Image

നദീസംയോജനം കേരളത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി

Published on 29 February, 2012
നദീസംയോജനം കേരളത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നദീ സംയോജനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി കേരളത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുടക്കംമുതല്‍ തന്നെ കേരളം പദ്ധതിയെ എതിര്‍ക്കുന്നതാണെന്നും അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് മാത്രമെ സുപ്രീംകോടതി ഉത്തരവ് ബാധകമാകൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കടലില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താനുള്ള സാഹചര്യമില്ലെന്നും പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന എഫ്‌ഐആര്‍ ദുര്‍ബലമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമായാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ കേരളത്തിന് ഒന്നും മറച്ചുവെയ്ക്കാനില്ല. അതുകൊണ്ടാണ് ആയുധപരിശോധനയില്‍ ഇറ്റാലിയന്‍ അധികൃതരുടെ സാന്നിധ്യം വേണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക