Image

ഒഹായൊ വെടിവയ്പ്പില്‍ മരണം മൂന്നായി

പി.പി.ചെറിയാന്‍ Published on 29 February, 2012
ഒഹായൊ വെടിവയ്പ്പില്‍ മരണം മൂന്നായി
ഒഹായൊ: ചാര്‍ഡന്‍ ഹൈസ്‌കൂളില്‍ ഫെബ്രുവരി 26ന് നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു വിദ്യാര്‍ഥികൂടി ചൊവ്വാഴ്ച മരിച്ചതോടെ മരണം മൂന്നായി.

പ്രതി എന്ന് സംശയിക്കപ്പെടുന്ന ടി.ജെ. ലെയിന്‍ എന്ന പതിനേഴുകാരന്‍ കാലിബര്‍ പിസ്റ്റള്‍ ഉപയോഗിച്ച് പത്തു റൗണ്ടാണ് വെടിയുതിര്‍ത്തത്. പ്രതിയുടെ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 27ന് രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ കാഫറ്റീരിയായില്‍ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യാതൊരു പ്രകോപനവും കൂടാതെയാണ് വിദ്യാര്‍ഥി വെടിവയ്പാരംഭിച്ചത്.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിയെ 15 ദിവസത്തേയ്ക്ക് ജുവനയില്‍ കസ്റ്റഡിയില്‍ വയ്ക്കുവാന്‍ ജഡ്ജി തിമൊത്തി ഗ്രെന്‍ഡല്‍ ഉത്തരവിട്ടു.

വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരില്‍ മൂന്നു പേരാണ് മരിച്ചത്. സ്‌കൂളുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ മാതാപിതാക്കള്‍ അസ്വസ്ഥരാണ്.

3500 വര്‍ഷം പഴക്കമുള്ള മരം തീയിട്ട  യുവതിയെ  അറസ്റ്റു ചെയ്തു;
ഫ്‌ളോറിഡാ: ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ മരം എന്ന് അവകാശപ്പെടുന്ന സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ സെനറ്റര്‍ എന്ന് അിയപ്പെടുന്ന സൈപ്രസു മരത്തിന് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ 26 വയസ്സുള്ള സാറാ ബര്‍ണിസിനെ ഫെബ്രുവരി 26ന് പോലീസ് അറസ്റ്റു ചെയ്തു.
 
3500 വര്‍ഷം പഴക്കവും 118 അടി ഉയരവും 18 അടി ചുറ്റളവും ഉണ്ടായിരുന്ന സെന്‍ട്രല്‍ ഫ്‌ളോറിഡായിലെ ഈ വന്‍വൃക്ഷം ഡിസ്‌നി വേള്‍ഡ് വരുന്നതിനു മുമ്പ് സന്ദര്‍ശകരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു.

2012 ജനുവരി 16ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സെല്‍ ഫോണില്‍ പകര്‍ത്തിയത് ബര്‍ണിസിന്റെ കമ്പ്യൂട്ടറില്‍ ഡൗണ്‍ ലോഡ് ചെയ്തിരുന്നത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മയക്കുമരുന്നിന് അടിമയായ ബര്‍ണിസ് ഇപ്പോള്‍ സെമിനോള്‍ കൗണ്ടി ജയിലിലാണ്.

കൗണ്ടി അധികാരികള്‍ 30,000 ഡോളര്‍ ചിലവിട്ട് ഈ വൃക്ഷത്തിനു ചുറ്റും ഫെന്‍സ് നിര്‍മ്മിച്ചിരിക്കുകയാണ്. കത്തിയ മരത്തിന്റെ അവശിഷ്ടങ്ങള്‍
മോഷണം പോകാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ അിയിച്ചു.

5.4 സെന്റീമീറ്റര്‍ ഉയരുമുള്ള ചന്ദ്ര ബഹാദൂര്‍ ഗിന്നസ് ബുക്കില്‍

നേപ്പാളില്‍ നിന്നുള്ള 72 വയസ്സുകാന്‍ ചന്ദ്ര ബഹദൂര്‍ ലോകത്തിലെ ഏറ്റവും കുറിയ മനുഷ്യന്‍ എന്ന ബഹുമതിക്ക് അര്‍ഹനായി.

ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡിനുടമയായ ചന്ദ്ര ബാഹദൂറിന്റെ ഉയരം 54.6 സെന്റീമീറ്ററാണ്(21.5 ഇഞ്ച്).

ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ഗ്രോഗ് ഗ്ലെന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു ടീം മൂന്ന് തവണ കൃത്യമായി ഉയരം അളന്ന് നടത്തിയതും ഫെബ്രുവരി 26 തിങ്കളാഴ്ച ബഹുദൂറിന്റെ പ്രായം 72 വയസ്സാണ്.

ഇതിനു മുമ്പ് റിക്കാര്‍ഡ് ഉടമയായിരുന്ന ഫിലിപ്പിനെ ജൂണ്‍റെയെക്കാള്‍ 5.3 സെന്റീമീറ്റര്‍ ഉയരം കുറവാണ് ബഹുദൂറിന്.

ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡിന്റെ 57 വര്‍ഷ ചരിത്രത്തില്‍ ഇത്രയും പ്രായം കൂടിയ ഒരാള്‍ ഏറ്റവും ഉയരം കുറഞ്ഞ റിക്കാര്‍ഡിന് അര്‍ഹനാകുന്നത് ആദ്യമായാണ്.

ഈ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേപ്പാള്‍ തലസ്ഥാനമായ കാണ്ഢ്മണ്ഡുവില്‍ ഫെബ്രുവരി 26നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒഹായൊ വെടിവയ്പ്പില്‍ മരണം മൂന്നായിഒഹായൊ വെടിവയ്പ്പില്‍ മരണം മൂന്നായിഒഹായൊ വെടിവയ്പ്പില്‍ മരണം മൂന്നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക