആരായാലും അവന്മാരേയും അവളുമാരായും USA  യിൽ  വൻ പണവും കൊടുത്തു തൊഴുതു കൊണ്ടുവരുന്ന സ്പോന്സർസ് , നടത്തുന്ന അച്ഛൻ, മറ്റു പുജാരികളെയും നമ്മൾ ബോയ്‌കോട്ട് ചെയ്യണം . പിന്നെ ഉപ്പു തിന്നവൻ വള്ളം കുടിക്കണം. ഈത്തരം വല്ലതും ചെയ്തത്  വല്ല കൂലികളോ, അന്യ സ്റ്റേറ്റ് കൂലികളോ ആയിരംന്നെങ്കിൽ  എപ്പോൾ തന്നെ നമ്മുടെ പോലീസും സിസ്റ്റവും ഇടിച്ചു പഞ്ചർ    ആകുമായിരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക