ന്യു യോര്‍ക്ക്: രണ്ടാഴ്ച മാത്രം പ്രായമുള്ള മലയാളി കുഞ്ഞിനെ
തല്ലിയ നാനിയെ (ആയ) പോലീസ് അറസ്റ്റ് ചെയ്തു. ലോംഗ് ഐലന്‍ഡിലെ
സെറിങ്ങ്ടണിലാണു സംഭവം.
see latest: http://newyork.cbslocal.com/2017/06/05/long-island-nanny-arrest-advice/
ജൂണ്‍ 2 വെള്ളിയാഴ്ച രാത്രി ഒന്നരയോടെ കുഞ്ഞു വല്ലാതെ കരയുന്നതു
കേട്ടാണു മാതാപിതാക്കള്‍ ഉണര്‍ന്നത്. സംശയം തോന്നിയ അവര്‍ വീഡിയോ ക്യാമറയിലെ
ദ്രുശ്യങ്ങള്‍ പരിശോധിച്ചപ്പോല്‍ കുട്ടിയെ നോക്കാന്‍ ഏല്പിച്ച സ്റ്റേസി
സകരന്‍ (57) കുട്ടിയെ ചീത്ത വിളിക്കുന്നതും മുഖത്തു കൈ കൊണ്ട്
അടിക്കുന്നതും കണ്ടു.
മുന്‍ ദിനങ്ങളിലും മെയ് 30-നും കുട്ടിയെ ചീത്ത പറയുന്നതും അടിക്കുന്നതും വീഡിയോയില്‍ കണ്ടു.
കരയുന്ന കുട്ടിയെ നിഷ്‌കരുണം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിപ്പിടിച്ച് അടിക്കുകയായിരുന്നു.
തുടര്‍ന്നു പോലീസിനെ അറിയിച്ചു.
പുലര്‍ച്ചെ നാലു മണിയോടെ നാനിയെ അറസ്റ്റ്
ചെയ്തു. അവര്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി ആക്രമണം, കുട്ടിയെ ഉപദ്രവിക്കല്‍
തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു