Image

അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് മികച്ച വിജയം

ജയിംസ് ജോസഫ് Published on 29 May, 2017
അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് മികച്ച വിജയം
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പിന്റെ "ബ്ലൂ റിബണ്‍' പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച സ്കൂളായ മേരിലാന്റിലെ എലനോര്‍ റൂസ് വെല്‍റ്റ് ഹൈസ്കൂളില്‍ നിന്നും 2017-ലെ വാലിഡിക്‌ടോറിയന്‍ (ഒന്നാം റാങ്ക് - 4.4 ജി.പി.എ) ആയി മലയാളിയായ ശില്പ റോയി തെരഞ്ഞെടുക്കപ്പെട്ടു.

2500-ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റൂസ് വെല്‍റ്റ് ഹൈസ്കൂള്‍ രാജ്യത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ കൂടിയാണ്. ഈ സ്കൂളില്‍ നിന്നും വാലിഡിക്‌ടോറിയനാകുന്ന ആദ്യത്തെ മലയാളിയാണ് ശില്പ റോയി.

മൈലപ്ര കൊച്ചുവിളായില്‍ വീട്ടില്‍ റോയി സാമിന്റേയും (ഹൈസ്കൂള്‍ അധ്യാപകന്‍, ന്യൂയോര്‍ക്ക്)- വെണ്ണിക്കുളം പട്ടിയാനിക്കല്‍ വീട്ടില്‍ സുനു റോയിയുടേയും (ഹൈസ്കൂള്‍ അധ്യാപിക, മേരിലാന്റ്)ഇളയ പുത്രിയാണ് ശില്പ.

ശില്പയുടെ സഹോദരിമാരായ രേഷ്മ റോയിയും, സ്വേതാ റോയിയും ഇതേ സ്കൂളില്‍ നിന്നും മുന്‍ വര്‍ഷങ്ങളില്‍ മികിച്ച വിജയം കൈവരിച്ചിട്ടുണ്ട്. സ്വേത 2015-ലെ സാലുട്ടേറിയനും (സെക്കന്‍ഡ് റാങ്ക്), രേഷ്മ 2012-ലെ മൂന്നാം റാങ്കുകാരിയുമായിരുന്നു.
അദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് മികച്ച വിജയംഅദ്ധ്യാപക ദമ്പതിമാരുടെ മക്കള്‍ക്ക് മികച്ച വിജയം
Join WhatsApp News
Thomas Bijesh 2017-05-30 08:06:49
Congratulations!!! Great News.
Biji Thomas 2017-05-31 05:12:54
Congratulations Achu. God bless you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക