Image

ജലീറ്റ് ജോര്‍ജ് 2017 ലെ വാലിഡക്‌റ്റോറിയന്‍

ലാലി ജോസഫ് ആലപ്പുറത്ത് Published on 07 June, 2017
ജലീറ്റ് ജോര്‍ജ് 2017 ലെ വാലിഡക്‌റ്റോറിയന്‍
ഡാലസ്:  ഇര്‍വിംഗ് വാലിറാഞ്ചിലുള്ള റാഞ്ച് വ്യൂ ഹൈസ്‌ക്കൂള്‍ (CFB, ISD) 2017 ലെ  വാലിഡക്‌റ്റോറിയന്‍ ആയി ജലീറ്റ് ജോര്‍ജ് ഗ്രാജുവേറ്റ് ചെയ്തു.  IB പ്രോഗ്രാമിലും SAT  ലും ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. 

ദൈവാനുഗ്രവും അദ്ധ്യാപകരുടെ പ്രോത്‌സാഹനവും കുടുംബത്തിന്റെ പിന്തുണയും ആണ് ഈ വിജയത്തിന്റെ പിന്നില്‍ എന്ന് യു.എന്‍.ടി യിലെ കൊളോസിയത്തില്‍ വച്ച് നടന്ന ഗ്രാജുവേഷന്‍ സെറിമണിയിലെ വാലിഡക്‌റ്റോറിയല്‍ പ്രസംഗത്തില്‍ ജലീറ്റ് അനുസ്മരിച്ചു. 

മെഡിസിനില്‍ ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ജലീറ്റ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ കാക്കല്ലില്‍ ജോര്‍ജ്കുട്ടി തോമസ് സി.പി.എ യുടേയും ജെസി പോള്‍ ജോര്‍ജിന്റെയും മകളാണ്. ബ്രയന്‍ ജോര്‍ജ് സഹോദരന്‍.
ജലീറ്റ് ജോര്‍ജ് 2017 ലെ വാലിഡക്‌റ്റോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക