Image

ചൈനയില്‍ അക്രമം: 12 പേര്‍ മരിച്ചു

Published on 29 February, 2012
ചൈനയില്‍ അക്രമം: 12 പേര്‍ മരിച്ചു
ബെയ്ജിങ്: ചൈനയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര്‍ മരിച്ചു. സിന്‍ജിയാങ് മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമികളെ തുരത്താന്‍ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചത്.

മുസ്ലിം വിഭാഗക്കാരും ചൈനയിലെ ഹാന്‍ വംശജരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് ഇവിടമെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. 2009 ല്‍ ഇവിടെ നടന്ന കലാപത്തിനുശേഷം പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. 200 പേരാണ് 2009 ല്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക