Image

വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു

Published on 04 June, 2017
വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു
ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍, 2017 മെയ് പതിനാലാം തിയ്യതി കെ. സി. എ. എന്‍. എ യില്‍ വെച്ചു കൂടിയ യോഗത്തില്‍ വാസുദേവ് പുളിíലിന്റെ “കൃപാരസം’ എന്ന കവിതയും, ബാബു പാറയ്ക്കലിന്റെ “ഗലീലയിലെ സൂര്യോദയം’, സാംസി കൊടുമണ്ണിന്റെ “ദേശാടനക്കിളിയുടെ ചിറകേറിയ യാത്രികന്‍’ എന്നീ കഥകളും ചര്‍ച്ച ചെയ്തു.

വാസുദേവ് പുളിക്കലിന്റെ അസാന്നിധ്യത്തില്‍, ഡോ. എന്‍. പി ഷീല കവിത വായിയ്ക്കുകയും അതിലെ ചില പദങ്ങളിലെ പിശæകള്‍ ചൂണ്ടിക്കാട്ടുകയും കവിത, കവിതയോ ഗദ്യകവിതയോ ആകാതെ അത്യന്താധുനിക യുഗത്തിലെ പുതിയോരു ദിനുസ്സില്‍ പെടുന്നതായേക്കാം എന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അനാരൊഗ്യകരമായ മാംസാഹാരം ഉപേക്ഷിക്കണമെന്നും, സസ്യാഹാരം ശ്രേഷ്ഠമെന്ന കവിയുടെ അഭിപ്രായം നല്ലെതെങ്കിലും, ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പും ഉപയോഗവും വ്യക്തിഭിന്നമാണന്നും അവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നു സംസാരിച്ച ഡോ. നന്ദകുമാര്‍, രചനയില്‍ ദാര്‍ശനികത ദര്‍ശിക്കുന്നുവെന്നും “ഒരു പീഡ എറുമ്പിനും വരരുതെന്ന’ ചിന്ത നല്ലതുതന്നെ; എങ്കിലും ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാകുന്ന കാര്യവും നമ്മുടെ ചിന്തക്ക് വിഷയമാകണമെന്നും, വര്‍ഷങ്ങളോളം നിദ്രയിലാണ്ടിരുന്ന റിപ്‌വാന്‍ വിങ്കിളിനെപ്പോലെ കവിയും വര്‍ത്തമാന കാല ഗതിവിഗതികളൊട് സമരസപ്പെടാന്‍ അമാന്തം കാണീക്കുന്നോ എന്ന സന്ദേഹവും പ്രടിപ്പിക്കയുണ്ടായി. ഇഷ്ട ഭോജ്യങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളമൂറുക സഹജ പ്രക്രിയയാണìം, “നാവിലുറിക്കുന്നു’ എന്ന കവിയുടെ പ്രേരക പ്രെയോഗം സാധുവല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് മനുഷ്യന്‍ ദാരിദ്രം അനുഭവിçമ്പോള്‍, മാംസാഹാരം വര്‍ജ്ജിക്കണമെന്ന ആശയം കാലോചിതമല്ലെന്ന് ബാബു പാറíല്‍ അഭിപ്രായപ്പെട്ടു. ഏഴു പേരടങ്ങുന്ന ഒരു കുടുംബത്തെ പോറ്റാന്‍, തന്റെ æലത്തൊഴിലായ ചത്ത പശുവിന്റെ തോല്‍ ഉരിച്ച ഒരു പാവും മനുഷ്യനെ തല്ലിക്കൊന്ന ഹീനപ്രര്‍വൃത്തിയേക്കുറിച്ചുള്ള പത്ര വാര്‍ത്തയെ അനുസ്മരിച്ച്, മëഷ്യ ജീവന് വിലകന്ിക്കാതെ ഗോവധ നിരൊധനം നടപ്പില്‍ വരുത്തുന്നതിന്റെ പ്രായോഗികതയില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മാറിവരുന്ന രാഷ്ട്രിയം കവിതയില്‍ കാണാമെന്നും, മനുഷ്യ ജീവനു വിലനല്‍കാത്ത ഒരു തത്ത്വശാസ്ത്രവും കാലത്തെ അതിജീവിക്കില്ലന്ന് ജോസ് ചെരുപുറം പറഞ്ഞു.

“എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ വ്യാæലപെടേ’ എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഒരൊ പ്രദേശത്തും അനായസേന ലഭ്യമാകുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ തങ്ങള്‍ ഇഷ്ടഭോജ്യങ്ങളായി തെരഞ്ഞെടുക്കുകയും, പിന്നീട് സാഹചര്യങ്ങള്‍ കൊണ്ടും, ലഭ്യതയുടെ അടിസ്ഥാനത്തിലും തങ്ങളുടെ ആഹാര രീതികള്‍ ക്രമീകരിക്കയാണുണ്ടായിട്ടുള്ളത് എന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടായാടി ഭക്ഷിച്ചിരുന്നവര്‍, മൃഗസമ്പത്തു കുറയുകയും, വേട്ടയാടല്‍ ആയാസകരമായി. മാറുകയും ചെയ്തപ്പോള്‍ അവര്‍ കൃഷിയില്‍ കൂടി ആഹാരം സമ്പാദിക്കാന്‍ പഠിക്കുകയും, സസ്യാഹാരം ശീലമാക്കുകയും ചെയ്തിരിക്കാം. കുടിയേറിയ സ്ഥലത്തെ കാലാവസ്ഥയും ആഹാരം തെരഞ്ഞെടുക്കുന്നതില്‍ മുഖ്യ പè വഹിച്ചിട്ടുണ്ടാകാം. എന്തു തന്നെയായാലും മാംസാഹാരിയെ ഹീനനായി കാണുന്നതിലും, അവനെ കൊലചെയ്യാന്‍ കൂട്ടു നില്‍ക്കുന്ന ഒരു തത്ത്വശാസ്ത്രത്തോടും യോജിപ്പില്ലന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. തെങ്ങ് നമുക്ക് കന്വൃഷമെന്നപോലെ, പശുവിനെ ഇണക്കി സ്വന്തം ജിവിത പോഷണത്തിന് ഉപയോഗിക്കാന്‍ സാധിക്കും എന്ന കണ്ടെത്തലിലൂടെ, പശു കാമധേനു ആയി. മëഷ്യന്റെ നിത്യജിവിതത്തിന് വേണ്ടതെല്ലാം തകുന്ന പശു ആരാധനാപാത്രമായി. അതല്ലാതെ ഏതെങ്കിലും മതാചരങ്ങങ്ങളുമയി അതിനെ ബന്ധിപ്പിക്കേണ്ടകാര്യം ഉണ്ടോ എന്ന സന്ദേഹം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചു.
കഥകളുടെ ചര്‍ച്ചയില്‍, ബാബു പാറയ്ക്കല്‍ “ഗലീലയിലെ സൂര്യോദയം’ എന്ന തന്റെ കഥ അവതരിപ്പിച്ചു. സൂര്യോദയം പോലെ മനോഹരമായ കഥ എന്ന് സദസ്യര്‍ പൊതുവേ അഭിപ്രായപ്പെട്ടു. ഒരു യാത്രാമദ്ധ്യേ ഗലീലയില്‍ എത്തിച്ചേര്‍ന്ന കഥാകൃത്ത്, അവിടെ അപ്പം വില്ക്കുന്ന ഒരു പെണ്‍കുട്ടിയുമായി പരിചപ്പെടുന്നതും തുടര്‍ന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ക്രിസ്തു ജീവിച്ച കാലത്തേക്കൊരെത്തിനോട്ടമാണ് കഥാ തന്തു. തന്റെ കാവ്യ ഭഷയില്‍ കഥകൃത്ത് കഥ ഹൃദ്യമായി അവതരിപ്പിച്ചു.

വര്‍ഗിസ് ചുങ്കത്തില്‍, കഥയുടെ പ്രമേയം, ഭാഷ, ശൈലി, ഔചിത്യം ആദിയായവയെക്കുറിച്ച് ഒരു സമഗ്ര വിശകലനം നടത്തി. പ്രമേയത്തിന് വിശ്വാസ്യതയുമയുള്ള ബന്ധം എത്രത്തോളമുണ്ട് എന്ന സംശയം പ്രകടിപ്പിക്കാതെയും ഇരുന്നില്ല. ഡോ. നന്ദæമാറും അക്കര്യം തന്റെ വിമര്‍ശനാത്മകമായ വിശകലനത്തില്‍ സൂചിപ്പിക്കയും ഭാഷാപരമായ പ്രഗത്ഭ്യത്തെ പ്രശംസിക്കയും ചെയ്തു. ജോസ് ചെരിപുറം തന്റെ സ്വത:സിദ്ധമായ നര്‍മ്മപ്രങാഷണത്തില്‍ കഥാകൃത്തും പെണ്‍കുട്ടിയുമായുള്ള പ്രഥമദര്‍ശന കൂടിക്കാഴ്ച്ചയും ഒരുമിച്ചുള്ള നൗകാവിഹാരവും പരാമര്‍ശിച്ച് സദസ്യരെ ആഹ്ലാദിപ്പിച്ചു. രാജു ഏബ്രഹാം പ്രമേയ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുവെങ്കിലും അവതരണരീതിയെ അഭിനന്ദിക്കുയും, കഥാ രംഗത്ത് ഇനിയും ശോഭിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സാംസി കൊടുമണ്‍ തന്റെ ഏറ്റവും പുതിയ കഥയായ “ദേശാടനക്കിളിയുടെ ചിറകേറിയ യാത്രികന്‍’ എന്ന കഥ അവതരിപ്പിച്ചു. എണ്‍പതുകള്‍ ജിവിച്ച ഒരുവന്‍, ജിവിതത്തെ തിരിച്ചറുകയും, ദിനരാത്രങ്ങള്‍ക്കിടയില്‍ തന്റെ ജീവിതം എവിടെയോ നഷ്ടമയിരിക്കുന്നു എന്ന തിരിച്ചറിവില്‍, ജിവിതം തേടിയിറങ്ങുന്നു.. ചുമലിലെ മുഴയും, ഊìവടിയുമാണയാളുടെ ബാക്കിപത്രം. ശേഷമെല്ലാം അയാള്‍ ഉപേക്ഷിച്ചു. ഒരു തടാകക്കരയില്‍വെച്ച് അയാള്‍ക്കെന്നോ നഷ്ടമായ ആദ്യപ്രണയം ആയാളെ ആവേശക്കുന്നു. ഒരു പുതുയൗവ്വനം അയാളിലേക്ക് ഒലിച്ചിറങ്ങാന്‍ തുടങ്ങവേ, കൂട്ടം തെറ്റിയ ഒരു ദേശാടനക്കിളി അയാള്‍ക്കരികില്‍ പറന്നിറങ്ങി, അയാളെ അവളുടെ ചിറകിലേറ്റി ഒരുപുതു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

മനുഷ്യന്‍ എന്നും മോഹങ്ങളിലും മോഹ ഭംഗങ്ങളില്‍ ജിവിക്കുന്നവനാണ്. ജിവിതത്തില്‍ ഒറ്റപ്പെടുമ്പോള്‍ ഓര്‍മ്മകളാണ് കൂട്ട്. ആദ്യ പ്രണയം മരിക്കാത്ത ഓര്‍മ്മകളാകുന്നു. ചുമലിലെ മുഴ, ഊന്നുവടി, ദേശാടനക്കിളി എന്നി ബിംബങ്ങള്‍ ഈ കഥക്ക് ഒരു ദാര്‍ശനിക മാനം നല്‍കുന്നതായി ഡോ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. രാജു തോമസ്, പി.റ്റി. പൗലോസ് എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ബാബു പാറയ്ക്കല്‍, സാംസി കൊടുമണ്‍ എന്നിവര്‍ കഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. സാംസി കൊടുമണ്‍ നന്ദി രേഖപ്പെടുത്തി. വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു.

ലോക മാതൃദിനത്തോടëബന്ധിച്ച്, ഡോ. എന്‍. പി ഷിലയെ വിചരവേദി പൂച്ചെണ്ടു നല്‍കി ആദരിച്ചു.

സാംസികൊടുമണ്‍.
വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തുവിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തുവിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തുവിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തുവിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തുവിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു
Join WhatsApp News
സർവ വിചാര ജിവി 2017-06-05 10:31:04
ഹലോ വിചാര വേദിക്കാരാ വല്ല തമാശ ഒക്കെ ഒപ്പിക്കു. ജനം വായിച്ചു ചിന്തിച്ചു നന്നാകട്ടെ. അർഹത ഇല്ലാത്ത കുറച് പണം വാങ്ങി വല്ല അവാർഡോ പോന്നഡയോ നാട്ടിലോ, ഇവിട USA  ലോ നടത്തു. സംഗതി കൊഴുക്കണം. നാട്ടിലായാലും നിങ്ങളുടെ ഒക്കെ നല്ല cutout വാൾപോസ്റ്റർ നാട്ടണം. ഫോമാ-ഫൊക്കാന കരൈ അനുകരിക്കുക. പിന്നെ സർഗവേദി, ലാന, പുന, മലയാളം സൊസൈറ്റി, റൈറ്റർ ഫോറം, എല്ലാരേയും കടത്തി വെട്ടണം.  ഒട്ടും അർഹത ഇല്ലാത്തവർക്ക് വേണം അവാർഡ് കൊടുക്കാൻ .
vayanakaaran 2017-06-05 14:10:07
പുൽക്കൂട്ടിൽ പട്ടി എന്നൊരു ചൊല്ലുണ്ട് . വിചാരവേദി ഇവിടത്തെ എഴുത്തുകാരുടെ രചനകൾ പ്രതിമാസം ചർച്ച ചെയ്യുന്നു. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കുന്നു. അവർ വിലയിരുത്തുന്നവർക്ക് അവാർഡ് കൊടുക്കുന്നു.
"ഞങ്ങൾ ഇതൊന്നും ചെയ്യുകയില്ല നിങ്ങളും ചെയ്യരുതെന്ന് "പറയുന്നവർക്ക് വേണ്ടി സർവ വിചാര ജീവി വിചാരവേദിയെ അധിക്ഷേപിക്കുമ്പോൾ ഒരു കാര്യം മറന്നു ഒട്ടും അർഹത ഇല്ലാത്തവർക്ക് അവാർഡ് കൊടുത്തുവെന്ന് പറഞ്ഞതിൽ യുക്തിയില്ല. അത് അമേരിക്കൻ മലയാള സാഹിത്യരംഗത്ത് കേൾക്കുന്ന ഒരു പല്ലവിയാണ്. ഇവിടെ എഴുത്തുകാരില്ല. എന്തുകൊണ്ട് അർഹത ഇല്ലാതെ അവാർഡ് വാങ്ങിയവരുടെ പേര് എഴുതുന്നില്ല. പ്രസിഡന്റ് വാസുദേവും, സെക്രട്ടറി സാംസിയും വിദ്യാധരൻ മാഷും ഇതിനോട് പ്രതികരിക്കുമെന്ന് കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക