Image

സോമാലിയയില്‍ റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ കൊല്ലപ്പെട്ടു

Published on 29 February, 2012
സോമാലിയയില്‍ റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ കൊല്ലപ്പെട്ടു
മൊഗദിഷു: സോമാലിയ തലസ്ഥാനമായ മൊഗദിഷുവില്‍ റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ വെടിയേറ്റ് മരിച്ചു. റേഡിയോ സോമാലിവെയ്ന്‍ തലവന്‍ അബുകര്‍ ഹസ്സന്‍ കദ്ദാഫാണ് മരിച്ചത്. ഇതോടെ മൊഗദിഷുവില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം രണ്ടായി.

വീട്ടിലേക്ക് നടന്നുപോകും വഴിയാണ് രണ്ടുപേര്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തത്. അക്രമികള്‍ രക്ഷപെട്ടു. 2010 ല്‍ റേഡിയോ സോമാലിവെയ്ന്‍ ഓഫീസ് ആക്രമിച്ച സംഘം കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവ കൊള്ളയടിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക