Image

കോഴിക്കോട്‌ ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ നേതൃപരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 29 February, 2012
കോഴിക്കോട്‌ ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ നേതൃപരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു
കുവൈറ്റ്‌ സിറ്റി: കോഴിക്കോട്‌ ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ നേതൃപരിശീലനക്യാമ്പ്‌ സംഘടിപ്പിച്ചു.`
സംഘംസംഘടനസംഘാടനം` എന്ന വിഷയത്തെ അധികരിച്ച്‌ നടന്ന പഠനസെഷനില്‍ സിജി ഇന്‍റര്‍ നാഷണല്‍ വൈസ്‌പ്രസിഡണ്ടും കുവൈത്ത്‌ ചാപ്‌റ്റര്‍ പ്രസിഡണ്ടുമായമുനവ്വര്‍ മുഹമ്മദ്‌ ക്ലാസ്‌ നയിച്ചു. കുട്ടികളുടെ പഠനവും അഭിരുചിയും അവരുടെ കാഴ്‌ചപ്പാടുകളെയും ഉയര്‍ന്നതലങ്ങളിലേക്ക്‌ കൊണ്ട്‌ പോകാന്‍ സഹായിക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍,കാര്യര്‍ ഡവലപ്പ്‌ മന്റ്‌റ്‌,വ്യക്തിത്വ വികസനക്ലാസ്സുകള്‍, തുടങ്ങിയവയില്‍ശ്രദ്ധ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സിജി പ്രവാസിസമൂഹമുള്‍പ്പടെയുള്ളവര്‍ സമ്പാദനം,ധനവിനിയോഗം തുടങ്ങിയ വിഷയങ്ങളില്‍കാണിക്കേണ്ട സാമ്പത്തിക അച്ചടക്കം സംബന്ധിച്ച ഗൈഡന്‍സ്‌ നല്‍കുന്നതിന്‌ നേതൃത്വംനല്‍കുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌വേണ്ടിയും സിജി ഗൈഡന്‍സ്‌ നല്‍കി വരുന്നുണ്ട്‌.ലകഷ്യങ്ങളിലേക്കുള്ള സംഘങ്ങളുടെ ഒത്തുചേരലുകള്‍ മികച്ച സംഘാടന മികവിലൂടെയാവണം.അംഗങ്ങളില്‍ സംഘത്തിലുള്ള വിശ്വാസ്യതയും,പ്രതീക്ഷയും വര്‍ദ്ധിച്ച്‌ കൂടുതല്‍കാര്യക്ഷമതയോടെ പ്രവര്‍ത്തന മേഖല സജീവമാകുക വഴി അര്‍പ്പണബോധമുള്ള സമൂഹത്തെസൃഷ്ടിച്ച്‌ചെടുക്കനാകുമെമെന്ന്‌ പഠന സെഷനില്‍ `സംഘംസംഘടനസംഘാടനം `എന്നവിഷയമവതരിപ്പിച്ചു സംസാരിച്ച മുനവ്വര്‍ മുഹമ്മദ്‌ പറഞ്ഞു.നിരന്തരമായുള്ള പ്രവര്‍ത്തന പരിപാടികള്‍ അംഗങ്ങളുമായുള്ള സമ്പര്‍ക്കംവര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നവിഷയങ്ങളില്‍ ഊന്നിയാവണം. വിനോദം,വിജ്ഞാനം,കായികം മേഖലകളിലേക്കുള്ള സംഘടനാപ്രവര്‍ത്തനങ്ങളുടെ സഞ്ചാരം ഇത്തരം വിഷയങ്ങളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തിഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതിനും നേതൃനിരകളെസജ്ജമാക്കുന്നതിനും സഹായകമാവും.

പ്രവാസിയുടെ മാനസിക പിരി മുറുക്കങ്ങള്‍ അയയുന്നതിന്റെസുപ്രധാന സാനിദ്ധ്യമാണ്‌ സംഘങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും.പരസ്‌പരബഹുമാനം,വിശ്വാസം,സ്‌നേഹം തുടങ്ങിയ ശീലം നിലനിര്‍ത്തുന്നതിന്‌നേതാക്കളും,അംഗങ്ങളും ബദ്ധ ശ്രദ്ധരാവണം.പരിപാടികളുടെ സംഘാടനത്തില്‍ സമയകൃത്യതയില്‍ കര്‍ശനമായ നിലപാട്‌ രൂപീകരിക്കണം.മുനവ്വര്‍ മുഹമ്മദ്‌ ഉണര്‍ത്തി.അബ്ബാസിയ യുനൈറ്റഡു സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നേതൃപരിശീലനക്യാമ്പില്‍ ആക്ടിംഗ്‌ പ്രസിഡണ്ട്‌ കളത്തില്‍ അബ്ദുറഹ്മാന്‍ അദ്ധ്യക്ഷംവഹിച്ചു.

കൃഷ്‌ണന്‍ കടലുണ്ടി ഉത്‌ഘാടനം ചെയ്‌തു.കെ.ഡി.എന്‍.എ അക്കാഡമിക്‌സിക്രട്ടറി കെ.വി.നിസാര്‍സ്വാഗതം പറഞ്ഞു.ജനറല്‍സിക്രട്ടറി സുരേഷ്‌ മാത്തൂര്‍,ഓര്‍ഗനൈസിംഗ്‌ സിക്രട്ടറിറഷീദ്‌ പയന്തോങ്ങ്‌ സംസാരിച്ചു.പഠന സെഷന്‌ നേതൃത്വം നല്‍കിയ മുനവ്വര്‍മുഹമ്മദിന്‌ ബഷീര്‍ ബാത്ത ഉപഹാരം നല്‍കി.തുടര്‍ന്ന്‌ കുവൈത്ത്‌ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍കെ.ഡി.എന്‍.എ വൈസ്‌ പ്രസിഡണ്ട്‌ അസീസ്‌ തിക്കോടി`കുവൈത്ത്‌;ദേശീയദിനാഘോഷത്തിന്റെനിറവില്‍` പ്രഭാഷണം നടത്തി.ജോ:ട്രഷറര്‍ ആര്‍.എന്‍ ഷൌകത്ത്‌ നന്ദി പറഞ്ഞു.
കോഴിക്കോട്‌ ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ നേതൃപരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക