കൊച്ചി: വിളപ്പില്‍ശാല മാലിന്യ പ്രശ്നം
അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി മധ്യസ്ഥനെ
നിയോഗിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നഗരസഭ,
വിളപ്പില്‍ പഞ്ചായത്ത്, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ നാളെ
കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യപ്രശ്നവുമായി
ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി
ഉത്തരവ്.
പ്രശ്നം ഹൈക്കോടതിയുടെ മീഡിയേഷന് സെന്ററിന് വിടാനും കോടതി
നിര്‍ദ്ദേശിച്ചു. മാലിന്യ പ്രശ്നത്തില്‍ കേന്ദ്രസേനയെ
കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
വിളപ്പില്‍ശാലയില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയ
സാഹചര്യത്തിലാണ് കേന്ദ്രസേനയുടെ സഹായം നേടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.