Image

മുന്‍ കാമുകന്റെ കൊല: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കുറ്റക്കാരി

ജോസ്‌ കുമ്പിളുവേലില്‍ Published on 29 February, 2012
മുന്‍ കാമുകന്റെ കൊല: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കുറ്റക്കാരി
ലണ്‌ടന്‍: ഇന്ത്യന്‍ വംശജനായ യുവാവിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ വംശജയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കുറ്റക്കാരിയെന്നു കോടതി കണ്‌ടെത്തി. ഗഗന്‍ദീപ്‌ സിങ്‌ എന്ന യുവാവാണ്‌ കൊല്ലപ്പെട്ടത്‌. പ്രതി ഇയാളുടെ മുന്‍ കാമുകി മുന്‍ദില്‍ മഹില്‍.

ഗഗന്‍ദീപ്‌ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു ണ്‌ടണ്‌ടഎന്നാണ്‌ മുന്‍ദിലിന്റെ ആരോപണം. ഇതെത്തുടര്‍ന്ന്‌ വീട്ടിലേക്കു വിളിച്ചു വരുത്തുകയും സുഹൃത്തിന്റെയും വാടകക്കൊലയാളിയുടെയും സഹായത്തോടെ കൊല്ലുകയും ചെയ്‌തെന്നാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌.

ഗഗന്‍ദീപിനെ രണ്‌ടു യുവാക്കളും ചേര്‍ന്ന്‌ അടിച്ചു ബോധം കെടുത്തിയ ശേഷം കത്തുന്ന കാറില്‍ മരിക്കാന്‍ വിടുകയായിരുന്നു. കൊലപാതകികളില്‍ ഒരാള്‍ മുന്‍ദീപിനെ ഇഷ്‌ടപ്പെട്ടിരുന്നു എന്നും വിചാരണയ്‌ക്കിടെ വെളിപ്പെടുത്തലുണ്‌ടായി.
മുന്‍ കാമുകന്റെ കൊല: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കുറ്റക്കാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക