Image

ഡാലസിലെ കിക്ക്ഓഫുകള്‍ ഞായറാഴ്ച നടക്കും

Published on 29 February, 2012
ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും
ഡാലസ്: അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത് സിറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഡാലസ് മേഖലയിലെ കിക്ക്ഓഫ് മാര്‍ച്ച് നാലിന് ഞായറാഴ്ച നടക്കും. ഗാര്‍ലാന്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ രാവിലെ എട്ടിന് തുടങ്ങുന്ന ദിവ്യബലിക്ക് ശേഷവും, കൊപ്പെല്‍ സെന്റ്. അല്‍ഫോന്‍സാ ദേവാലയത്തില്‍ ഞായറാഴ്ച സമാപിക്കുന്ന ധ്യാനത്തിന് ശേഷം വൈകുന്നേരം നാലു മണിക്കും കിക്ക്ഓഫ് ഡ്രൈവുകള്‍ നടക്കും.

ചിക്കാഗോ രൂപതാ വികാരി ജനറാളും
കണ്‍വന്‍ഷന്‍ കണ്‍വീനറുമായ ഫാ. ആന്റണി തുണ്ടത്തില്‍ , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്തി എന്നിവര്‍ ശനിയാഴ്ചയെത്തി ഇരു ഇടവകകളും സന്ദര്‍ശിക്കും. റീജണല്‍ ഡയറക്ടറും കണവന്‍ഷന്‍ കോ-കണ്‍വീനറും ഗാര്‍ലാന്റ് ഇടവക വികാരിയുമായ ഫാ. ജോജി കണിയാംപടിക്കല്‍ , കൊപ്പേല്‍ ഇടവക വികാരി ഫാ. മാത്യു ശാശ്ശേരില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരും ഞായറാഴ്ചത്തെ കിക്ക്ഓഫ് ഡ്രൈവുകള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റയില്‍ നിന്നെത്തുന്ന
കണ്‍വന്‍ഷന്‍ യൂത്ത് കോ-ഓര്‍ഡിനറ്റേഴ്‌സ് ഷാര്‍ലെറ്റ് മാത്യു , ഷാര്‍ലെറ്റ് മാത്യു എന്നിവര്‍ കണ്‍വന്‍ഷനില്‍ നടക്കുന്ന വിവധ യൂത്ത് പ്രോഗ്രാമുകളെ പറ്റി ചടങ്ങുകളില്‍ അഭിസംബോധന ചെയ്യും. യുവജനപരിപാടികള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്ന ഈ കണ്‍വന്‍ഷനിലെ നാലു ദിവസവും മറ്റു പരിപാടികള്‍ക്കു സമാന്തരമായി യുവജനങ്ങള്‍ നയിക്കുന്ന പരിപാടികളും അരങ്ങേറും. രൂപതാ ചാന്‍സലര്‍ ഫാ. വിനോദ് മഠത്തിപറമ്പിലാണ് കണ്‍വന്‍ഷന്‍ യൂത്ത് കോര്‍ഡിനേറ്റര്‍. ന്യൂ ജേഴ്‌സി , ഫിലാഡെല്‍ഫിയ , ചിക്കാഗോ ഇടവകകളിലാണ് തുടര്‍ന്നുള്ള ആഴ്ചകളില്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വാര്‍ത്ത അയച്ചത്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും  ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും  ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും  ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും  ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും  ഡാലസിലെ കിക്ക്ഓഫുകള്‍  ഞായറാഴ്ച നടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക