Image

പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു

Published on 29 February, 2012
പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍(82) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ വസതിയില്‍ ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍.

ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.


വാഴപ്പള്ളി പിച്ചാമത്തില്‍ എ.എന്‍. വേലുപ്പിള്ളയുടെയും ലക്ഷ്മിക്കുട്ടിയുമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാണ് പണിക്കര്‍. അഭിഭാഷകനായ അദ്ദേഹം 1977 ല്‍ ട്രഷററായാണ് എന്‍.എസ്.എസ് നേതൃസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയത്. അനാരോഗ്യംമൂലം രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക