Image

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു - മന്ത്രി സുധാകരന്‍

Published on 05 June, 2017
സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു  - മന്ത്രി സുധാകരന്‍

ആലപ്പുഴ: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍. വനം വകുപ്പ് സംഘടിപ്പിച്ച ജില്ലതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒരു വനിത സംഘടനയും  പെണ്‍കുട്ടി ചെയ്ത നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല.  തിരുവനന്തപുരത്തുണ്ടായ  പോലെ മകള്‍ക്കെതിരെ സാക്ഷി പറയാന്‍ ഒരു അമ്മയും നടക്കരുത്. സ്വാമിയെ വിളിച്ച് പ്രായപൂര്‍ത്തിയായ മകളുള്ള വീട്ടില്‍ താമസിപ്പിച്ചത് അധികപ്പറ്റാണ്. അതിന് ന്യായീകരണമില്ല. മൂന്നുവര്‍ഷം മുമ്പ് ലിംഗഛേദം  വിഷയമാക്കി താന്‍ കവിത എഴുതിയിരുന്നു. 
 
ഇക്കാലത്ത് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് നല്ല ധൈര്യം വേണം. ഒരുത്തന്‍ ആക്രമിക്കാന്‍ വന്നാല്‍ നന്നായി കൈകാര്യം ചെയ്ത് വിടണം. പെണ്‍കുട്ടികള്‍ ആണുങ്ങളേക്കാള്‍ ശക്തിയുള്ളവരാണ്. ആക്രമിക്കാന്‍ വരുമ്പോള്‍ ശക്തി പ്രയോഗിച്ചാല്‍ മതി അദ്ദേഹം പറഞ്ഞു. 

Join WhatsApp News
philip 2017-06-05 12:35:51
ജീൻസ്‌ ധരിച്ചായിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നു . 
കത്രീന 2017-06-05 13:22:33
ആ സൂര്യനെല്ലിക്കാരി പെങ്കൊച്ചിനെ പീഡിപ്പിച്ചവന്റെ ലിംഗം മുറിക്കാമെങ്കിൽ മന്ത്രി സുധാകരൻ ഒരവാർഡ്‌ കൊടുക്കാമായിരുന്നു.
Dr.Sasi 2017-06-06 09:19:12
താങ്കൾ അങ്ങേയറ്റത്തെ ഗവേഷണം ചെയ്ത് വളരെ ക്രിയാത്മകമായി രചിച്ച ലിംഗഛേദ
കവിത  സമുഹത്തിൽ പ്രായോഗികമായതിനു സാംസ്കാരിക വകുപ്പിന്റെ മന്ത്രി ബാലൻറെ ഒരു പുരസ്‍കാരവും ,വിദ്യാഭ്യാസ മന്ത്രിയുടെ  ശ്രീ രവീന്ദ്രനാഥിന്റെ ശ്രദ്ധയിൽപെടുത്തി അടുത്ത അധ്യയനം മുതൽ പ്രൈമറി സ്കൂൾ തലംമുതൽ ഈ കവിത ഒന്നാം പിരീഡിൽ തന്നെ പഠിപ്പിക്കട്ടെ !അടുത്ത കവിതക്കുള്ള സാഹിത്യ അക്കാഡമി അവാർഡും ലിംഗ കവിതയ്ക്ക് തന്നെ ശുപാർശ നല്കാൻ മുഖ്യമന്ത്രി വിജയനും താല്പര്യം കാണാതിരിക്കില്ല. ഇത്തരത്തിലുള്ള കവിതകൾ താങ്കളുടെ വിചാരസരണിയിൽ ധാരാളമുണ്ടെന്നു രാഹുൽ ഈശ്വരന് താങ്കൾ കൊടുത്ത മറുപടിയിൽ ഉണ്ടെന്നു യുട്യൂബിലെ പുളകം കൊള്ളിക്കുന്ന താങ്കളുടെ പ്രസംഗം മാത്രം ശ്രവിച്ചാൽമതി സമൂഹത്തിന്റെ ചിന്താസരണി നിറയാൻ !! എന്തെല്ലാം ഏതെല്ലാം കാര്യങ്ങളിൽ ഒരു മുഖ്യമന്ത്രിയും  ,മന്ത്രിയും  സമൂഹത്തിൽ പ്രതികരിക്കണം എന്ന്‌  ചാണക്യസൂത്രങ്ങൾ  നന്നായി പഠിച്ചു മനസിലാക്കുക ! മന്ത്രി എന്ന പദത്തിന്റെ അർഥം താങ്കൾക്കും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടി ഇവിടെ കുറിക്കുന്നു .ഹിതമായതു മന്ത്രിക്കുന്നവനാണ്  മന്ത്രി !
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക