Image

പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Published on 29 February, 2012
പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
പാലക്കാട്: വേതനവര്‍ധനയും ജോലിസ്ഥിരതയും ആവശ്യപ്പെട്ട് പാലക്കാട് വിളയോടി കരുണ മെഡിക്കല്‍ കോളജിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ ആരംഭിച്ച സമരം വെള്ളിയാഴ്ച വരെ നിര്‍ത്തിവച്ചു. ജീവനക്കാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് വെള്ളിയാഴ്ച ചര്‍ച്ച നടത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്ന് രാവിലെ ആരംഭിച്ച സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച അഞ്ചിന് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക